ശ്രീ ലളിതാ സഹസ്രനാമം
351) വാമകേശീ = മനോഹരമായ കേശം ഉള്ളവളേ
352) വഹ്നിമണ്ഡല വാസിനീ = വഹ്നിമണ്ഡലത്തില്‍ വസിക്കുന്നവളേ
353) ഭക്തിമത്കല്‍പലതികാ = ആശ്രയിക്കുന്നവരുടെ ആഗ്രഹങ്ങളെല്ലാം സാധിച്ചു കൊടുക്കുന്ന കല്പലതയായി വര്‍ത്തിക്കുന്നവളേ
354) പശുപാശവിമോചിനീ = പശുവിനെ ബന്ധിച്ചിരിക്കുന്ന കയറിനെയെന്ന പോലെ ജീവനെ ആവരണം ചെയ്യുന്ന അവിദ്യയെ മോചിപ്പിക്കുന്നവളേ
355) സംഹൃതാശേഷപാഷണ്ഡാ = ധര്മ്മനിയമങ്ങള്ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരേ നിശ്ശേഷമായി സംഹരിക്കുന്നവളേ
356) സദാചാരപ്രവര്‍ത്തികാ = അപ്രകാരം സദാചാരം നിലനിര്ത്തുന്നവളേ
357) താപത്രയാഗ്നി സംതപ്ത സമാഹ്ലാദനചന്ദ്രികാ = ആധ്യാത്മികം, ആധിഭൌതികം, ആധിദൈവികം എന്നു മൂന്നു വിധം താപങ്ങളില്‍ സന്തപ്തരായവരെ ആഹ്ലാദിപ്പിക്കുന്ന ചന്ദ്രിക ആയവളേ
358) തരുണീ = നിത്യയൌവനയുക്തയായി സ്ഥിതി ചെയ്യുന്നവളേ
359) താപസാരാദ്ധ്യാ = താപസന്മാരാല്‍ ആരാധിക്കപ്പെടുന്നവളേ
360) തനുമധ്യാ = കൃശമായ മധ്യപ്രദേശത്തോട് കൂടിയവളേ
361) തമോപഹാ = തമസ്സിനെ നശിപ്പിക്കുന്നവളേ
362) ചിതിഃ = ജ്ഞാനസ്വരൂപയായവള്
363) തദ്പദലക്ഷ്യാര്ത്ഥാ = തദ് എന്ന പദം കൊണ്ട് ലക്ഷ്യമാക്കിയിരിക്കുന്നവളേ (ചുറ്റും കാണുന്നതെല്ലാം ദേവീമയം)
364) ചിദേകരസരൂപിണി = തന്നില്‍ നിന്ന് ഭിന്നമല്ലാത്ത ധര്‍മ്മത്തോട് കൂടിയവള്‍
365) സ്വാത്മാനന്ദലവീഭൂതബ്രഹ്മാദ്യാനന്ദസന്തതിഃ = ആരുടെ ആനന്ദത്തിന്റെ ചെറുകണികകളാലാണോ ബ്രഹ്മാദികളും ആനന്ദരൂപികളായി ഭവിക്കുന്നത് അങ്ങനെയുള്ള ദേവീ
366) പരാ = നാദബ്രഹ്മത്തിന്റെ ആദ്യ അവസ്ഥയായ പര എന്ന രൂപത്തില്‍ സ്ഥിതി ചെയ്യുന്നവളേ
367) പ്രത്യക്ചിതീ രൂപാ = മറ്റൊന്നും കൂടിക്കലരാത്തതിനാല് അവ്യക്തമായിരിക്കുന്ന ബ്രഹ്മം
368) പശ്യന്തീ = കാണുന്നവളേ
369) പരദേവതാ = ശ്രേഷ്ഠയായ ദേവത
ശ്രീ ലളിതാ സഹസ്രനാമം
370) മധ്യമാ = മധ്യത്തില്‍ സ്ഥിതി ചെയ്യുന്നവളേ
371) വൈഖരീരൂപാ = അരൂപമായിരുന്ന ശബ്ദം വര്ണരൂപം പ്രാപിച്ച് കേള്ക്കത്തവിധത്തിലാകുന്നതിനാല് വൈഖരീ എന്ന് പേര്
372) ഭക്തമാനസഹംസികാ = ഭക്തന്മാരുടെ മനസില്‍ ഹംസത്തിന്റെ രൂപത്തില്‍ സ്ഥിതി ചെയ്യുന്നവളേ
373) കാമേശ്വരപ്രാണനാഡീ = കാമേശ്വരന്റെ പ്രാണനാഡിയായുള്ളവളേ
374) കൃതജ്ഞാ = ചെയ്യപ്പെട്ടതിനെ അറിയുന്നവളേ
375) കാമപൂജിതാ = കാമദേവനാല്‍ പൂജിക്കപ്പെടുന്നവശേ
376) ശൃംഗാരരസസമ്പൂര്ണാ = ശൃംഗാരരസം കൊണ്ട് നിറഞ്ഞിരിക്കുന്നവളേ
377) ജയാ = ജയിക്ക ശീലമായുള്ളവളേ
378) ജാലന്ധരസ്ഥിതാ = വിഷ്ണുമുഖി എന്ന പേരില്‍ ജാലന്ധരപീഠത്തില് സ്ഥിതി ചെയ്യുന്നവളേ (വിശുദ്ധിചക്രത്തില്‍ നാദരൂപയായി നിലകൊള്ളുന്നവളേ)
379) ഓഡ്യാണപീഠനിലയാ = ഓഡ്യാണപീഠത്തില് വസിക്കുന്നവളേ (ആജ്ഞാചക്രത്തെക്കുറിക്കുന്നു)
380) ബിന്ദുമണ്ഡലവാസിനീ = ശ്രീചക്രത്തിന്റെ നടുവിലുള്ള ബിന്ദുമണ്ഡലത്തില്‍ വസിക്കുന്നവളേ
381) രഹോയാഗക്രമാരാദ്ധ്യാ = രഹസ്യമായി ചെയ്യേണ്ട ശ്രീവിദ്യോപസാനക്രമങ്ങളാല് ആരാധിക്കപ്പെടുന്നവളേ
382) രഹസ്തര്‍പ്പണതര്‍പ്പിതാ = രഹസ്യമായി നടത്തപ്പെടുന്ന തര്പ്പണാദിക്രിയകള് കൊണ്ട് തൃപ്തിയടയുന്നവളേ
383) സദ്യഃപ്രസാദിനീ = ഉടന്‍തന്നെ പ്രസാദിക്കുന്നവളേ
384) വിശ്വസാക്ഷിണീ = വിശ്വത്തിന് സാക്ഷിയായവളേ
385) സാക്ഷിവര്‍ജ്ജിതാ = സര്‍വ്വസാക്ഷിയായ ദേവിക്ക് സാക്ഷിയായി മറ്റാരും ഇല്ല
386) ഷഡംഗദേവതായുക്താ= ഹൃദയം,ശിരസ്, ശിഖ,നേത്രം, കവചം, അസ്ത്രം തുടങ്ങിയ ആറ് അംഗങ്ങളുടെ അധിപതികളായ ആറ് ദേവതകളാല്‍ ചുറ്റപ്പെടുന്നവളേ
387) ഷാഡ്ഗുണ്യപരിപൂരിതാ = സന്ധി, വിഗ്രഹം,യാനം, ആസനം, ദ്വൈതീഭാവം, സമാശ്രയം തുടങ്ങിയ ആറ് ഗുണങ്ങളാല്‍ പൂരിതയയവളേ
388) നിത്യക്ലിന്നാ = എപ്പോഴും ദയ കൊണ്ട് ആര്‍ദ്രമായ ഹൃദയത്തോട് കൂടിയവളേ
