ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

26 June 2016

കാമധേനു

*കാമധേനു*

സപ്തര്‍ഷികളില്‍ ഒരാളായ വസിഷ്ഠ മഹര്‍ഷിയുടെ കൈവശമുള്ള പശുവാണ് കാമധേനു ആഗ്രഹിക്കുന്നതെന്തും നല്‍കുന്ന ദിവ്യശക്തിയുള്ള പശുവാണിത്.പല അസുരന്മാരും ഇതിനെ സ്വന്തമാക്കാന്‍ ശ്രമിക്കുകയുണ്ടായി മഹാലക്ഷ്മി മുതല്‍ എല്ലാ ദേവന്മാരും ഗോമാതാവില്‍ വസിക്കുന്നു എന്നു ഹിന്ദുമത വിശ്വാസികള്‍ വിശ്വസിച്ചു വരുന്നു . ഉത്തര ഇന്ഡ്യയിലാകട്ടെ ഗോപൂജ മുതല്‍ ഗോക്കളെ വളരെയധികം സംരക്ഷിച്ചു വരുന്നുണ്ട് . സകല പൂജകള്‍ക്കും പശുവിന്റെ പാല്‍ , നെയ് , തൈര് , ചാണകം , ഗോമൂത്രം എന്നിവ ഉപയോഗിക്കുന്നു. ഈ അഞ്ചു പദാര്‍ത്ഥങ്ങള്‍ ഉപയൊഗിച്ചാണു പഞ്ചഗവ്യം ഉണ്ടാക്കുന്നത് പോലും .പാലിനാണു കൂടുതല്‍ പ്രാധാന്യം.അഭിഷേകത്തിനു പാല്‍ കൂടിയെ തീരു.പശുവിന്റെ ഉടലില്‍ എല്ലാദൈവങ്ങളും വസിക്കുന്നു . ഇതിന്റെ കുട്ടിയാണ് നന്ദിനിയെന്ന പശു

No comments:

Post a Comment