ശുക്രനസ്തമിച്ചാല്‍ യാത്ര പറഞ്ഞിറങ്ങരുത്
വരവിനും പോക്കിനും ശുഭ കാര്യങ്ങള്‍ക്കുമൊക്കെ കാലവും സമയവും നോക്കിയിരുന്ന നമ്മുടെ പഴമക്കാര്‍ ചില സങ്കല്‍പ്പങ്ങളില്‍ അടിയുറച്ചു വിശ്വസിച്ചിരുന്നുവെന്നുവേണം പറയാന്‍. ഇതിലൊന്നാണ് ശുക്രനസ്തമിച്ചാല്‍ യാത്ര പറഞ്ഞിറങ്ങരുതെന്നത്. സര്‍വ്വശാസ്ത്രങ്ങളുടെ അധിപനെന്ന് വിശേഷിപ്പിക്കുന്ന ശുക്രന്‍ ഉദിച്ച ശേഷമേ ശുഭകാര്യങ്ങള്‍ എന്തും ചെയ്യാന്‍ അവര്‍ അനുവദിച്ചിരുന്നുള്ളൂ. ദേവസങ്കല്പാനുഷ്ടാനങ്ങള്‍ പോലും ശുക്രനുദിച്ച ശേഷമേ ചെയ്യാവു എന്നാണ് ആചാര്യന്മാര്‍ പറഞ്ഞിട്ടുള്ളത്. വിവാഹശേഷം രണ്ടാമത് ഭര്‍തൃഗൃഹത്തില്‍ പോകുന്നതുവരെ സ്ത്രീ ശുക്രഗ്രഹത്തിന്‍റെ സംരക്ഷണയിലാണെന്നൊരു സങ്കല്പവും ഉണ്ട്. അതിനാല്‍ ഭാര്യമാരെ ശുക്രഗ്രഹം ഉദിച്ച ശേഷമേ സ്വന്തം ഭവനത്തിലേയ്ക്ക് കൂട്ടിക്കൊണ്ട് വരാറുണ്ടായിരുന്നുള്ളൂ.
No comments:
Post a Comment