ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

20 May 2016

വിളക്കെടുപ്പ് എന്ന ചടങ്ങിന്റെ പ്രത്യേകത എന്ത്?

വിളക്കെടുപ്പ് എന്ന ചടങ്ങിന്റെ പ്രത്യേകത എന്ത്?

  പെണ്‍കുട്ടികളെക്കൊണ്ട് ചെയ്യിക്കുന്ന ചടങ്ങാണിത്‌. ക്ഷേത്രങ്ങളില്‍ വഴിപാടായാണ് ഇത് നടത്തുന്നത്. തിരുവാര്‍പ്പിലെ ശ്രീകൃഷണ സ്വാമി ക്ഷേത്രോത്സവത്തിലെ വിളക്കെടുപ്പാണ് പ്രസിദ്ധമായത്. കുട്ടികളുടെ പൊക്കമനുസരിച്ച് രണ്ടോ മൂന്നോ അടി ഉയമുള്ള തടിക്കാലില്‍ വള്ളത്തിന്റെ മാതൃകയില്‍ ഓട്ടു കിണ്ണമുണ്ടാക്കിയ വിളക്കുകള്‍ എഴുന്നള്ളിപ്പിന് മുമ്പിലും ശ്രീഭൂതബലിക്കും എടുത്ത് പെണ്‍കുട്ടികള്‍ നില്‍ക്കും. വിളക്കെടുക്കുന്ന ബാലികയുടെ പിന്നില്‍ രണ്ട് സ്ത്രീകള്‍ കൂടിയുണ്ടായിരിക്കും. ഒരു സ്ത്രീ കൂട്ടിനും മറ്റൊരു സ്ത്രീ എണ്ണ പകരാനുമാണ് എത്തുന്നത്. ദേവന്റെ എഴുന്നള്ളിപ്പ് പോകുമ്പോള്‍ വിളക്കെടുപ്പുകാര്‍ പുറകെ നടക്കുന്നതാണ്.

No comments:

Post a Comment