ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

17 December 2016

പാമ്പും കോണിയും

പാമ്പും കോണിയും

വളരെ മുൻപേ നിലവിലുള്ള ഒരു ബോർഡ് കളിയാണ്‌ പാമ്പും കോണിയും. കുട്ടികളാണ്‌ സാധാരണ ഇത് കളിക്കാറ്. രണ്ടോ അതിലധികമോ പേർക്ക് ഈ കളിയിൽ പങ്കെടുക്കാവുന്നതാണ്‌. വിലങ്ങനെയും കുത്തനേയും ഒരേ അളവിൽ വിഭജിക്കപ്പെട്ട കുറേ ചതുരങ്ങങ്ങളുള്ള സമചതുരത്തിലുള്ള ബോർഡിലാണ്‌ ഇത് കളിക്കുക. ഒരോ സമകചതുരത്തിനും അക്കങ്ങൾ നൽകിയിരിക്കും, 8×8, 10×10 or 12×12 എന്നീ അളവുകളുള്ള ബോർഡുകളാണ്‌ സാധാരണ ഉപയോഗത്തിലുള്ളത്. ഏറ്റവും കൂടുതൽ കാണപ്പെടുന്നത് നൂറ് കള്ളികളുള്ള 10x10 വലിപ്പത്തിലുള്ള ബോർഡാണ്‌. ഇതിലെ കള്ളികളെ തമ്മിൽ ബന്ധിപ്പിച്ച് ഏതാനും പാമ്പുകളും കോണികളും (ഏണികൾ) ഉണ്ടാവും, അതുകാരണം ആ പേർ ലഭിച്ചു. അമേരിക്കയിൽ പാമ്പിനു പകരം ചൂട്ടും വരക്കുന്നു. ഇവ രണ്ടു കളിയുടെ ദൈർഘ്യം നിശ്ചയിക്കുന്നതിൽ പങ്കുവഹിക്കുന്നു.
ഇന്ത്യയിലാണ്‌ ഈ കളിയുടെ ഉത്ഭവം. ഇന്ത്യയിൽ നിന്നും ഇംഗ്ലണ്ടിലേക്കും അവിടെ നിന്നും അമേരിക്കയിലേക്കും ഈ കളി പ്രചരിച്ചു. മിൽട്ടൺ ബാർഡ്ലി എന്നയാളാണ്‌ ഇത് ഇംഗ്ലണ്ടിൽ നിന്നും അമേരിക്കയിലേക്ക് പ്രചരിപ്പിച്ചത്
പാമ്പും കോണിയും ഒരിക്കലെങ്കിലും കളിക്കാത്തവർ കുറവായിരിക്കും... എന്നാൽ മോക്ഷപദം / പരമപദം എന്ന വിനോദങ്ങളെക്കുറിച്ചു കേട്ടിട്ടുണ്ടോ? പാമ്പും കോണിയും ന്റെ ആദിമ രൂപമാണ് മോക്ഷപദം/പരമപദം  എന്നറിയുന്നവരെത്രപേരുണ്ട്? അതെ, പാമ്പും കോണിയും  ഉത്ഭവിച്ചത് നമ്മുടെ ഭാരതത്തിലായിരുന്നുവെന്നു ഇന്ന് എത്ര പേർക്കറിയാം?
ഹൈന്ദവധർമ്മങ്ങളെയും മൂല്യങ്ങളെയും കുട്ടികൾക്ക് വളരെയെളുപ്പത്തിൽ മനസ്സിലാക്കുവാൻ വേണ്ടി 13  ആം ശതകത്തിൽ ജ്ഞാൻദേവ് എന്നൊരാൾ കണ്ടുപിടിച്ചതാണത്രേ മോക്ഷപദം അഥവാ പരമപദം... നല്ല പ്രവർത്തികൾ  മോക്ഷത്തിലേക്കും ചീത്ത പ്രവർത്തികൾ പുനർജന്മത്തിലേക്കും നയിക്കുമെന്നത് കുട്ടികൾക്ക്  വിനോദത്തിലൂടെ മനസ്സിലാക്കിക്കൊടുക്കുവാനുള്ള ഉപാധികളായിരുന്നു  മോക്ഷപദവും പരമപദവും ..
പാമ്പും കോണിയും പോലെ മോക്ഷപദത്തിലും പരമപദത്തിലും 100 കള്ളികളുണ്ടാകും. ഏണി നല്ല കർമ്മങ്ങളെ  സൂചിപ്പിക്കുമ്പാൾ പാമ്പ്  ചീത്ത കർമ്മങ്ങളെ സൂചിപ്പിക്കുന്നു.. ജീവിതത്തിലെ  നല്ല പ്രവർത്തികൾ ഉയർച്ചയും ചീത്ത പ്രവർത്തികൾ താഴ്ചയെയും  പ്രദാനം ചെയ്യുന്നുവെന്ന പാഠമോതി,  ജീവിതത്തിലെ ഉയർച്ച താഴ്ചകളെകുറിച്ചു ലളിതമായ അവബോധം ഈ വിനോദം ഉണ്ടാക്കുന്നു. ഈശ്വരഭക്തി, വിശ്വാസ്യത, അറിവ്, ദയ, തപസ്സു ഇവയാണ് ഏണിയുള്ള കളങ്ങളെക്കുറിക്കുന്നതെങ്കിൽ  ക്രോധം, സ്വാർത്ഥത, ഗർവ് എന്ന് തുടങ്ങി  ഏറ്റവുമൊടുവിൽ മനുഷ്യന്റെ പരമശത്രുവായ കാമവും  പാമ്പുള്ള കളങ്ങളെക്കുറിക്കുന്നു .. 99 ആ മത്തെ കളത്തിൽ ഉള്ള , നമ്മെ കളിയുടെ തുടക്കത്തിലേക്ക് വലിച്ചിടുന്ന ആ ഭീകരൻ പാമ്പിനെ ഓർമ്മയില്ലേ ? അത് കാമമാണ്... 99 ആമത്തെ കളത്തിൽ നിൽക്കുന്ന ആ ഭീകരനെ താണ്ടിയാൽ പിന്നെ മോക്ഷത്തിനെന്തു തടസ്സം?