389) നിരുപമാ = മറ്റൊന്നിനോടും ഉപമിക്കപ്പെടാന്‍ കഴിയാത്തവളേ
390) നിര്‍വാണസുഖദായിനീ = മോക്ഷസുഖം നല്കുന്നവളേ
391) നിത്യാഷോഡശികാരുപാ = പ്രതിപദം മുതല്‍ വാവ് വരെയുള്ള തിഥികളുടെ കലാദേവിമാരായ പതിനഞ്ച് നിത്യദേവതമാരോടൊപ്പം ലളിതാ ദേവിയെ ചേര്‍ക്കുമ്പോള്‍ പതിനാറ് നിത്യാദേവിമാരുടെ രൂപത്തിലുള്ള ദേവീ
392) ശ്രീകണ്ഠാര്‍ദ്ധശരീരിണീ = ശിവന്റെ പകുതി ശരീരത്തോട് കൂടിയ ദേവീ (അര്‍ദ്ധനാരീശ്വര പരാമര്‍ശം)
393) പ്രഭാവതീ = പ്രഭാമയികളായ അണിമ തുടങ്ങിയ ആവരണ ദേവതകളോട് കൂടിയ ദേവീ
394) പ്രഭാരൂപാ = പ്രഭയുടെ രൂപത്തിലുള്ള ദേവീ
395) പ്രസിദ്ധാ = പ്രസിദ്ധയായ ദേവീ (എല്ലാം ദേവീമയമല്ലേ. സര്വ്വയിടത്തും സാന്നിധ്യം)
396) പരമേശ്വരീ = പരമേശ്വരന്റെ പത്നിയായിട്ടുള്ളവളേ (സര്‍വ്വതിന്റേയും ഈശ്വരീ)
397) മൂലപ്രകൃതി = എല്ലാ വസ്തുക്കളുടേയും ഉദ്ഭവത്തിന് കാരണഭൂതയായവളേ
398) അവ്യക്താ = എങ്ങും അവ്യക്തയായി കുടികൊള്ളുന്നവളേ
399) വ്യക്താവ്യക്തസ്വരൂപിണീ = വ്യക്തവും അവ്യക്തവുമായ സ്വരൂപത്തോട് കൂടിയവളേ
400) വ്യാപിനീ = എങ്ങും വ്യാപിച്ചിരിക്കുന്നവളേ
401) വിവിധാകാരാ = വിവിധ സ്വരൂപങ്ങളുള്ളവളേ
402) വിദ്യാവിദ്യാസ്വരൂപിണീ = വിദ്യയുടേയും അവിദ്യയുടേയും രൂപത്തിലുള്ള ദേവീ (മായയുടെ സ്വരൂപങ്ങളാണ് വിദ്യയും അവിദ്യയും)
403) മഹാകാമേശനയനകുമുദാഹ്ലാദകൌമുദീ = മഹാകാമേശനായ ശിവഭഗവാന്റെ കണ്ണുകളാകുന്ന ആമ്പല്‍പ്പൂക്കളെ ആഹ്ലാദിപ്പിക്കുന്ന ചന്ദ്രികയായ ദേവീ
404) ഭക്തഹാര്ദ്ദതമോഭേദഭാനുമദ്ഭാമുസന്തതിഃ = ഭക്തഹൃദയങ്ങളിലെ ഇരുട്ടകറ്റുന്ന സൂര്യകിരണങ്ങളായ ദേവിക്ക് നമസ്ക്കാരം
405) ശിവദൂതീ = ശുംഭനിശുംഭാസുരന്മാരും ദേവിയും തമ്മിലുള്ള യുദ്ധത്തില്‍ ശിവനെ ദൂതനാക്കിയ ദേവീ
406) ശിവാരാധ്യാ = ശിവനാല്‍ ആരാധിക്കപ്പെടുന്ന ദേവീ
407) ശിവമൂര്ത്തീ = മംഗളരൂപിണിയായ ദേവീ (ശിവനും ദേവിയും ഒന്നു തന്നെ എന്നും സാരം)
408) ശിവംകരീ = സര്‍വ്വമംഗളങ്ങളും നല്കുന്ന ദേവീ
409) ശിവപ്രിയാ = ശിവന് ഏറെ പ്രിയപ്പെട്ടവളേ
410) ശിവപരാ = ശിവനില്‍ അതീവ താല്പര്യമുള്ള ദേവീ
411) ശിഷ്ടേഷ്ടാ = ശിഷ്ടര്ക്ക് ഏറെ പ്രിയപ്പെട്ട ദേവീ
412) ശിഷ്ടപൂജിതാ = ശിഷ്ടരാല് പൂജിക്കപ്പെടുന്ന ദേവീ
413) അപ്രമേയാ = ആരാലും അളക്കാനാവാത്ത മഹിമകളുള്ള ദേവീ
414) സ്വപ്രകാശാ = സ്വയം പ്രകാശസ്വരൂപിണിയായ ദേവീ
415) മനോവാചാമഗോചരാ = മനസ്സു കൊണ്ടും വാക്കു കൊണ്ടും അറിയാനാകാത്തവളേ
416) ചിച്ഛക്തി = ബോധസ്വരൂപമായി സര്‍വ്വതിലും വിളങ്ങുന്ന ദേവീ
417) ചേതനാരൂപാ = ചൈതന്യസ്വരൂപിണിയായ ദേവീ
418) ജഡശ്ശക്തീ = ജഡവസ്തുക്കളില്‍ ജീവനായി വര്‍ത്തിക്കുന്ന ദേവീ (പഞ്ചഭൂതനിര്‍മ്മിതമായ നമ്മുടെ ജഡശ്ശരീരത്തില് ജീവനായി വര്‍ത്തിക്കുന്നത് ദേവിയാണെന്ന് സാരം)
419) ജഡാത്മികാ = ജഡപ്രപഞ്ചത്തിന്റെ രൂപത്തിലുള്ള ദേവീ
420) ഗായത്രീ = വേദമാതാവായ ഗായത്രിയാകുന്ന ദേവീ (ഗാനം ചെയ്യുന്നവനെ ത്രാണനം (രക്ഷ) ചെയ്യുന്നവളേ)
421) വ്യാഹൃതീ = വ്യാഹൃതിയായ ദേവീ (ആദ്യം അ,ഉ,മ എന്നീ അക്ഷരങ്ങള്‍ ചേര്‍ന്ന പ്രണവവും(ഓം) അതില്‍ നിന്ന് മൂന്ന് വ്യാഹൃതികളും (ഭൂഃ, ഭുവഃ, സ്വഃ) അതില്‍ നിന്ന് മൂന്നു പാദങ്ങളുള്ള ഗായത്രിയും അതില്‍ നിന്ന് വേദങ്ങളും ഉണ്ടായി )
422) സന്ധ്യാ = സന്ധ്യയായ ദേവീ
423) ദ്വിജവൃന്ദനിഷേവിതാ = ബ്രാഹ്മണസമൂഹത്താല് സേവിക്കപ്പെടുന്ന ദേവീ
424) തത്ത്വാസനാ = ഭൂമി മുതല്‍ ശിവന് വരെയുള്ള 36 തത്ത്വങ്ങളെ ഇരിപ്പിടമാക്കിയ ദേവീ
താഴെ തത്ത്വമയീ എന്ന വാക്കിനെ മൂന്നായി മുറിക്കുന്നു തസ്മൈ, തുഭ്യം, അയീ
425) തസ്മൈ = അത് എന്ന വാക്കു കൊണ്ട് പരാമര്‍ശിക്കപ്പെടുന്ന ദേവീ
426) തുഭ്യം = നീ എന്ന വാക്കു കൊണ്ട് പരാമര്‍ശിക്കപ്പെടുന്ന ദേവീ
427) അയീ = അല്ലയോ എന്ന വാക്ക് കൊണ്ട് പരാമര്‍ശിക്കപ്പെടുന്ന ദേവീ
