ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

24 May 2016

വെളുത്തുള്ളി ഉണ്ടേല്‍ മഴതുള്ളി വേണ്ട

വെളുത്തുള്ളി ഉണ്ടേല്‍ മഴതുള്ളി വേണ്ട

  വെളുത്തുള്ളി ഉണ്ടേല്‍ മഴതുള്ളി വേണ്ട - മുന്‍തലമുറയോടൊപ്പം അന്യം നിന്നുപോയ അസംഖ്യം വിശ്വാസങ്ങളിലൊന്നാണിത്. 

  ദൈനംദിന ആഹാരക്രമത്തില്‍ വെളുത്തുള്ളി ഉള്‍പ്പെട്ടിട്ടില്ലെങ്കിലും കേരളീയരുടെ പല കറികളിലും ഒരു പ്രധാന ഘടകമായി വെളുത്തുള്ളി നിലകൊള്ളുകയാണ്.

  വെളുത്തുള്ളിയുടെ പൗരാണികബാന്ധവവും വളരെ പ്രസിദ്ധമാണ്.

  പാലാഴി കടഞ്ഞുകിട്ടിയ അമൃതകുംഭത്തിനായി ദേവാസുരന്മാര്‍ തമ്മില്‍ നടന്ന തര്‍ക്കത്തിനിടയില്‍ കുംഭത്തിനുള്ളില്‍ നിന്നും തെറിച്ചുവീണ അമൃതിന്റെ തുള്ളകളാണ് വെളുത്തുള്ളി എന്നാണ് പുരാണത്തിലെ വെളുത്തുള്ളി ഉല്‍പ്പത്തികഥ.

  അദ്ഭുതകരമായ ഔഷധവീര്യമാണ് വെളുത്തുള്ളിയെ മഴത്തുള്ളിയുമായി ബന്ധപ്പെടുത്തിയത്. എന്നാല്‍ ഈ ചൊല്ല് മഴത്തുള്ളി ഔഷധമാണ് എന്ന അര്‍ത്ഥത്തിലല്ലെന്നതാണ് രസകരം.

  വളരെ വേഗത്തില്‍ പരിസരം പോലും മറന്നു പായുന്നവരെ നോക്കി. "ഹോ.... അവന്‍ വായുഗുളിക വാങ്ങാന്‍ പോകുന്ന പോക്ക" എന്ന് പലരും പറയാറുണ്ട്‌. പെരുമഴയെന്നല്ല, കൊടുങ്കാറ്റായാലും ഇത്തരക്കാര്‍ ചുറ്റുപാടുകള്‍ പോലും ശ്രദ്ധിക്കാതെ മരണപ്പാച്ചില്‍ നടത്തും.

  വീട്ടില്‍ അല്പം വെളുത്തുള്ളി ഉണ്ടെങ്കില്‍ മഴ നനഞ്ഞുള്ള പാച്ചില്‍ വേണ്ടെന്നും, അത് കഴിച്ച് വായുക്ഷോഭത്തില്‍ നിന്നും മുക്തി നേടാമെന്നുമാണ് ഈ ചൊല്ലിന്റെ സാധൂകരണം.

  ആഹാരത്തിലെ വിഷാംശം അകറ്റാനും മനുഷ്യശരീരത്തിലെ ദാഹനേന്ദ്രിയത്തെ ഉത്തേജിപ്പിക്കാനും വെളുത്തുള്ളിക്ക് കഴിയുമെന്ന് പണ്ടുമുതലേ മലയാളി മനസ്സിലാക്കിയിരുന്നു.

  എന്നാല്‍ അമിതമായ വെളുത്തുള്ളി ഉപയോഗം പുരുഷബീജാണുക്കളുടെ എണ്ണം കുറയ്ക്കുമെന്ന് അടുത്തിടെ പുറത്തുവന്ന ഒരു ഗവേഷണ പഠന റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.

No comments:

Post a Comment