ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

17 December 2016

കലകൾ

കലകൾ  
ഭാരതീയ സിദ്ധാന്തപ്രകാരം കലകളെ 64 ആയിട്ട് വര്ഗീകരിച്ചിട്ടുണ്ട്. ആദ്യമായി ഈ വിഭജനം നടത്തിയത് കാമസൂത്രരചയിതാവായ വാത്സ്യായനൻ (എ.ഡി. 3- നൂറ്റാണ്ടു ) ആണ്. അതിനുമുമ്പ് വാത്മീകിരാമായണത്തില് എണ്ണം 64 എന്നു പറഞ്ഞിട്ടുണ്ടെങ്കിലും തരംതിരിവുകളുടെ പേരുകള് പറഞ്ഞിട്ടില്ല. കാമസൂത്രത്തില്പറഞ്ഞതിനെ അടിസ്ഥാനമാക്കിയിട്ടുള്ള ഒരു പട്ടിക താഴെ കൊടുക്കുന്നു.
1. ഗീതം = വാദ്യോപകരണങ്ങള് ഇല്ലാത്ത തനി സംഗീതം.
2. വാദ്യം = വാദ്യോപകരണം കൊണ്ടുള്ള സംഗീതം.
3. നൃത്യം = നടനഭേദങ്ങള്.
4. ആലേഖ്യം = ചിത്രരചന
.5. വിശേഷകച്ഛേദ്യം = തിലകാദി അംഗരാഗങ്ങള്.
6. തണ്ഡുല കുസുമബലിവികാരം = അരി, പൂവ് മുതലായവ കൊണ്ട് കളം വരയ്ക്കല്.
7. പുഷ്പാസ്തരണം = കിടക്കയില് പൂവിതറി ആകര്ഷകമാക്കല്.
8. ദര്ശനവസനാംഗരാഗം = ഓഷ്ഠങ്ങളില് അംഗരാഗങ്ങള് പുരട്ടല്.
9. മണിഭൂമികാകര്മ്മം = രത്നക്കല്ലുകള്പതിച്ച് വീടിന്റെ തറ മോടിയാക്കല്.
10.ശയനരചനം = കിടക്കയുടെ ക്രമീകരണം.
11.ഉദകവാദ്യം = ജലം വാദ്യമാക്കല്.
12.ഉദഘാതം = കുളിക്കുമ്പോള്ജലം തെറിപ്പിക്കുന്നവിദ്യ.
13.ചിത്രയോഗം - മുഖവും മുടിയും ഭംഗിയാക്കല്.
14.മാല്യഗ്രഥനവികല്പ്പം = മാലകെട്ടല്.
15.ശേഖരകാപീഡയോചനം = കേശാലങ്കരണം.
16.നേപഥ്യപ്രയോഗം = വേഷഭൂഷകള് അണിയുന്നത്.
17.കര്ണ്ണപത്രഭാഗങ്ങള് = കര്ണ്ണാഭരണ നിര്മ്മാണം.
18.ഗന്ധയുക്തി = അംഗരാഗനിര്മ്മാണം.
19.ഭൂഷണയോചനം = ആഭരണം അണിയല്.
20.ഐന്ദ്രജാലം = കണ്കെട്ടുവിദ്യ.
21.കൗചുമാരയോഗം = കുചുമാരന്റെ കൃതിയില് പറയുന്ന സൌന്ദര്യവര്ധക പ്രയോഗങ്ങള്.
22.ഹസ്തലാഘവം = ചെപ്പടിവിദ്യ.
23.വിചിത്രശാകയുഷ ഭകഷ്യവികാരക്രിയ= ശാകം (ഇലക്കറി), യുഷം (പരിപ്പ്) തുടങ്ങിയവകൊണ്ടുള്ള ഭക്ഷണനിര്മ്മാണം.
24.പാനകരസരാഗാസവയോചനം = ലഹരിയുള്ള പേയ (കുടിക്കാന്) വസ്തുക്കളുടെ നിര്മ്മാണം.
25.സുചിവാനകര്മ്മം = നെയ്ത്തുവിദ്യ.
26.സൂത്രക്രീഡ = ഞാണിന്മേല്കളി
.27.വീണാഡമരുകവാദ്യം = വീണ, ഡമരു എന്നിവയുടെ ഉപയോഗം.
28.പ്രഹേളിക = കടംകഥ പറയാനുള്ള സാമര്ത്ഥ്യം.