428) പഞ്ചകോശാന്തരസ്ഥിതാ = ശരീരത്തില്‍ അന്നമയം, പ്രാണമയം, മനോമയം, വിജ്ഞാനമയം, ആനന്ദമയം എന്ന അഞ്ചു കോശങ്ങള്‍ക്കുള്ളില്‍ വര്‍ത്തിക്കുന്ന ആത്മാവാകുന്ന ദേവീ
429) നിഃസീമമഹിമാ = അളവില്ലാത്ത മഹിമയോട് കൂടിയ ദേവീ
430) നിത്യയൌവനാ = കാലത്തിനതീതയായി എന്നും യൌവനയുക്തയായിരിക്കുന്ന ദേവീ
431) മദശാലിനീ = ആനന്ദം കൊണ്ട് ശോഭിക്കുന്ന ദേവീ
432) മദഘൂര്‍ണ്ണിതരക്താക്ഷീ = മദം കൊണ്ട് ഭ്രമിക്കത്തക്കതും രക്തവര്ണമുള്ളതുമായ അക്ഷികളോട് കൂടിയവളേ
433) മദപാടലഗണ്ഡഭൂഃ = മദം കൊണ്ട് ഇളംചുവപ്പ് നിറത്തില്‍ ശോഭിക്കുന്ന കവിള്ത്തടങ്ങളോട് കൂടിയ ദേവീ
434) ചന്ദനദ്രവദിഗ്ദ്ധാംഗീ = ചന്ദനതൈലം പൂശിയ അവയവങ്ങളോട് കൂടിയവളേ
435) ചാമ്പേയ കുസുമപ്രിയാ = ചെമ്പകപുഷ്പങ്ങളോട് പ്രിയമുള്ളവളേ
436) കുശലാ = നല്ല സാമര്ത്ഥ്യമുള്ളവളേ
437) കോമളാകാരാ = മനോഹരമായ ആകാരത്തോട് കൂടിയവളേ
438) കുരുകുല്ലാ = അഹങ്കാരപ്രകാരത്തിനും ബുദ്ധിപ്രാകാരത്തിനും ഇടയ്ക്കുള്ള വിമര്‍ശം എന്നു പേരായ വാപിയുടെ അധിപതിയായ കുരുകുല്ലാ ദേവീ
439) കുലേശ്വരീ = കുലത്തിന് ഈശ്വരിയായിട്ടുള്ളവളേ (കൌളതന്ത്രത്തിന്റെ ഈശ്വരീ)
440) കുലകുണ്ഡാലയാ = കുലകുണ്ഡം എന്ന മൂലാധാരമധ്യത്തിലെ ദ്വാരത്തില്‍ കുണ്ഡലീനീ ശക്തിയായി സ്ഥിതിചെയ്യുന്നവളേ
441) കൌലമാര്ഗ്ഗതല്പരസേവിതാ = കൌളമാര്ഗത്തില് താല്പര്യമുള്ളവളേ
442) കുമാരഗണനാഥാംബാ = സുബ്രഹ്മണ്യനും ഗണപതിക്കും അമ്മയായിട്ടുള്ളവളേ
443) തുഷ്ടിഃ = ജീവജാലങ്ങളില്‍ ആനന്ദം എന്ന വികാരമായി കുടികൊള്ളുന്നവളേ
444) പുഷ്ടിഃ = ജീവജാലങ്ങളില്‍ പുഷ്ടി (വളര്‍ച്ച)യ്ക്ക് കാരണമായി ഭവിക്കുന്നവളേ
445) മതി = ജീവജാലങ്ങളില്‍ ബുദ്ധിയായി വര്‍ത്തിക്കുന്നവളേ
446) ധൃതിഃ = ജീവജാലങ്ങളില്‍ ധൈര്യമായി വര്‍ത്തിക്കുന്നവളേ
447) ശാന്തി = വികാരങ്ങള്‍ക്ക് വശംവദമാകാതെ സമതുലമായ അവസ്ഥയായ ശാന്തിയായി ജീവജാലങ്ങളില്‍ വര്‍ത്തിക്കുന്നവളേ
448) സ്വസ്തിമതി = പാപം ഇല്ലാതാക്കി മോക്ഷം നല്കുന്നവള്
449) കാന്തിഃ = പരസ്പരമുള്ള ആഗ്രഹം ജനിപ്പിക്കുന്ന കാന്തിയായി വര്‍ത്തിക്കുന്നവളേ
450) നന്ദിനീ = സന്തോഷിപ്പിക്കുന്നവളേ
451) വിഘ്നനാശിനീ = തടസ്സങ്ങളെ ഇല്ലാതാക്കുന്നവളേ
452) തേജോവതീ = തേജസ്സോട് കൂടിയവളേ
453) ത്രിനയനാ = മൂന്നു കണ്ണുകളോട് കൂടിയവള്‍
454) ലോലാക്ഷീ കാമരൂപിണീ = ലോലാക്ഷികളില് കാമരൂപിണിയായി വര്‍ത്തിക്കുന്നവള്‍
455) മാലിനീ = മാല അണിഞ്ഞവളേ
456) ഹംസിനീ = ഹംസവാഹിനിയായവളേ
457) മാതാ = അമ്മേ
458) മലയാചലവാസിനീ = മലയാചലത്തില്‍ വസിക്കുന്നവളേ
459) സുമുഖീ = സുന്ദരമായ വദനത്തോട് കൂടിയവളേ
460) നളിനീ = താമരപ്പ പോലെ മൃദുലമായ ശരീരത്തോട് കൂടിയവളേ
461) സുഭ്രൂഃ = അഴകുള്ള പുരികക്കൊടികളോട് കൂടിയവളേ
462) ശോഭനാ = ശോബയോട് കൂടിയവളേ
463) സുരനായികാ = ദേവന്മാര്ക്ക് നായിക ആയവളേ
464) കാലകണ്ഠീ = കാളകണ്ഠന്റെ പത്നിയായിട്ടുള്ളവളേ
465) കാന്തിമതീ = അഴകുള്ളവളേ
466) ക്ഷോഭിണീ = ക്ഷോഭിപ്പിക്കുന്നവളേ
467) സൂക്ഷ്മരൂപിണീ = സൂക്ഷ്മമായ രൂപം ഉള്ളവളേ
468) വജ്രേശ്വരീ = ജാലാന്ധരപീഠസ്ഥയായ വജ്രേശ്വരി എന്ന നിത്യാദേവിയായവളേ
469) വാമദേവീ = വാമദേവനായ ശിവന്റെ പത്നീ
470) വയോവസ്ഥാ വിവര്‍ജ്ജിതാ = ശൈശവം, ബാല്യം, കൌമാരം, യൌവനം, വാര്‍ദ്ധക്യം തുടങ്ങിയ അവസ്ഥകളില്ലാത്ത ദേവീ
471) സിദ്ധേസ്വരീ = സിദ്ധന്മാര്ക്ക് ഈശ്വരിയായിട്ടുള്ളവളേ
472) സിദ്ധവിദ്യാ = പഞ്ചദശീ മന്ത്രമായ സിദ്ധവിദ്യ മന്ത്രത്തിന്റെ രൂപത്തിലുള്ളവളേ
473) സിദ്ധമാതാ = സിദ്ധന്മാര്ക്ക് അമ്മയായിട്ടുള്ളവളേ
474) യശസ്വിനീ = യശസ്സുള്ളവളേ
475) വിശുദ്ധിചക്രനിലയാ = കണ്ഠസ്ഥാനത്തുള്ള വിശുദ്ധിചക്രത്തില്‍ വസിക്കുന്നവളേ
476) ആരക്തവര്ണ്ണാ = ഇളം ചുവപ്പ് നിറമുള്ള ദേവീ
477) ത്രിലോചനാ = മൂന്നു കണ്ണുകളോട് കൂടിയ ദേവീ
