ധാന്യവിത്തുകള് പാലിലിടുന്നത് എന്തിന്?
ധാന്യവിത്തുകള് മുളയ്ക്കാനായി വിതറുന്നതിനുമുമ്പ് പശുവിന്പാലിലിട്ട് കുതിര്‍ക്കുന്ന രീതി പലര്‍ക്കും അറിയില്ലെങ്കിലും നമ്മുടെ കര്ക്ഷകരോട് ചോദിച്ചാല്‍ അവര്‍ അതു വിശദീകരിച്ചു തരും. ഇതുകൂടാതെ ധാന്യങ്ങള്‍ പാടത്ത് വിതച്ചതിനുശേഷം അതിനുമേല്‍ മഞ്ഞള്‍പ്പൊടിയിട്ട വെള്ളം കൊണ്ട് നനയ്ക്കുന്നതും ചിലയിടത്ത് പതിവുള്ളതാണ്.
എന്നാല്‍, ഇതൊന്നും ചെയ്യാതെ തന്നെ വിത്ത് മുളയ്ക്കുമെന്നതും വാസ്തവം തന്നെ. പക്ഷേ ഈ അടുത്ത കാലത്തായി അമേരിക്കന്‍ കാര്‍ഷികഗവേഷണ ശാസ്ത്രജ്ഞന്മാര് പുറത്ത് കൊണ്ടുവന്ന ഗവേഷണഫലം നമ്മുടെ പഴമക്കാരായ കര്‍ഷകരുടെ ചര്യകളെ പിന്തുണയ്ക്കുന്നതാണ്.
പശുവിന്‍പാലില്‍ കുതിര്‍ക്കുന്ന ധാന്യങ്ങള്‍ മറ്റുള്ളവയേക്കാള്‍ എളുപ്പത്തില്‍ മുളയ്ക്കുമെന്നാണ് വിദേശശാസ്ത്രജ്ഞന്മാരുടെ കണ്ടെത്തല്‍. മാത്രമല്ല, മഞ്ഞള്‍പ്പൊടിയിട്ട വെള്ളത്തിന് ധാന്യങ്ങളില്‍ പറ്റിപ്പിടിക്കുന്ന കൃമികളെ നശിപ്പിക്കാനും കഴിവുണ്ടത്രേ!.
No comments:
Post a Comment