വേട്ടയ്ക്കൊരുമകന്‍ ശാസ്താവാണ് എന്ന ധാരണ ശരിയാണോ?
വേട്ടയ്ക്കൊരുമകന്‍ ശാസ്താവാണെന്ന് തെറ്റായ ധാരണയുണ്ട്. ശിവന് മോഹിനിരൂപം ധരിച്ച വിഷ്ണുവിലുണ്ടായ പുത്രനാണ് ശാസ്താവ്. തന്നെ പ്രാര്‍ഥിച്ച് തപസ്സനുഷ്ഠിക്കുന്ന അര്‍ജ്ജുനന്‍റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ട കിരാതരൂപികളായ ശിവപാര്‍വ്വതിമാര്‍ക്ക് ജനിച്ച പുത്രനാണ് വേട്ടയ്ക്കൊരുമകന്‍. ഉഗ്രമൂര്‍ത്തിയായ ഈ ദേവന് അമ്പും വില്ലും, വാള്‍, ചുരിക തുടങ്ങിയവ ധരിച്ചുകൊണ്ടുള്ള വിഗ്രഹങ്ങളാണ് ഉള്ളത്. നാളികേരം എറിഞ്ഞുടയ്ക്കലാണ് യുദ്ധദേവതയും ക്ഷിപ്രപ്രസാദിയുമായ വേട്ടയ്ക്കൊരുമകന്‍റെ ഇഷ്ടവഴിപാട്.
No comments:
Post a Comment