478) ഖട്വാംഗാദിപ്രഹരണാ = ഖട്വാംഗം, കത്തി, ശൂലം, മഹാചര്മ്മം എന്നിങ്ങനെയുള്ള ആയുധങ്ങള്‍ ധരിച്ചിരിക്കുന്ന വിശുദ്ധിചക്രത്തില്‍ വസിക്കുന്ന ഡാകിനി എന്ന ദേവീ
479) വദനൈകസമന്വിതാ = ഒരു മുഖമുള്ള ദേവിക്ക് നമസ്ക്കാരം
480) പായസാന്നപ്രിയാ = പായസം ഇഷ്ടഭോജ്യമായ ദേവീ
481) ത്വക്സ്ഥാ = സ്പര്ശേന്ദ്രിയമായ ത്വക്കില്‍ സ്ഥിതിചെയ്യുന്ന ദേവീ
482) പശുലോകഭയങ്കരീ = മൃഗതുല്യരായ അജ്ഞാനികള്‍ക്ക് ഭയമുണ്ടാക്കുന്ന ദേവീ
483) അമൃതാദിമഹാശക്തിസംവൃതാ = അമൃത മുതലായ മഹാശക്തികളാല്‍ ചുറ്റപ്പെട്ട ദേവീ
484) ഡാകിനീശ്വരീ = ഇപ്രകാരം വിശുദ്ധിചക്രത്തിലെ പദ്മത്തില്‍ ഡാകിനീ ദേവിയായി വസിക്കുന്ന ദേവിക്ക് നമസ്ക്കാരം
485) അനാഹതാബ്ജനിലയാ = അനാഹതം എന്ന ഹൃദയസ്ഥാനത്തുള്ള പദ്മത്തില്‍ വസിക്കുന്ന ദേവീ
486) ശ്യാമാഭാ = കറുത്ത നിറമുള്ള ദേവീ
487) വദനദ്വയാ = രണ്ട് മുഖങ്ങളുള്ള ദേവീ
488) ദംഷ്ട്രോജ്വലാ = ദംഷ്ട്രകളാല് ശോഭിക്കുന്ന ദേവീ
489) അക്ഷമാലാദിധരാ = അക്ഷം (ജപമാല), ശൂലം, കപാലം, ഡമരു തുടങ്ങിയവ ധരിച്ചിരിക്കുന്ന ദേവീ
490) രുധിരസംസ്ഥിതാ = രക്തത്തില്‍ വസിക്കുന്ന ദേവീ
491) കാളരാത്ര്യാദിശക്ത്യൌഘവൃതാ = കാളരാത്രി മുതലായ ശക്തിസമൂഹത്താല് ചുറ്റപ്പെട്ട ദേവീ (ക മുതല്‍ ഠ വരെ അക്ഷരങ്ങളുള്ള 12 ദേവതമാരാണവര് -കാളരാത്രി, ഖണ്ഡിത, ഗായത്രി, ഘണ്ടാകര്ണി, ങാര്ണാ, ചണ്ഡാ, ഛായാ, ജയാ, ഝങ്കാരിണി, ജ്ഞാനരൂപാ, ടങ്കഹസ്താ, ഠങ്കാരിണി)
492) സ്നിഗ്ദ്ധൌദനപ്രിയാ = നെയ്യ് ചേര്‍ത്തുണ്ടാക്കിയ അന്നം ഇഷ്ടപ്പെടുന്ന ദേവീ
493) മഹാവീരേന്ദ്രവരദാ = മഹാവീരന്മാര്ക്ക് വരം കൊടുക്കുന്ന ദേവീ
494) രാകിണ്യംബാ സ്വരൂപിണീ = അങ്ങനെയുള്ള അനാഹതം എന്ന പദ്മത്തില്‍ വസിക്കുന്ന രാകിണീ ദേവിക്ക് നമസ്ക്കാരം
495) മണിപൂരാബ്ജനിലയാ = നാഭിയിലുള്ള മണിപൂര പദ്മത്തില്‍ അധിവസിക്കുന്ന (ലാകിനീ) ദേവീ
496) വദനത്രയസംയുതാ = മൂന്ന് മുഖങ്ങളുള്ള ദേവീ
497) വജ്രാദികായുധോപേതാ = വജ്രം,ശക്തി,ദണ്ഡം, അഭയമുദ്ര മുതലായ ആയുധങ്ങള്‍ ധരിച്ച ദേവീ
498) ഡാമര്യാദിഭിരാവൃതാ = ഡാമരി ആദിയായ ദേവിമാരാല്‍ ചുറ്റപ്പെട്ട ദേവീ. മണിപൂരപദ്മത്തില് പത്ത് ഇതളുകളുണ്ട്. അവിടെ ഡ മുതല്‍ ഫ വരെയുള്ള അക്ഷരങ്ങളും അതിന്റെ ദേവിമാരായ ഡാമരി, ഢക്കാരിണി, ണാര്ണാ, താമസീ, സ്ഥാണ്വി, ദാക്ഷായിണി, ധാത്രി, നാരി, പാര്‍വതി, ഫഡ്കാരിണി എന്നീ ദേവതമാരും വസിക്കുന്നു
499) രക്തവര്‍ണ്ണാ = ചുവപ്പ് നിറമുള്ള ദേവിക്ക് നമസ്ക്കാരം
500) മാംസനിഷ്ഠാ = മാംസം എന്ന ധാതുവില്‍ വര്‍ത്തിക്കുന്ന ദേവീ
501) ഗുഡാന്നപ്രീതമാനസാ = ശര്ക്കരപ്പായസത്തോട് പ്രീതിയുള്ള ദേവീ
502) സമസ്തഭക്തസുഖദാ = ഭക്തജനങ്ങള്‍ക്കെല്ലാം സുഖം നല്കുന്ന ദേവീ
503) ലാകിന്യംബാസ്വരൂപിണീ = ലാകിനീ സ്വരൂപിണിയായ ദേവീ
504) സ്വാധിഷ്ഠാനാംബുജഗതാ = മണിപൂരകത്തിന് കീഴില്‍ സ്വാധിഷ്ഠാനം എന്ന ആറ് ഇതളുള്ള താമരയില്‍ സ്ഥിതി ചെയ്യുന്നവള്‍
505) ചതുര്‍വക്ത്രമനോഹരാ = നാലു മുഖങ്ങള്‍ കൊണ്ട് മനോഹരിയായവള്‍
506) ശൂലാദ്യായുധസമ്പന്നാ = ശൂലം, പാശം, കപാലം, അഭയം എന്നിവ ധരിച്ച ദേവീ (മുന്‍ ശ്ലോകത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്)
507) പീതവര്‍ണ്ണാ = മഞ്ഞനിറമുള്ളവള്
508) അതിഗര്‍വിതാ = അത്യധികമായ ഗര്വത്തോട് കൂടിയവള്‍
509) മേദോനിഷ്ഠാ = മേദസ് എന്ന ധാതുവില്‍ സ്ഥിതി ചെയ്യുന്നവള്‍
510) മധുപ്രീതാ = തേന്‍ ഇഷ്ടപ്പെടുന്നവള്‍
511) ബന്ദിന്യാദിസമന്വിതാ = ബന്ദിനി അടക്കമുള്ള ദേവതമാരോട് കൂടിയ കാകിനി എന്നു പേരായ ദേവീ (അനുഷ്ഠാനപദ്മത്തിലെ ആറ് ഇതളുകളില്‍ ബ മുതല്‍ ല വരെയുള്ള ആറ് അക്ഷരങ്ങളുടെ ദേവതമാരായ ബന്ദിനി, ഭദ്രകാളി, മഹാമായ, യശസ്വിനി, രക്ത, ലംബോഷ്ഠി എന്നീ ആറ് ദേവതമാര്‍ വസിക്കുന്നു. അവരുടെ നടുവില്‍ കാകിനി എന്ന ദേവിയും)