മോക്ഷപദം ഇങ്ങനെയാണെങ്കിൽ പരമപദം  കുറച്ചുകൂടി രസകരമാണ്.. ഓരോ കളങ്ങളിലും ചിത്രങ്ങളുണ്ടായിരിക്കും. ഇവ മൃഗങ്ങളുടെയോ  വൃക്ഷങ്ങളുടെയോ ചിത്രങ്ങളായിരിക്കും ... ഏണിയുടെ മുകളിൽ ഈശ്വരന്മാരോ ഈശ്വര ലോകങ്ങളോ ഉണ്ടായിരിക്കും. സർപ്പങ്ങളുടെ വായിൽ പെട്ട് അധഃപതിക്കുന്നവർക്ക് ആ കളത്തിലുള്ള മൃഗത്തിന്റെ ജന്മമെടുക്കേണ്ടി വരും.. വീണ്ടും  സൽകർമ്മങ്ങൾ ഏണി കയറ്റുകയും ദുഷ്കർമ്മങ്ങൾ അധഃപതിപ്പിക്കുകയും ചെയ്തു കൊണ്ട് ജീവിതത്തിന്റെ ഉയർച്ച താഴ്ചകളെ  കളിക്കാർ കടന്നുപോകും.. 100 ആമത്തെ കളത്തിൽ പരമേശ്വരനോടും  ബ്രഹ്മവിനോടുമൊപ്പം ലക്ഷ്മി സമേതനായ വിഷ്ണു കളിക്കാരന്റെ വരവും കാത്തിരിക്കുന്നു. കളിക്കാരൻ വൈകുണ്ഠപ്രാപ്തി നേടുന്നു..
ഇത് ഇന്ന് നാം കളിക്കുന്ന  പാമ്പും കോണിയും  വിക്ടോറിയൻ മൂല്യങ്ങളെ പിൻപറ്റുന്ന  അർത്ഥശൂന്യമായ നേരം കൊല്ലി വിനോദത്തിലേക്കെത്തിച്ചത്   സാംസ്കാരികാധിനിവേശത്തിന്റെ ചെറിയ ഒരു  ഉദാഹരണമാണ് . വിക്ടോറിയൻ ബുദ്ധി ഇപ്രകാരമാണ് ഭാരതീയർക്ക് മുകളിൽ അധീശത്വം സ്ഥാപിച്ചെടുത്തത്..
ഇന്നും വെള്ളത്തൊലി കണ്ടാൽ  സകലതും മറക്കുന്നവരാണ് നാം.. അവർ നമ്മുടെ ധർമ്മം പിന്പറ്റുന്നുവെന്നു സ്ഥാപിച്ചെടുക്കാനുള്ള നമ്മുടെ  വ്യഗ്രതയിൽ ഇത് വ്യക്തമാണ്... ഉദാഹരണത്തിന് , ജർമനിയിൽ സംസ്കൃതം പഠിപ്പിക്കൂവെന്ന പത്രവാർത്ത  ആഘോഷിക്കുന്നവരെ ഈയടുത്തു കണ്ടു .. എന്തിനാണ് ഈ അടിമത്ത മനോഭാവം? അവർ നമ്മുടെ ധർമ്മം പിന്പറ്റുന്നതിൽ  എന്താണിത്ര ആഘോഷിക്കാനുള്ളത് ? നമ്മെക്കൊണ്ട് ഈ ധർമ്മത്തെ തള്ളിപ്പറയിച്ചത്തിനു പിന്നിലും അവർ തന്നെയാണ്. ധർമ്മത്തെ തളർത്തിയവർ, പ്രാകൃതമെന്നു പറഞ്ഞവർ  ഇന്നതെറ്റു പിടിക്കുന്നു ..  ജര്മനിക്കാരും അമേരിക്കക്കാരും  സംസ്കൃതം  പഠിക്കുന്നുവെങ്കിൽ അതിനു പിന്നിൽ വ്യക്തമായ ലക്ഷ്യങ്ങളുണ്ടായേക്കുമെന്നും കൂടി അറിയുവാനുള്ള ബോധം ഓരോ ഭാരതീയനും ഉണ്ടായിരിക്കണം .. എല്ലാവരുടെയും  ഉദ്ദേശശുദ്ധിയെ സംശയിക്കണം എന്നല്ല , എങ്കിലും ഉള്ളിൽ ഈ  ഒരു അവബോധമുണ്ടായിരിക്കുന്നത് നല്ലതായിരിക്കും . 
മോക്ഷപദമോ അതെന്ത്  എന്ന് ചോദിച്ചപോലെ,  സംസ്കൃതമോ അതെന്ത് എന്ന് തലമുറകളേറെ  കഴിഞ്ഞാൽ ഒരുപക്ഷെ നമ്മുടെ തന്നെ സന്തതി പരമ്പരകൾ ചോദിക്കുന്ന ഒരു ഗതി ഭാരതത്തിനുണ്ടാകാതിരിക്കട്ടെ ..




No comments:

Post a Comment