നീര്‍ക്കോലി ആത്താഴം മുടക്കുമോ?
ഈ ചൊല്ലിന് അര്‍ത്ഥം രണ്ട് ഉണ്ട്. നീര്‍ക്കോലി വിഷമില്ലാത്തതും വെള്ളത്തില്‍ ജീവിക്കുന്നതുമായ ഒരിനം പാമ്പാണ്. ഇത് സാധാരണ ആരെയും കടിക്കുന്ന പതിവില്ല. യാദൃശ്ചികമായോ അബദ്ധത്തിലോ അങ്ങനെ സംഭവിച്ചാല്‍ ഒരു രാത്രി അത്താഴ പട്ടിണി കിടക്കണമെന്നാണ് വൈദ്യവിധി. മറ്റുള്ള പാമ്പ് കടിച്ചാലും ആഹാരം വര്‍ജ്ജിക്കാറുണ്ട്. അങ്ങനെയെങ്കില്‍ വിഷമില്ലാത്ത നീര്‍ക്കോലി കടിച്ചാല്‍പ്പോലും ആത്താഴം മുടക്കാന്‍ കഴിയുമെന്നര്‍ത്ഥം. അതായത്, നിസ്സാരന്മാരായവര്‍ക്കുപോലും നമ്മുടെ സ്വൈരമായ ജീവിതത്തില്‍ ചെറിയ തടസ്സങ്ങളെങ്കിലും ഉണ്ടാക്കാന്‍ കഴിയുമെന്ന് മറ്റൊരര്‍ത്ഥം.
Thank you for sharing this. Pazhamchollukalum itharam pazhaya phrases um ammolyam aanu.
ReplyDelete