512) ദദ്ധ്യന്നാസക്തഹൃദയാ = തൈര് ചേര്‍ത്ത അന്നം ഇഷ്ടപ്പെടുന്ന ദേവീ
513) കാകിനീരൂപധാരിണി = കാകിനി എന്ന പേരിലുള്ള ദേവീ
514) മൂലാധാരാംബുജാരൂഢാ = ഷഡാധാരങ്ങളില്‍ ഏറ്റവും താഴെയുള്ള മൂലാധാരം എന്ന നാല് ഇതളുകളുള്ള ആധാരപദ്മത്തില്‍ ആരൂഢയായവള്
515) പഞ്ചവക്‍ത്രാസ്ഥിസംസ്ഥിതാ = അഞ്ച് മുഖങ്ങളോട് കൂടിയ ദേവീ
516) അസ്ഥിസംസ്ഥിതാ = അസ്ഥിയില്‍ അധിവസിക്കുന്ന ദേവീ (പഞ്ചഭൂതനിര്‍മ്മിത ശരീരത്തിലെ എല്ലാം ദേവീ മയം എന്നും സാരം)
517) അങ്കുശാദിപ്രഹരണാ = അങ്കുശം, കമലം, പുസ്തകം, ജ്ഞാനമുദ്ര എന്നിവ നാലു തൃക്കൈകളില് ധരിച്ചിട്ടുള്ളവളേ
518) വരദാനിഷേവിതാ = വരദ, ശ്രീ, ഷണ്ഡ, സരസ്വതീ എന്നീ നാല് ദേവതമാരാല്‍ സേവിക്കപ്പെടുന്നവളേ
519) മുദ്ഗൌദനാസക്തചിത്താ = ചെറുപയറ് ചേര്‍ന്ന അന്നം ഇഷ്ടപ്പെടുന്ന ദേവീ
520) സാകിന്യംബാസ്വരൂപിണീ = സാകിനി എന്ന ദേവിയുടെ രൂപം ധരിച്ചവള്‍
521) ആജ്ഞാചക്രാബ്ജനിലയാ = ഷഡാധാരങ്ങളില്‍ ഏറ്റവും മുകളിലുള്ള ആജ്ഞാചക്രം എന്ന താമരയില്‍ വസിക്കുന്ന ദേവീ
522) ശുക്ലവര്‍ണ്ണാ = വെളുത്ത നിറമുള്ളവളേ
523) ഷഡാനനാ = ആറ് മുഖങ്ങള്‍ ഉള്ളവളേ
524) മജ്ജാസംസ്ഥാ = മജ്ജ എന്ന ധാതുവില്‍ സ്ഥിതിചെയ്യുന്നവളേ
525) ഹംസവതീമുഖ്യശക്തിസമന്വിതാ = ആജ്ഞാ ചക്രത്തിന്റെ രണ്ടു ദലങ്ങളിലായി ദേവിയെ സേവിച്ചു നില്ക്കുന്ന ഹംസവതി, ക്ഷമാവതി എന്ന ദേവതമാരാല്‍ സമന്വിതയായിട്ടുള്ളവളേ (ഹംസവതിയാണ് മുഖ്യ )
526) ഹരിദ്രാന്നെകരസികാ = ഹരിദ്ര (മഞ്ഞള്‍) ചേര്‍ന്ന ഭക്ഷണം ഇഷ്ടപ്പെടുന്നവളേ
527) ഹാകിനീരൂപധാരിണീ = ഹാകിനി എന്ന ദേവിയുടെ രൂപം ധരിച്ചവളേ
528) സഹസ്രദലപദ്മസ്ഥാ = ആജ്ഞാചക്രത്തിന് മുകളിലെ സഹസ്രദളപദ്മത്തില്‍ സ്ഥിതി ചെയ്യുന്നവളേ
529) സര്വവര്ണ്ണോപശോഭിതാ = സര്വവര്ണങ്ങളാലും ശോഭിക്കപ്പെടുന്നവളേ (അന്‍പത്തൊന്ന് അക്ഷരദേവതമാരാല് ശോഭിക്കുന്ന സര്വവിജ്ഞാനത്തിന്റേയും അധിപതിയായിട്ടുള്ളവളേ)
530) സര്വായുധധരാ = എല്ലാ ആയുധങ്ങളും ധരിച്ചിട്ടുള്ളവളേ
531) ശുക്ലസംസ്ഥിതാ = ശുക്ലധാതുവില് സ്ഥിതി ചെയ്യുന്നവളേ (സൃഷ്ടിയുടെ ഉറവിടവും ദേവി തന്നെ)
532) സര്വതോമുഖീ = എല്ലാ ദിക്കിലും മുഖങ്ങളുള്ളവളേ (സര്‍വപ്രപഞ്ചവും നിറഞ്ഞു നില്‍ക്കുന്നവളേ)
533) സര്വ്വൌദനപ്രീതചിത്താ = എല്ലാ നിവേദ്യങ്ങളും ഇഷ്ടപ്പെടുന്ന ദേവീ
534) യാകിന്യംബാസ്വരൂപിണീ = യാകിനീ രൂപത്തിലുള്ള ദേവീ
535) സ്വാഹാ = സ്വാഹാ സ്വരൂപിണിയായ ദേവീ
536) സ്വധാ = സ്വധാസ്വരൂപിണിയായ ദേവീ
537) അമതി = അവിദ്യാസ്വരൂപിണിയായ ദേവീ (അവിദ്യയും ദേവിയുടെ മായ തന്നെ)
538) മേധാ = വിജ്ഞാനശക്തിയായ മേധയുടെ രൂപത്തിലുള്ള ദേവീ (വിദ്യയ്ക്കും അധിപതി ദേവി തന്നെ)
539) സ്മൃതി = വേദസ്വരൂപിണിയായ ദേവീ
540) സ്മൃതി = കാലത്രയസ്മരണയുള്ളവയായതിനാല് സ്മൃതിഎന്ന അറിയപ്പെടുന്ന ദേവീ
541) അനുത്തമാ = അത്യുത്തമയായ ദേവീ
542) പുണ്യകീര്‍ത്തി = നാമം കേട്ടാല്‍ പുണ്യം ലഭിക്കുന്നതിന് കാരണമായ ദേവീ
543) പുണ്യലഭ്യാ = പുണ്യം ലഭിക്കുന്നതിന് കാരണമായ ദേവീ
544) പുണ്യശ്രവണകീര്‍ത്തനാ = അവിടത്തെക്കൊണ്ടുള്ള കീര്‍ത്തനം കേട്ടാല്‍ പുണ്യം ലഭിക്കുന്നതിന് കാരണമായിട്ടുള്ള ദേവീ
545) പുലോമജാര്‍ച്ചിതാ = ഇന്ദ്രാണിയാല് പൂജിക്കപ്പെടുന്ന ദേവീ
546) ബന്ധമോചിനീ = സംസാരബന്ധത്തില്‍ നിന്നും മോചിപ്പിച്ച് മോക്ഷം തരുന്നതിന് കാരണമാകുന്ന ദേവീ
547) ബര്‍ബ്ബരാളകാ = പാറിക്കളിക്കുന്ന കുറുനിരകളോട് കൂടിയ ദേവീ
548) വിമര്ശരൂപിണി = വിമര്‍ശരൂപിണിയായ ദേവീ
549) വിദ്യാ = വിദ്യാസ്വരൂപിണിയായ ദേവീ
550) വിയദാദിജഗത്പ്രസൂ = ആകാശം അടക്കമുള്ള സകല പ്രപഞ്ചത്തെയും സൃഷ്ടിക്കുന്ന ദേവീ
551) സര്വവ്യാധിപ്രശമനീ = എല്ലാ വ്യാധികളെയും ശമിപ്പിക്കുന്ന ദേവീ
552) സര്വമൃത്യുനിവാരിണീ = എല്ലാവിധ മരണത്തെയും അകറ്റുന്ന ദേവീ
