ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

4 October 2020

ഓർവ്വൻ

ഓർവ്വൻ

ച്യവനമഹർഷിയുടെയും മനുപുത്രിയായ  ആരുഷിയുടെയും പുത്രനാണ് ഓർവ്വൻ. ജമദഗ്നിയുടെ പിതാമഹനാണിദ്ദേഹം . ഊർവൻ എന്നും ഊരുജൻ എന്നും ഈ മഹർഷിക്ക് പേരുണ്ട്.

ഹേഹയ രാജാക്കന്മാരുടെ പാരമ്പര്യ ഗുരുക്കന്മാർ ഭൃഗുവംശജരായിരുന്നു. കാർത്തവീര്യാർജുനന്റെ പിതാവായ കൃതവീര്യൻ വിദ്യാഭ്യാസം പൂർത്തിയാക്കി ദക്ഷിണ നല്കിയതോടെ ഭൃഗുവംശം സമ്പന്നമായി. വിദ്യധനത്തിന് പകരമായി ഗുരുവിന് നല്കിയ അളവറ്റ ധനത്തെ കൃതവീരന്റെ മക്കൾ തിരിച്ചെടുക്കാൻ ശ്രമിക്കുന്നതറിഞ്ഞ് ഭൃഗുക്കൾ ധനം ഒളിപ്പിച്ചു.  ഒരിക്കൽ അവർ ഭൃഗു ആശ്രമം ആക്രമിച്ച് ധനം അപഹരിച്ചു. പൊറുതിമുട്ടിയ ഭൃഗുക്കൾ പലവഴിക്കു പലായനം ചെയ്തു.  ച്യവനപത്നിയായ ആരുഷി, സ്വന്തം ഗർഭത്തെ ഊരവിൽ ഒളിപ്പിച്ച് ഹിമാലയത്തിൽ മറഞ്ഞു. നൂറു വർഷങ്ങൾക്ക് ശേഷം ഒരു ബ്രാഹ്മണസ്ത്രീ ആരുഷിയെ കാണുകയും ക്ഷത്രിയരെ അറിയിക്കുകയും  ചെയ്തു.  ക്ഷത്രിയരുടെ ആക്രമണത്തിനിടയിൽ ആരുഷിയുടെ ഊരു പിളർന്ന് ഔർവ്വൻ ഭൂജാതനായി. അവന്റെ അഗ്നിതേജസ്സിൽ അക്രമികളുടെ കണ്ണുകൾ കരിഞ്ഞു പോവുകയും ഔർവ്വനെ തന്നെ പ്രാർത്ഥിച്ച് കാഴ്ച തിരിച്ചു കിട്ടിയവർ തത്കാലം മടങ്ങി.  ക്ഷത്രിയ പകയോടെ തപസ്സു ചെയ്ത ഔർവ്വന്റെ ഘോരതപസ്സിൻറ ജ്വാല തണുപ്പിക്കാൻ പിതൃക്കൾ എത്തിക്കുകയും ആ കോപാഗ്നിയെ ഒരു പെൺ അശ്വമുഖിയായി സമുദ്രത്തിൽ നിക്ഷേപിച്ചു. ഇതത്രെ ബഡവാഗ്നി. ഈ ബഡവാഗ്നി സമുദ്രത്തെ വറ്റിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നതിനാലാണ്  സമുദ്രജലം ക്രമാതീതമാകാതിരിക്കുന്നതെന്ന് വിശ്വാസം.

ഇക്ഷാകുവംശ രാജാവായ സുബാഹുവിന്റെ പത്നിമാരിലൊരാളായ യാദവി ഗർഭിണിയായിരിക്കേ മാഹിഷ്മതി രാജാവ് അയോദ്ധ്യ കീഴടക്കുകയും,  ഈ സമയത്ത് സപത്നിമാർ യാദവിക്ക് വിഷം കൊടുത്തു കാട്ടിലുപേക്ഷിച്ചു. ഗർഭസ്ഥശിശുവിന് വിഷബാധയേറ്റെങ്കിലും മരണമടയാത്ത യാദവിയോടൊപ്പം സുബാഹു ഓർവ്വാശ്രമത്തിൽ അഭയം തേടിയെങ്കിലും വൈകാതെ സുബാഹു മരണമടഞ്ഞു.  സതിയനിഷ്ടിക്കാനൊരുങ്ങിയ യാദവിയോട് വിശ്രുതനായ പുത്രൻ ജനിക്കുമെന്ന് പറഞ്ഞു മഹർഷി. ആ പുത്രനാണ് സഗരൻ.

സഗരൻ ഓർവ്വനിൽ നിന്നും അറിവു നേടുകയും മാതാവിൽ നിന്നും കാര്യങ്ങൾ ഗ്രഹിച്ച്  സഗരൻ അയോദ്ധ്യയിലേയ്ക്ക് മടങ്ങാൻ ആഗ്രഹിക്കുകയും ചെയ്തു.  ഈ കാലത്ത് ഗരുഡന്റെ സോദരിയായ സുമതിയെ ഉപമന്യു മഹർഷി മോഹിക്കുകയും സുമതിക്കും മാതാപിതാക്കൾക്കും ഇഷ്ടമില്ലത്തതിനാൽ സുനിതയെ വിവാഹം ചെയ്യുന്ന ബ്രഹ്മണൻ തല ചിതറി മരിക്കമെന്നും ഉപമന്യു ശചിച്ചു. ഈ പ്രശ്ന പരിഹാരത്തിനായി ഗരുഡനും , വസിഷ്ഠ മഹർഷിയുടെ ഉപദേശത്താൽ തങ്ങളുടെ രാജാവിനെ അന്വേഷിച്ച് അയോദ്ധ്യാവാസികളും ഓർവ്വാശ്രമത്തിലെത്തി. മഹർഷി സഗരനെ കൊണ്ട് സുമതിയെ വിവാഹം കഴിപ്പിക്കുകയും , പത്നി സമേതം അയോദ്ധ്യയിലെത്തി രാജ്യം തിരിച്ചു പിടിച്ച സഗരൻ ചക്രവർത്തിയായി.

സഗരന് കേശിനി  എന്നൊരു ഭാര്യയും കൂടി ഉണ്ടായിരുന്നു. എന്നിട്ടും  സന്താനസൗഭാഗ്യമില്ലാത്തതിനാൽ സഗരൻ ഓർവ്വാശ്രമത്തിലെത്തി. മഹർഷി കേശിനിയുടെ ഒരു പുത്രനിലൂടെ രാജവംശം നിലനില്ക്കുമെന്നും    സുമതിക്കാകട്ടെ ജന്മമുക്തി കൈവരാത്ത അറുപതിനായിരം പുത്രന്മാരും പിറക്കുമെന്ന് പറഞ്ഞു.  കേശിനിയുടെ പുത്രനാണ് അസമഞ്ജസ്സ്. സുമതിയുടെ അറുപതിനായിരം  മക്കളും ഇന്ദ്രനൊളിപ്പിച്ച്  സഗരൻറെ യാഗാശ്വത്തെ തിരഞ്ഞ് പാതാളത്തിലെത്തിയപ്പോൾ കപിലമഹർഷിയുടെ കോപാഗ്നിയിൽ ചാമ്പലായി. സഗരരാജാവ് അന്ത്യകാലം ഓർവ്വാശ്രമത്തിൽ കഴിച്ചു കൂട്ടി.

No comments:

Post a Comment