സീമന്തം
വിവാഹാനന്തരം ആദ്യമായി ഉണ്ടാകുന്ന ഗര്‍ഭത്തിന്റെ നാലാംമാസത്തിലാണ് സ്ത്രീകള്‍ സീമന്തരേഖയില്‍ കുങ്കുമം അണിയേണ്ടത്. എന്നാല്‍ സാധാരണയായി വിവാഹസമയത്ത് തന്നെ വരന് വധുവിനെ കുങ്കുമം അണിയിക്കുന്നു. ഇത് സ്ത്രീകള്‍ക്കൊരു രക്ഷാകവചമാണ് കാരണം മറ്റുപുരുഷന്മാരാല്‍ താന്‍ നോക്കപ്പെടുന്നത് ഇതില്‍നിന്ന് ഒഴിവാക്കാം. താന്‍ ഭര്‍ത്താവുള്ള സ്ത്രീയാണ് എന്ന് വിളിച്ചോതുന്ന തരത്തില്‍ സ്ത്രീകള്‍ തങ്ങളുടെ കറുത്തമുടി രണ്ടായി പകുത്തെടുത്ത് അവിടെ സിന്ദൂരം അണിയുന്നു. ഇതാണ് സീമന്തം എന്ന പേരില്‍ അറിയപ്പെടുന്നത്.
No comments:
Post a Comment