553) അഗ്രഗണ്യാ = ജഗത്തിന്റെ ആദ്യമുണ്ടായവള്‍
554) അചിന്ത്യരൂപാ = രൂപം സങ്കല്പിക്കാനാവാത്ത ദേവീ
555) കലികല്മഷനാശിനീ = കലിയുഗത്തിലെ പാപങ്ങളെ ഇല്ലാതാക്കുന്ന ദേവീ
556) കാത്യായനീ = കാത്യായനിയായ ദേവീ (എല്ലാ ദേവന്മാരുടെയും തേജസ്സില്‍ നിന്നുണ്ടായതാണ് കാത്യായനീ ദേവി)
557) കാലഹന്ത്രീ = കാലസംഹാരിണിയായ ദേവീ
558) കമലാക്ഷനിഷേവിതാ = വിഷ്ണുവിനാല്‍ ആരാധിക്കപ്പെടുന്ന ദേവീ (മധുകൈടഭനിഗ്രഹം വിഷ്ണുവിന് സാധ്യമായത് ദേവിയുടെ അനുഗ്രഹം മൂലം)
559) താംബൂലപൂരിതമുഖീ = വെറ്റില നിറഞ്ഞ വായോട് കൂടിയവളേ
560) ദാഡിമീകുസുമപ്രഭാ = മാതളപ്പൂവിന്റെ കാന്തിയുള്ളവളേ
561) മൃഗാക്ഷീ = മാന്‍പേടയുടേത് പോലുള്ള കണ്ണുകളോട് കൂടിയവളേ
562) മോഹിനീ = ലോകത്തെയെല്ലാം മോഹിപ്പിക്കുന്നവളേ
563) മുഖ്യാ = ആദിപരാശക്തിയായ ദേവീ
564) മൃഡാനീ = പരമശിവപത്നിയായ ദേവീ
565) മിത്രരൂപിണീ = മിത്രരൂപിണിയായ ദേവീ
566) നിത്യതൃപ്താ = സദാസന്തുഷ്ടയായ ദേവീ
567) ഭക്തിനിധി = ഭക്തന്മാരുടെ നിധിയായ ദേവീ
568) നിയന്ത്രീ = എല്ലാം നിയന്ത്രിക്കുന്ന ദേവീ
569) നിഖിലേശ്വരീ = എല്ലാവരുടേയും ഈശ്വരിയായ ദേവീ
570) മൈത്രാദിവാസനാലഭ്യാ = മൈത്രി, കരുണ തുടങ്ങിയ വാസനകളിലൂടെ ലഭ്യയായ ദേവീ (ഈ ദീനാനുഭാവങ്ങള് നമ്മെ ഈശ്വരനിലേക്കെത്തിക്കുന്നു)
571) മഹാപ്രളയസാക്ഷിണീ = മഹാപ്രളയത്തിന് സാക്ഷിയായ ദേവീ
572) പരാശക്തിഃ = എല്ലാ വസ്തുക്കളിലും ശക്തിസ്വരൂപിണിയായി നില്‍ക്കുന്നവളേ
573) പരാനിഷ്ഠാ = ഉത്കൃഷ്ടമായ നിഷ്ഠയോട് കൂടിയവള്‍
574) പ്രജ്ഞാനഘനരൂപിണീ = ഉത്കൃഷ്ടമായ ജ്ഞാനം ഉള്ളവളേ
575) മാധ്വിപാനാലസാ = മുന്തിരിച്ചാറില്‍ നിന്നുള്ള മധുപാനത്താല്‍ അലസയായവളേ
576) മത്താ = മാധ്വീപാനത്താല് മദിച്ചവളേ
577) മാതൃകാവര്‍ണ്ണരൂപിണീ = മാതൃകാ വര്‍ണ്ണങ്ങള്‍ (അക്ഷരങ്ങള്‍) സ്വരൂപമായിട്ടുള്ളവളേ
578) മഹാകൈലാസനിലയാ = മഹാകൈലാസം നിലയമായിട്ടുള്ളവളേ
579) മൃണാളമൃദുതോര്ല്ലതാ = മൃണാളം പോലെ മൃദുവായ കൈകളാകുന്ന വള്ളികളോട് കൂടിയവളേ
580) മഹനീയ = വന്ദിക്കപ്പെടേണ്ടവളേ
581) ദയാമൂര്ത്തി = ദയയുള്ളവളേ
582) മഹാസാമ്രാജ്യശാലിനീ = മഹാസാമ്രാജ്യങ്ങള്ക്ക് ഉടമയായവളേ
583) ആത്മവിദ്യാ = ആത്മജ്ഞാനരൂപമായ വിദ്യ രൂപമായുള്ളവളേ
584) മഹാവിദ്യാ = സകലവിദ്യകള്‍ക്കും ആസ്ഥാനമായവളേ
585) ശ്രീവിദ്യാ = ഐശ്വര്യം പ്രദാനം ചെയ്യുന്ന വിദ്യയ്ക്ക് അധിപതിയായവളേ
586) കാമസേവിതാ = കാമദേവനാല്‍ പൂജിക്കപ്പെട്ടവളേ
587) ശ്രീ ഷോഡശാക്ഷരീവിദ്യാ = ഷോഡശാക്ഷരീ മന്ത്രം സ്വരൂപമായുള്ളവളേ
588) ത്രികൂടാ = യോഗശാസ്ത്രപ്രസിദ്ധമായ ത്രികൂടചക്രം സ്വരൂപമായവളേ
589) കാമകോടികാ = കാമകോടീ പീഠത്തില്‍ വസിക്കുന്നവളേ
590) കടാക്ഷകിംകരീഭൂതകമലാകോടിസേവിതാ =
591) ശിരസ്ഥിതാ = ശിരസ്സില്‍ സ്ഥിതി ചെയ്യുന്നവളേ (ബ്രഹ്മരന്ധ്രത്തില്‍ സ്ഥിതി ചെയ്യുന്നവളേ)
592) ചന്ദ്രനിഭാ = പൂര്‍ണചന്ദ്രനെപ്പോലെ ശോഭിക്കുന്നവലേ
593) ഭാലസ്ഥാ = നെറ്റിയില്‍ സ്ഥിതി ചെയ്യുന്നവളേ
594) ഇന്ദ്രധനുഃപ്രഭാ = നെറ്റിയില്‍ ഹൃല്ലേഖാബിന്ദുവിന് മുകളില്‍ അര്‍ദ്ധചന്ദ്രരൂപത്തില്‍ മഴവില്‍ കാന്തിയോടെ ശോഭിക്കുന്നവളേ
595) ഹൃദയസ്ഥാ = ഹൃദയത്തില്‍ സ്ഥിതി ചെയ്യുന്നവളേ
596) രവിപ്രഖ്യാ =സൂര്യസമാനയായവളേ
597) ത്രികോണാന്തരദീപികാ = മൂലാധാരത്തിലെ ത്രികോണത്തിന്റെ മധ്യത്തില്‍ സ്ഥിതി ചെയ്യുന്നവളേ
598) ദാക്ഷായണീ = ദക്ഷപ്രജാപതിയുടെ മകളായി ജനിച്ചവളേ
599) ദൈത്യഹന്ത്രീ = അസുരന്മാരെ ഹനിക്കുന്നവളേ
600) ദക്ഷയജ്ഞവിനാശിനീ = ദക്ഷപ്രജാപതി നടത്തിയ യാഗം നശിപ്പിച്ചവളേ
601) ദരാന്ദോലിതദീര്ഘാക്ഷീ = അല്പാല്പമായി ചലിക്കുന്ന ദീര്‍ഘങ്ങളായ കണ്ണുകളുള്ള ദേവി
602) രഹാസോജ്ജ്വലന്മുഖീ = മന്ദഹാസം കൊണ്ട് ഉജ്ജ്വലമായ മുഖത്തോട് കൂടിയവളേ
603) ഗുരുമൂര്‍ത്തി = ഗുരുതന്നെ മൂര്ത്തിയായുള്ളവളേ
