ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

18 May 2016

ചന്ദനം പുറത്തുകടന്നേ ധരിക്കാവു. എന്തുകൊണ്ട്?

ചന്ദനം പുറത്തുകടന്നേ ധരിക്കാവു. എന്തുകൊണ്ട്?

  ക്ഷേത്രദര്‍ശനത്തിനെത്തുന്ന ഭക്തന്‍ സാധാരണ, പൂജാരിയില്‍ നിന്നും പ്രസാദം സ്വീകരിക്കണമെന്നാണ് തത്വം. ചന്ദനം, തീര്‍ത്ഥം, ദീപം, ധൂപം, പുഷ്പം ഇവ അഞ്ചും സ്വീകരിക്കണം. ഇവയഞ്ചും പഞ്ചഭൂതങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്. പൂവും തുളസിയും കൂവളവും ചേര്‍ന്നുള്ള തീര്‍ത്ഥം അല്പം പോലും തറയില്‍ വീഴ്ത്താതെ ഒന്നോ രണ്ടോ തുള്ളി മാത്രം വാങ്ങി ഭക്തിപൂര്‍വ്വം സേവിക്കണം. അധികമുണ്ടെങ്കില്‍ ശിരസ്സില്‍ തളിക്കാം. പുഷ്പം ശിരസ്സില്‍ ധരിച്ചശേഷം സ്ത്രീകളാണെങ്കില്‍ മുടിത്തുമ്പില്‍ തിരുകണം. ധൂപവും ദീപവും ഇരുകൈകള്‍ കൊണ്ടും സ്വീകരിച്ച് കണ്ണുകളില്‍ ചേര്‍ത്ത് കീഴോട്ട് ഉഴിയേണ്ടതാണെന്നും വിധിയുണ്ട്.

   എന്നാല്‍ പ്രസാദമായി ലഭിക്കുന്ന ചന്ദനമാകട്ടെ പുറത്തുകടന്ന ശേഷമേ ധരിക്കാവു. പക്ഷേ, ഭൂരിപക്ഷം പേരും ചന്ദനം ലഭിച്ചയുടന്‍ ചാര്‍ത്തുകയാണ് പതിവ്.

No comments:

Post a Comment