29.പ്രതിമാല = സമസ്യാപുരാണംപോലുള്ള മറ്റൊരു വിദ്യ.
30.ദുര്വാചകയോഗം = പറയാന്വയ്യാത്തകാര്യങ്ങള് വക്രോക്തിയിലൂടെഅവതരിപ്പിക്കല്.
31.പുസ്തകവാചനം = ഗ്രന്ഥപാരായണം.
32.നാടകാഖ്യായികാദര്ശനം = നാടകാസ്വാദനം.
33.കാവ്യസമസ്യാപൂരണം = പാട്ടുപാടുന്നതും ആസ്വദിക്കുന്നതും.
34.പട്ടികാവേത്രവാനവികല്പ്പം =ചൂരല്കൊണ്ട് ഹൃഹോപകരണങ്ങള് ഉണ്ടാക്കല്.
35.തക്ഷകര്മ്മം= ആശാരിപ്പണി.
36.വാസ്തുവിദ്യ = ഗൃഹനിര്മ്മാണപരിജ്ഞാനം.
37.തക്ഷണം = തടിപ്പണി.
38.രൂപ്യരത്നപരീക്ഷ = വെള്ളി, രത്നം എന്നിവ പരീക്ഷിച്ചറിയാനുള്ള കഴിവ്.
39.ധാതുവാദം = രസതന്ത്രവിജ്ഞാനം.
40.മണിരാഗാങ്കരജ്ഞാനം = രത്നം മിനുക്കാനുള്ള അറിവ്.41.വൃക്ഷായുര്വ്വേദം = വൃക്ഷശാസ്ത്രജ്ഞാനം.
42.മേഷകുക്കുടലാവകയുദ്ധം = ആട്, കോഴി എന്നിവയുടെ പോരുമുറകള്
.43.ശുകശാരികപ്രലാപം = തത്തയെക്കൊണ്ട് പറയിപ്പിക്കല്.
44.ഉത്സാകനാദികൗശലം = ഉഴിച്ചില് മുതലായ കര്മ്മം.
45.അക്ഷമുഷ്ടികാകഥനം = കൈവിരല് കൊണ്ട് സന്ദേശം നല്കല്.
46.മ്ലേച്ഛിതവികല്പ്പം = ഇംഗ്ലീ ഷില് spoonarisam എന്നു പറയുന്ന മറിച്ചുചൊല്ലല്.
47.ദേശഭാഷാജ്ഞാനം = ബഹുഭാഷാജ്ഞാനം
48.പുഷ്പശകടിക = എവിടെ നിന്നെന്നറിയാന് മറ്റുള്ളവര്ക്ക് കഴിയാത്തവിധം പുഷ്പവൃഷ്ടി നടത്തല്.
49.നിമിത്തജ്ഞാനം = ശകുനം, ലക്ഷണം ആദിയായവ പറയല്.
50.യന്ത്രമാത്രുക = യന്ത്രനിര്മ്മാണകുശലത.
51.ധാരണമാത്രുക = ഓര്മശക്തി.
52.സംപാര്യം = അക്ഷരശ്ലോകത്തിനു തുല്യമായ ഒരു വിദ്യ.
53.മാനസകാവ്യക്രിയ = കാവ്യരചാനാസാമര്ത്ഥ്യം.
54.ഛന്ദോജ്ഞാനം = വൃത്തശാസ്ത്രപരിജ്ഞാനം.
55.അഭിധാനകോശം = നിഘണ്ടുവിജ്ഞാനം.
56.ക്രിയാകല്പ്പം = കാവ്യശാസ്ത്രജ്ഞാനം.
57.ഛലിതകയോഗങ്ങള് = ആള്മാറാട്ടം.
58.വസ്ത്രഗോപനം = വസ്ത്രധാരണസാമര്ത്ഥ്യം.
59.ദ്രുതവിശേഷങ്ങള് = ചൂത്, ചതുരംഗം മുതലായ കളികളിലുള്ള സാമര്ത്ഥ്യം.
60.ആകര്ഷകക്രീഡ= വിവിധയിനം കളികള്.
61.ബാലക്രീഡ = കുട്ടികളെ കളിപ്പിക്കാനുള്ള സാമര്ത്ഥ്യം.
62.വൈനയികവിദ്യ = പക്ഷിമൃഗാദികളെ മെരുക്കിവളര്ത്തല്.
63.വൈജയവിദ്യകള് = വിജയം പ്രദാനം ചെയ്യുന്ന വിദ്യകള്.
64.വ്യായാമികവിദ്യകള് = വ്യായാമമുറകള്.



No comments:

Post a Comment