604) ഗുണനിധി = സകലഗുണങ്ങളുടേയും ഇരിപ്പിടമായിട്ടുള്ളവളേ
605) ഗോമാതാ = കാമധേനു അടക്കമുള്ള ഗോക്കള്‍ക്കു മാതാവായവളേ
606) ഗുഹജന്മഭൂഃ = സുബ്രഹ്മണ്യന്റെ അമ്മയായിട്ടുള്ളവളേ
607) ദേവേശീ = ദേവന്മാര്ക്ക് ഈശ്വരിയായവളേ
608) ദണ്ഡനീതിസ്ഥാ = നീതിശാസ്ത്രത്തിന്റെ മുഖ്യവിഭാഗമായ ദണ്ഡനീതിയില്‍ വിശ്വസിക്കുന്നവളേ
609) ദഹരാകാശരൂപിണീ = ഹൃദയാകാശം രൂപമായിട്ടുള്ളവളേ
610) പ്രതിപന്മുഖ്യരാകാന്തതിഥിമണ്ഡലപൂജിതാ = പ്രതിപദം മുതല്‍ പ്രധാനമായ രാകാ (പൌര്‍ണമി) അന്തമായുള്ള തിഥിമണ്ഡലത്തില് പൂജിക്കപ്പെടുന്നവള്‍
611) കലാത്മികാ = കലകളുടെ ചൈതന്യമായവളേ
612) കലാനാഥാ = കലകള്‍ക്ക് നാഥ ആയവളേ
613) കാവ്യാലാപവിനോദിനീ = കാവ്യങ്ങളുടെ ആലാപം കൊണ്ട് വിനോദിക്കുന്നവളേ
614) സചാമരരമാവാണീസവ്യദക്ഷിണസേവിതാ = ചാമരങ്ങളോട് കൂടിയ രമ, വാണി എന്നീ ദേവകളാല്‍ സവ്യ ദക്ഷിണഭാഗങ്ങളില്‍ വസിക്കുന്നവളേ
615) ആദിശക്തി = സര്വപ്രപഞ്ചങ്ങള്ക്കും ആദിയായ ദേവീ
616) അമേയാ = ആരാലും അളന്നറിയാന്‍ കഴിയാത്തവള്‍
617) ആത്മാ = ജീവാത്മാവായും പരമാത്മാവായും സ്ഥിതി ചെയ്യുന്നവള്‍
618) പരമാ = സര്വശ്രേഷ്ഠയായവള്
619) പാവനാകൃതിഃ = പാവനമായ ആകൃതിയോട് കൂടിയവള്‍
620) അനേകകോടിബ്രഹ്മാണ്ഡജനനീ = അനേകകോടി ബ്രഹ്മാണ്ഡങ്ങളെ ജനിപ്പിച്ചവള്‍
621)ദിവ്യവിഗ്രഹാ = ദിവ്യമായ ശരീരഭംഗിയുള്ളവളേ
622) ക്ലീംകാരീ = ക്ലീംകാരനായ മഹേശ്വരന്റെ പത്നീ
623) കേവലാ = പൂര്‍ണയായവള്‍
624) ഗുഹ്യാ = ഒളിഞ്ഞിരിക്കുന്നവള്
625) കൈവല്യപദദായിനീ = മോക്ഷം തരുന്നവളേ
626) ത്രിപുരാ = മനസ്, ബുദ്ധി, ചിത്തം തുടങ്ങിയ നാഡീത്രയങ്ങളെ പുരമാക്കിയവളേ
627) ത്രിജഗദ്വന്ദ്യാ = മൂന്നും ലോകങ്ങളിലുമുള്ളവരാല് പൂജിക്കപ്പെടുന്നവളേ
628) ത്രിമൂര്‍ത്തീ = ബ്രഹ്മാണി, വൈഷ്ണവി, രുദ്രാണി എന്നീ മൂര്ത്തികളായവളേ
629) ത്രിദശേശ്വരീ = ദേവന്മാര്ക്ക് ഈശ്വരിയായവളേ
630) ത്ര്യക്ഷരീ = അ,ഉ,മ എന്ന മൂന്നക്ഷരങ്ങള്‍ ചേര്‍ന്ന ഓംകാരം സ്വരൂപമായിട്ടുള്ള ദേവീ
631) ദിവ്യഗന്ധാഢ്യാ = ഹരിചന്ദനാദികളുടെ ഗന്ധം കൊണ്ട് ആഢ്യയായവളേ
632) സിന്ദൂരതിലകാഞ്ചിതാ = സിന്ദൂരതിലകം കൊണ്ട് അലങ്കരിക്കപ്പെട്ടവളേ
633) ഉമാ = പാര്‍വ്വതീ ദേവീ
634) ശൈലേന്ദ്രതനയാ = ഹിമവാന്റെ പുത്രിയായിട്ടുള്ളവളേ
635) ഗൌരീ = സ്വര്‍ണവര്‍ണമായ ശരീരം ഉള്ളവളേ
636) ഗന്ധര്‍വസേവിതാ = സ്ത്രോത്രരൂപത്തിലുള്ള ഗാനങ്ങളാല്‍ ആരാധിക്കപ്പെടുന്നവളേ
637) വിശ്വഗര്ഭാ = ഈ ലോകത്തെത്തന്നെ ഗര്‍ഭത്തില്‍ ധരിക്കുന്നവള്‍
638) സ്വര്ണഗര്ഭാ = സ്വര്‍ണമയമായ ഈ ബ്രഹ്മാണ്ഡത്തെത്തന്നെ ഗര്‍ഭത്തില്‍ ധരിക്കുന്നവള്‍
639) അവരദാ = ദുഷ്ടന്മാരെ നശിപ്പിക്കുന്നവള്‍
640) വാഗധീശ്വരീ = വാക്കിന് അധീശ്വരി ആയവളേ
641) ധ്യാനഗമ്യാ = ധ്യാനം കൊണ്ട് അറിയപ്പെടാനാകുന്നവളേ
642) പരിച്ഛേദ്യാ = പരിച്ഛേദിച്ചറിയാനാകാത്തവളേ
643) ജ്ഞാനദാ = അറിവ് പ്രദാനം ചെയ്യുന്നവളേ
644) ജ്ഞാനവിഗ്രഹാ = അറിവ് തന്നെ ശരീരമായിട്ടുള്ളവളേ
645) സര്‍വ്വവേദാന്തസംവേദ്യാ = വേദാന്തങ്ങളാല് അറിയപ്പെടേണ്ടവളായ ദേവീ
646) സത്യാനന്ദസ്വരൂപിണീ = സത്യവും ആനന്ദവും സ്വരൂപമായ ദേവീ
647) ലോപമുദ്രാര്ച്ചിതാ = അഗസ്ത്യപത്നിയായ ലോപമുദ്രയാല് പൂജിക്കപ്പെട്ട ദേവീ
648) ലീലാക്ലിപ്തബ്രഹ്മാണ്ഡമണ്ഡലാ = ബ്രഹ്മാണ്ഡമണ്ഡലങ്ങളെ അനായാസമായി സൃഷ്ടിക്കുന്ന ദേവീ
649) അദൃശ്യാ = ഇന്ദ്രിയങ്ങള്‍ക്ക് അദൃശ്യയായ ദേവീ
650) ദൃശ്യരഹിതാ = കാണപ്പെടുന്ന വസ്തുക്കള്‍ക്കും അതീതയായ ദേവീ
651) വിജ്ഞാത്രീ = എല്ലാ അറിവിനും അടിസ്ഥാനമായി വര്‍ത്തിക്കുന്ന ദേവീ
652) വേദ്യവര്‍ജ്ജിതാ = കണ്ടും കേട്ടും വര്ത്തിക്കുന്നവയ്ക്ക് അതീതയായ ദേവീ
653) യോഗിനീ = യോഗിനിയായ ദേവീ
654) യോഗദാ = യോഗം നല്കുന്ന ദേവീ
