ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

25 December 2016

ദേവാപി

ദേവാപി

ചന്ദ്രവംശത്തിലെ പ്രശസ്തനായ ഒരു രാജാവ് ആയിരുന്നു ദേവാപി. ചന്ദ്രവംശത്തിലെ പ്രതീപ മഹാരാജാവിന്റെ മൂന്നു പുത്രന്മാരിൽ ഏറ്റവും മൂത്തവനായിരുന്നു ദേവാപി.

ദേവാപിയുടെ അനുജനായ ശന്തനുവാണ് ഭീഷ്മരുടെ അച്ഛൻ. ഏറ്റവും ഇളയവനായ ബാൽഹീകൻ കുരുക്ഷേത്രയുദ്ധത്തിൽ ഭീമനാൽ കൊല്ലപ്പെട്ടു . ദേവാപിക്ക് ചർമ്മരോഗമുണ്ടായിരുന്നതിനാൽ അദ്ദേഹത്തെ രാജാവാക്കാൻ ജനങ്ങൾ സമ്മതിച്ചില്ല . ചർമ്മരോഗിയെ രാജാവാക്കുന്നത് അവലക്ഷണമാണെന്നും ദേവകോപത്തിനു ഇടവരുത്തുമെന്ന വിശ്വാസമായിരുന്നു അതിനു പിന്നിൽ . അതുകൊണ്ട് ഇളയവനായ ശന്തനുവിനെ രാജാവാക്കുകയും , ദേവാപി വനത്തിൽ പോയി തപസ്സനുഷ്ടിച്ചു വസിക്കുകയും ചെയ്തു .

ദേവാപി തപസ്സു ചെയ്തു മോക്ഷം നേടിയതായി മഹാഭാരതം പ്രസ്താവിക്കുന്നു .

No comments:

Post a Comment