ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

24 May 2016

ക്ഷേത്ര പ്രശ്നോത്തരി - 3

ക്ഷേത്ര പ്രശ്നോത്തരി - 3

ക്ഷേത്രം (യാഗശാല - മനുഷ്യ ശരീരം)

64. യാഗശാലയിലെ "യൂപം" ക്ഷേത്രത്തിലെ എന്തിനോടുപമിക്കുന്നു?

ധ്വജസ്തംഭം

65. യാഗശാലയിലെ ഉത്തരവേദി എന്ന ശാല ക്ഷേത്രത്തിലെ എന്തിനോടുപമിക്കുന്നു?

ബലിക്കല്‍പ്പുര

66. യാഗശാലയിലെ "ദശപദം" എന്ന തറ ക്ഷേത്രസംവിധാനത്തില്‍ എന്താണ്?

ബലിക്കല്ല്

67. വലിയ ബലിക്കല്ലിനു പറയുന്ന ഒരു പേരെന്ത്?

ശ്രീബലിനാഥന്‍

68. യജ്ഞ സമ്പ്രദായത്തില്‍ അഗ്നിയുടെ സ്ഥാനം ക്ഷേത്രസംവിധാനത്തില്‍ എന്തിനാണുള്ളത്?

ബിംബത്തിന്

69. ക്ഷേത്രത്തിലെ ശ്രീകോവില്‍ മനുഷ്യശരീരത്തില്‍ ഏത് സ്ഥാനമാണുള്ളത്?

ശിരസ്സ്‌

70. ക്ഷേത്രത്തിലെ അന്തരാളം മനുഷ്യശരീരത്തില്‍ എന്ത് സ്ഥാനമാണുള്ളത്?

മുഖം

71. ശ്രീകോവിലിലെ സ്തംഭങ്ങള്‍ മനുഷ്യശരീരത്തില്‍ എന്തുസ്ഥാനം വഹിക്കുന്നു?

കണ്ണുകള്‍

72. അര്‍ദ്ധമണ്ഡപം മനുഷ്യശരീരത്തില്‍ എന്ത് സ്ഥാനമാണുള്ളത്?

കഴുത്ത്

73. മുഖമണ്ഡപം മനുഷ്യശരീരത്തില്‍ ഏത് സ്ഥാനം പ്രതിനിധാനം ചെയ്യുന്നു.

ഹൃദയം

74. ധ്വജസ്തംഭം മനുഷ്യശരീരത്തില്‍ ഏത് സ്ഥാനം പ്രതിനിധാനം ചെയ്യുന്നു.

ലിംഗം

75. ബലിപീഠം  മനുഷ്യശരീരത്തില്‍ ഏത് സ്ഥാനം വഹിക്കുന്നു?

ഗുദം

76. ക്ഷേത്രത്തിലെ ഗോപുരം മനുഷ്യശരീരത്തിലെ ഏത് സ്ഥാനവുമായി ബന്ധപ്പെട്ടുകിടക്കുന്നു?

പാദം

77. ക്ഷേത്രത്തിലെ യാഗശാല മനുഷ്യശരീരത്തിലെ എന്തിനോട് തുല്യമാണ്?

നാഡികള്‍

78. ക്ഷേത്രത്തിലെ ദീപങ്ങള്‍ മനുഷ്യശരീരത്തിലെ എന്തിനോട് സാമ്യമാകുന്നു?

പഞ്ചെന്ദ്രിയങ്ങളോട്

No comments:

Post a Comment