ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

20 May 2016

ആലേലു കഴിക്കല്‍ ഒരുതരം പൂജയാണോ?

ആലേലു കഴിക്കല്‍ ഒരുതരം പൂജയാണോ?

  ആലേലു കഴിക്കല്‍ ഒരുതരം പൂജയാണ്. ആലയില്‍ കഴിക്കല്‍ എന്നും പേരുണ്ട്. വാണിയ (ചക്കാല) സമുദായത്തിന്റെതാണ് ചടങ്ങ്. വാണിയന്‍ പുതിയതായി ഒരു ചക്കാല പണിതാല്‍ പടുക്ക (നാക്കിലയില്‍  അവല്‍, മലര്‍, പഴം തുടങ്ങിയവ വച്ചൊരുക്കുക) ഇടുകയും പ്രത്യേകപൂജ നടത്തുകയും ചെയ്യും. ആലയില്‍ത്തന്നെ വച്ചുണ്ടാക്കുന്ന അപ്പം തുടങ്ങിയവ നിവേദ്യമര്‍പ്പിക്കും.  പൂജയുടെ ശക്തിസ്ഥിതിയില്‍ കോമരം തുള്ളുകയും അരുള്‍ ചെയ്യുകയും സാധാരണമാണ്.

No comments:

Post a Comment