ശകുനം എന്താണ്?
വരാനുള്ള സുഖദുഃഖങ്ങളുടെ പ്രതീകമായിട്ടാണ് ഭാരതീയര്‍ ശകുനത്തെ കണക്കാക്കിയിരുന്നത്. ആദികാലം മുതല്‍ക്കു തന്നെ ഒരു ശാസ്ത്രീയശാഖയായിട്ടാണ് ശകുനത്തെ ഭാരതം വീക്ഷിച്ചുപോന്നിരുന്നത്. അവയെ ദീപ്തങ്ങളെന്നും ശാന്തങ്ങളെന്നും രണ്ടായി വിഭജിച്ചിരുന്നു. ദീപ്തങ്ങള്‍ ശുഭഫലത്തെയും ശാന്തം അശുഭഫലത്തെയും പ്രദാനം ചെയ്യും. ആദ്യകാലത്ത് ശകുനത്തിന് അമിതപ്രാധാന്യം നല്‍കിയാണ് രാജാവ് പോലും കഴിഞ്ഞിരുന്നത്. യാത്രികന്‍റെ മുന്‍ഭാഗത്തു നിന്നും വരൂ എന്ന ശബ്ദം കേള്‍ക്കുന്നത് നല്ലതാണ്. എന്നാല്‍ പിന്നില്‍ നിന്നായാല്‍ ശുഭമല്ല. വെളുത്ത പുഷ്പങ്ങള്‍ കാണുന്നതും, നിറകുടമേറ്റിയിരിക്കുന്നതും ശുഭശകുനമാണ്. മാംസം, മത്സ്യം, വൃദ്ധപുരുഷന്‍, ഏകപുരുഷന്‍, ദൂരത്തുനിന്നുള്ള ശബ്ദം, പശു, ആട്, കാളകള്‍, കുതിരകള്‍, ഗജങ്ങള്‍, കത്തുന്ന തീ, കറുക, പച്ചചാണകം, വേശ്യാസ്ത്രീ, സ്വര്‍ണ്ണം, വെള്ളി, രത്നം, കണ്ണാടി, തേന്‍, അക്ഷതം, കരച്ചിലൊന്നും കൂടാതെ കൊണ്ടുപോകുന്ന ശവം തുടങ്ങിയവ ശുഭശകുനങ്ങളുടെ പട്ടികയില്‍ പെടുന്നു.
No comments:
Post a Comment