ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

26 June 2016

ദ്വാരക

*ദ്വാരക:*

"" അയോധ്യ മധുര മായ കാശി കാഞ്ചി അവന്തിക
പുരി ദ്വാരവതി ചൈവ സപ്തതെ മോക്ഷദായക"

ദ്വാരക എന്ന പേര് ദ്വാർ എന്ന സംസ്കൃത പദത്തിൽ നിന്നുണ്ടായതാണ്.വൈഷ്ണവരുടെ ഏറ്റവും പ്രധാനപ്പെട്ട പുണ്യസ്ഥലമാണ് ദ്വാരക. ശ്രീകൃഷ്ണന്റെ രാജധാനി ഇവിടെയായിരുന്നു എന്നാണ് വിശ്വാസം. ‘’ദ്വരവതി‘’, ‘’ദ്വാരാവതി‘’, ‘’കുശസ്ഥലി‘’ എന്നീ പേരുകളും ദ്വാരകയ്ക്കുണ്ടായിരുന്നു. ശ്രീകൃഷ്ണന്റെ നേതൃത്വത്തിലുള്ള യാദവരെ ജരാസന്ധന്റെ ആക്രമണത്തിൽനിന്ന് രക്ഷിക്കുവാനായി വിശ്വകർമാവാണ് ദ്വാരകാപുരി നിർമിച്ചതെന്നും ശ്രീകൃഷ്ണന്റെ മരണശേഷം ഈ നഗരം സമുദ്രത്തിൽ മുങ്ങിപ്പോയി എന്നും മഹാഭാരതത്തിൽ പ്രസ്താവിച്ചിരിക്കുന്നു.
ഇന്നു ദ്വാരകയിൽ നിലവിലുള്ള ക്ഷേത്രം 16-)o നൂറ്റാണ്ടിൽ പണികഴിപ്പിച്ചതാണ്. ദ്വാരകാധീശക്ഷേത്രം ശ്രീകൃഷ്ണന്റെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ പ്രപൗത്രനായ വജ്രനാഭൻ പണികഴിപ്പിച്ചതാണെന്നു കരുതപ്പെടുന്നു.നിലവിലുള്ള ക്ഷേത്രത്തിൽ ദിവസേന അഞ്ചുതവണ കേസരിവർണ്ണ പതാക ഉയർത്തണമെന്നുണ്ട്.രണ്ടു കവാടങ്ങളാണ് ക്ഷേത്രത്തിനുള്ളത്.ക്ഷേത്രത്തിൽ പ്രവേശിക്കുന്നത് സ്വർഗ്ഗദ്വാരം എന്ന കവാടത്തിലൂടെയും,പുറത്തിറങ്ങുന്നത് മോക്ഷദ്വാരം കവാടത്തിലൂടെയുമാണ്.ദ്വാരകയിൽ ശ്രീകൃഷ്ണക്ഷേത്രത്തെ കൂടാതെ വാസുദേവ,ദേവകി,ബലരാമൻ,രേവതി,സുഭദ്ര,രുഗ്മിണിദേവി ,ജാംബവതി ദേവി,സത്യഭാമ ദേവി തുടങ്ങിയവരുടെ സ്ഥലങ്ങളുണ്ട്.ഗോമതിനദി കടലിൽ ചേരുന്നത് ദ്വാരകക്ക് അടുത്തുവച്ചാണ്. രുഗ്മിണി ദേവിയുടെ ഒരു പ്രത്യേക ക്ഷേത്രമുണ്ട്. ഒരു ബോട്ടിൽ യാത്രചെയ്താൽ അവിടെ എത്തിച്ചേരാം.കൂടാതെ തിവിക്രമ ,ലക്ഷ്മിനാരായണ തുടങ്ങിയവരുടെ വിശുദ്ധസ്ഥലം കൂടിയാണ് ദ്വാരക.

ശ്രീ ദ്വാരകനാഥന്റെ വിഗ്രഹം പലരൂപത്തിൽ ദർശിക്കുവാൻ സാധിക്കും.ഓരോ ദർശനത്തിലും പല രൂപത്തിലുള്ള വേഷഭൂഷാധികളാണ് ഉണ്ടാകാറുള്ളത്.വിവിധ ദർശനങ്ങൾ താഴെ പറയുന്നവയാണ്.

1.മംഗള
2.ശൃംഗാരം
3.രാജഭോജം
4.ബോഗ്
5.സന്ധ്യആരതി
6.ശയനം

ശ്രീകൃഷ്ണന്റെ നിർദേശപ്രകാരം വിശ്വകർമാവാണ് ദ്വാരക നിർമിച്ചതെന്ന് വിശ്വസിക്കുന്നു.കൃത്യമായ വാസ്തുശാസ്ത്രത്താൽ ഗോമതിനദിയുടെ തീരത്താണ് ദ്വാരക സ്ഥിതിചെയ്യുന്നത്.റോഡുകളും,സാമ്പത്തിക കാര്യാലയവും,പൊതുജനഉപയോഗസ്ഥലങ്ങളും അടക്കം എല്ലാവിധസൗകാര്യങ്ങളുമുള്ള നഗരമാണ് ദ്വാരക.പൊതുജനങ്ങൾ ഒത്തുകൂടുന്ന ഒരു വലിയ മുറി ദ്വാരകയിൽ ഉണ്ട്.അത് സുധർമസാധ എന്നറിയപ്പെടുന്നു.ദ്വാരകയിലെ പലസ്ഥലങ്ങളും സ്വർണ്ണം,വെള്ളി,കൂടാതെ വിലപിടിപുള്ള അമൂല്യ രത്നകല്ലുകളാൽ നിർമിതമാണ്‌.

ശ്രീകൃഷ്ണൻ അവതാരലക്‌ഷ്യം പൂർത്തികരിച്ചു വൈകുണ്ഡത്തിലേക്ക് പോയശേഷം,മഹാഭാരതയുദ്ധം കഴിഞ്ഞു 36 വർഷത്തിനു ശേഷം അർജുനൻ യാദവംശത്തെ ഹസ്തിനപുരിയിലേക്ക് മാറ്റിയശേഷം ദ്വാരകനഗരം സമുദ്രത്തിൽ ആണ്ടുപോയി. മഹാഭാരതം എന്ന ഇതിഹാസ്യകാവ്യത്തിൽ നിന്നും അർജുനൻ പറയുന്ന വാക്കുകളിലൂടെ ഇതു വ്യക്തമാകുന്നു.

" സമുദ്രം നഗരത്തിലേക്ക് ഇരച്ചുകയറി.തെരുവുകളും മനോഹരങ്ങളായ കെട്ടിടങ്ങളും സമുദ്രത്തിൽ മുങ്ങിതാണു.ഇന്നു ദ്വാരകയുടെ സ്ഥലത്ത് ഒരു സമുദ്രം മാത്രം.ദ്വാരക ഒരു പേര് മാത്രമായി അവശേഷിച്ചു.ഒരു ഓർമമാത്രമായി.വിഷ്ണുപുരാണത്തിലും ദ്വാരക സമുദ്രത്തിൽ ആണ്ടു പോയതിനെകുറിച്ച് പരാമർശിക്കുന്നു."

No comments:

Post a Comment