അകത്തെ തേവാരം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നതെന്ത്?
നമ്പൂതിരി ഗൃഹങ്ങളില്‍ അടുക്കളയിലോ പ്രത്യേകമായ മുറി സജ്ജമാക്കി അവിടെയോ വച്ച് നടത്തുന്ന ഒന്നാണ് തേവാരം. അകത്തെ തേവാരം സ്ത്രീകള്‍ക്ക് വേണ്ടി നടത്തുന്നു. സന്ധ്യാവന്ദനം, ജപം, നമസ്ക്കാരം, പൂജ, പുഷ്പാഞ്ജലി തുടങ്ങി ദേവന്മാരുമായി ബന്ധപ്പെട്ട ദേവകാര്യം എന്ന വാക്കിന്‍റെ ലോപമാണ് തേവാരം. എന്നാല്‍ പുറത്തെ തേവാരം എന്നത് നമ്പൂതിരിമാരെ ഉദ്ദേശിച്ചുള്ളതാകുന്നു. അകത്തെ തേവാരം അടുക്കളയിലോ മുറിയിലോ നടത്തുമ്പോള്‍ പുറത്തെ തേവാരം കളപ്പുരയിലോ വീട്ടുവളപ്പിലോ കുടുംബക്ഷേത്രത്തിലോ വച്ച് നടത്തുന്നു.
No comments:
Post a Comment