ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

19 May 2016

വധുവിനെ വിളക്കുകൊടുത്ത് സ്വീകരിക്കണമോ?

വധുവിനെ വിളക്കുകൊടുത്ത് സ്വീകരിക്കണമോ?

   വിവാഹം കഴിഞ്ഞുവരുന്ന പെണ്‍കുട്ടിയെ വരന്റെ ഗൃഹത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ് കത്തിച്ച നിലവിളക്ക് കൊടുത്താണ് സ്വീകരിക്കുന്നത്. ഈ ചടങ്ങ് ഇന്നും ഒട്ടുമിക്ക ഹിന്ദു ഭവനങ്ങളിലും നടക്കുന്നുമുണ്ട്. കല്യാണം കഴിഞ്ഞെത്തുന്ന പെണ്‍കുട്ടിയെ വരന്റെ അമ്മയോ സഹോദരിയോ ആണ് നിലവിളക്ക് നല്‍കി അകത്തേക്ക് കൂട്ടികൊണ്ട് വരുന്നത്. ഇതും വിശ്വാസത്തിന്റെ ഭാഗമായിട്ടാണ് നിലനിന്നിരുന്നത്. താന്‍ ലക്ഷ്മീദേവിയുടെ പ്രതീകമായ നിലവിളക്കുമായാണ് വരന്റെ വീട്ടില്‍ കയറിയതെന്ന് പെണ്‍കുട്ടിയില്‍ തോന്നിക്കുവാനാണ് ഈ ചടങ്ങ് കൊണ്ട് അര്‍ത്ഥമാക്കുന്നത്. എന്നാല്‍ മാനസികമായി പെണ്‍കുട്ടി പുതിയ സാഹചര്യവുമായി പൊരുത്തപ്പെടാന്‍ ഇത്തരം ചടങ്ങുകള്‍ സഹായിക്കുമെന്ന് ആധുനിക മനഃശാസ്ത്രജ്ഞന്മാര്‍ സമ്മതിക്കുന്നു.

No comments:

Post a Comment