655) യോഗ്യാ = യോഗാനുഷ്ഠാനത്താല്‍ മാത്രം അറിയാന്‍ കഴിയുന്ന ദേവീ
656) യോഗാനന്ദാ = യോഗനിഷ്ഠയുടെ പരമകോടിയില്‍ ലഭിക്കുന്ന ആനന്ദമാകുന്ന ദേവീ
657) യുഗന്ധരാ = പ്രപഞ്ചഭാരം വഹിക്കുന്ന ദേവീ
658) ഇച്ഛാശക്തി ജ്ഞാനശക്തിക്രിയാശക്തി സ്വരൂപിണീ = ഇച്ഛ, ജ്ഞാനം, ക്രിയ എന്നീ ശക്തികളായി ജീവനുള്ളവയില്‍ വര്‍ത്തിക്കുന്ന ദേവീ
659) സര്‍വ്വാധാരാ = എല്ലാത്തിനും ആധാരയായ ദേവീ
660) സുപ്രതിഷ്ഠാ = പ്രപഞ്ചത്തില്‍ ശോഭനമായി നിലനില്‍ക്കുന്ന ദേവീ
661) സദസദ്രൂപധാരിണീ = സത്തായും അസത്തായും ഉള്ള രൂപങ്ങള്‍ ധരിക്കുന്ന ദേവീ
662) അഷ്ടമൂര്ത്തിഃ = ലക്ഷ്മി, മേധാ, ധരാ, പുഷ്ടി, ഗൌരി, തുഷ്ടി, പ്രഭ, ധൃതി എന്നിങ്ങനെ എട്ടംഗങ്ങളുള്ള മൂര്‍ത്തിയോട് കൂടിയ ദേവീ
663) അജാ ജൈത്രീ = അവിദ്യയെ ജയിക്കുന്ന ദേവീ
664) ലോകയാത്രാ വിധായിനീ = ലോകഗതിയെ നിയന്ത്രിക്കുന്ന ദേവീ
665) ഏകാകിനീ = ഏകയായ ദേവീ
666) ഭൂമരൂപാ = വിവിധങ്ങളായി കാണപ്പെടുന്ന വസ്തുക്കളുടെ സമാഹാരമായ ദേവീ (ഭൂമം = അനന്തം)
667) നിര്ദ്വൈതാ = ദ്വൈതമില്ലാത്ത (രണ്ട് എന്ന് ഭേദമില്ലാത്ത) ദേവീ
668) ദ്വൈതവര്‍ജ്ജിതാ = ദ്വൈതത്തിന് അതീതയായ ദേവീ
669) അന്നദാ = ആഹാരം നല്കുന്ന ദേവീ (കാശിയില്‍ ദേവി അന്നപൂര്‍ണ്ണേശ്വരിയാണ്)
670) വസുദാ = സമ്പത്ത് നല്കുന്ന ദേവീ (അഷ്ടൈശ്വര്യം നല്കുന്നവളേ)
671) വൃദ്ധാ = അതിപുരാതന കാലം മുതലേ പ്രപഞ്ചത്തില്‍ നിലകൊള്ളുന്നവളേ
672) ബ്രഹ്മാത്മൈക്യസ്വരൂപിണീ = ബ്രഹ്മവും ആത്മാവും തമ്മിലുള്ള ഐക്യത്തിന്റെ സ്വരൂപമായ ദേവീ
673) ബൃഹതീ = അത്യന്തം മഹത്വമുള്ള ദേവീ
674) ബ്രാഹ്മണി = ശിവപത്നിയായ ദേവീ
675) ബ്രഹ്മീ = ബ്രഹ്മശക്തിയായ ദേവീ
676) ബ്രഹ്മാനന്ദാ = ബ്രഹ്മാനന്ദസ്വരൂപിണി
677) ബലിപ്രിയാ = അവിദ്യ,രാഗദ്വേഷങ്ങള്‍ ഇവയെ എതിര്‍ത്ത് കീഴടക്കുന്ന ബലവാന്മാരില് പ്രിയമുള്ള ദേവീ
678) ഭാഷാരൂപാ = ഭാഷാരൂപിണിയായ ദേവീ
679) ബൃഹത്സേനാ = വലിയ സൈന്യത്തിനുടമയായ ദേവീ
680) ഭാവാഭാവവിവര്ജ്ജിതാ = ഉല്‍പ്പത്തിയും വിനാശവും ഇല്ലാത്ത ദേവീ
681) സുഖാരാദ്ധ്യാ = എളുപ്പത്തില്‍ ആരാധിക്കപ്പെടാവുന്ന ദേവീ
682) ശുഭകരീ = എല്ലാവര്ക്കും മംഗളം ചെയ്യുന്ന ദേവീ
683) ശോഭനാ സുലഭാഗതിഃ = മോക്ഷം ലഭിക്കുന്നതിന് ശോഭനവും സുലഭവുമായ മാര്‍ഗമാകുന്ന ദേവീ
684) രാജരാജേശ്വരീ = രാജാക്കന്മാര്ക്കും രാജ്ഞിയായ ദേവീ
685) രാജ്യദായിനീ = ഭക്തര്‍ക്ക് മോക്ഷസാമ്രാജ്യം നല്കുന്ന ദേവീ
686) രാജ്യവല്ലഭാ = വൈകുണ്ഠം, കൈലാസം തുടങ്ങിയ രാജ്യങ്ങളില്‍ പ്രിയമുള്ള ദേവിക്ക് നമസ്ക്കാരം
687) രാജത്കൃപാ = കാരുണ്യം ചൊരിയുന്ന ദേവീ
688) രാജപീഠനിവേശിതനിജാശ്രിതാ = തന്നെ ആശ്രയിക്കുന്നവരെ രാജപീഠത്തില്‍ വാഴിക്കുന്ന ദേവിക്ക് നമസ്ക്കാരം
689) രാജ്യലക്ഷ്മീഃ = ഓരോ രാജ്യത്തിന്റെയും ഐശ്വര്യദേവതയായി വാഴുന്ന ദേവീ
690) കോശനാഥാ = ധനത്തിന്റെ അധിദേവതയായ ദേവീ
691) ചതുരംഗബലേശ്വരീ = ചതുരംഗസേനയാല് ബലവതിയായ ദേവീ
692) സാമ്രാജ്യദായിനീ = ഭക്തര്‍ക്ക് സാമ്രാജ്യം തന്നെ നല്കുന്ന ദേവീ
693) സത്യസന്ധാ = സത്യത്തില്‍ നിഷ്ഠയുള്ള ദേവീ
694) സാഗരമേഖലാ = സമുദ്രം അരഞ്ഞാണായി ധരിച്ചിരിക്കുന്ന ദേവീ (ഭൂമീ ദേവീ സങ്കല്‍പ്പം)
695) ദീക്ഷ്മിതാ = മന്ത്രദാാനം കൊണ്ട് പാപത്തെ നശിപ്പിക്കുന്നവള്‍ (ജ്ഞാനദായിനി)
696) ദൈത്യശമനീ = അസുരന്മാരെ നശിപ്പിക്കുന്ന ദേവീ
697) സര്വലോകവശംകരീ = എല്ലാ ലോകത്തെയും തന്റെ ചൊല്പടിക്കു നിര്‍ത്തുന്ന ദേവീ
698) സര്‍വ്വാര്‍ത്ഥദാത്രീ = നാല് പുരുഷാര്‍ത്ഥങ്ങളും നല്കുന്ന ദേവീ
699) സാവിത്രീ = സവിതാവിന്നും (സൂര്യന്) പ്രകാശം കൊടുക്കുന്ന ദേവീ
700) സച്ചിദാനന്ദസ്വരൂപിണീ = സത്ത് (നിലനില്പ്), ചിത്ത് (ബോധം), ആനന്ദം ഇവ മൂന്നും ചേര്‍ന്ന ബ്രഹ്മസ്വരൂപിണിയായ ദേവിക്ക് നമസ്ക്കാരം
No comments:
Post a Comment