ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

10 October 2020

അരയാൽ

അരയാൽ

ആൽമരം കേവലം ഒരു സാധാരണ മരം അല്ല. ഭാരതീയർ വളരെ ശ്രേഷ്ഠവും പവിത്രവും ആയി കരുതി പുണ്യവൃക്ഷമായി ആരാധിക്കുന്ന ആലിന് തീർച്ചയായും ആ സ്ഥാനത്തിന് അർഹതയുണ്ട്. പേരാൽ, അരയാൽ, ഇത്തിയാൽ, കല്ലാൽ തുടങ്ങി പലയിനം ആൽമരങ്ങളുണ്ട്. വൃക്ഷരാജൻ എന്നറിയപ്പെടുന്ന ആൽമരത്തിന് 2000 വർഷത്തോളം ആയുസ്സുണ്ടാവുമത്രേ. ആനയുടെ ഏറ്റവും ഇഷ്ടപ്പെട്ട ആഹാരം ആൽമരത്തിന്റെ ഇലയാണ്.

അരചന്‍ ആല്‍ എന്നു പറയുന്ന അരയാല്‍ ആനക്ക്‌ പ്രിയപ്പെട്ട ആഹാരം ആയതു കൊണ്ടു കുഞ്ജരാശനം എന്ന പേരിലും അറിയപ്പെടുന്നു. കുഞ്ജരം എന്നാല്‍ ആന. അശനം എന്നാല്‍ ഭക്ഷണം കഴിക്കല്‍. ആല്‍മരത്തിന്‍റെ ഇല സദാ ചലിച്ചു കൊണ്ടിരിക്കുന്നതിനാല്‍ ചലദല (ചലിക്കുന്ന ദളം) എന്നും അറിയപ്പെടുന്നുണ്ട്.

അരയാൽ ദേവവൃക്ഷം എന്നും, ബുദ്ധിയുടെ വൃക്ഷം എന്നും അറിയപ്പെടുന്ന അരയാലിന്റെ അടിഭാഗത്ത് കുടികൊള്ളുന്ന ദേവൻ ബ്രഹ്മാവും, മദ്ധ്യഭാഗത്ത് കുടികൊള്ളുന്ന ദേവൻ മഹാവിഷ്ണുവും, അഗ്രഭാഗത്ത് കുടികൊള്ളുന്ന ദേവൻ ശിവനും ആണെന്നാണ് വിശ്വാസം.

“മൂലതോ ബ്രഹ്മരൂപായ

മദ്ധ്യതോ വിഷ്ണുരൂപായ

അഗ്രതോ ശിവരൂപായ

വൃക്ഷരാജായതേ നമ:”

അരയാലിന്റെ വധുവായി

ആര്യവേപ്പിനെ സങ്കൽപ്പിക്കുന്നു. അരയാൽ വൃക്ഷചുവട്ടിൽ പത്മാസനത്തിലിരുന്നാണ് ഭഗവാൻ ശ്രീകൃഷ്ണൻ സമാധിയായത്. തിങ്കളാഴ്ചയും അമാവാസിയും ചേർന്നു വരുന്ന ദിവസം അരയാലിനെ 108 പ്രാവശ്യം പ്രദക്ഷിണം ചെയ്യുന്നത് നല്ലതാണ്. സന്ധ്യാ നേരത്ത് ആൽമര പ്രദക്ഷിണത്തിന്

വിധിയില്ല..

വളരെയധികം ഓക്സിജൻ ഉത്പാദിപ്പിക്കുന്ന മരമാണ് ആൽമരം. നമ്മുടെ നാട്ടിൽ വഴിവക്കിലൊക്കെ കാണുന്ന വളരെ പഴക്കം ചെന്ന ആൽമരങ്ങളുടെ ചുവടുകൾ സഞ്ചാരികൾക്ക് എന്നും വിശ്രമ സ്ഥലമായിരുന്നു. ആൽമരത്തിന്റെ ചുറ്റിലും നടക്കുന്നതും ആൽച്ചുവട്ടിൽ വിശ്രമിക്കുന്നതും പോലും ആരോഗ്യത്തിന് വളരെ നല്ലതും ഊർജ്ജദായകവും ആണ്.

ഭഗവത്ഗീതയിൽ ഭഗവാൻ കൃഷ്ണൻ പറയുന്നു “…. വൃക്ഷങ്ങളിൽ ഞാൻ ആൽമരമാണ് (അരയാല്‍)…”

ശ്രീബുദ്ധന് ജ്ഞാനയോഗം ഉണ്ടായതും അരയാലിന്റെ ചുവട്ടിൽ വച്ചാണല്ലോ. സന്ന്യാസിമാർ തപസ്സുചെയ്യാൻ സ്ഥലം കണ്ടെത്തിയിരുന്നതും ആൽമരച്ചുവട്ടിൽ തന്നെ. ഇതെല്ലാം, അവിടെ ഓസ്കിജന്റെ അളവ് മറ്റു മരങ്ങളിൽ നിന്നുള്ളതിനേക്കാൾ അധികമാണെന്നതിന്റെ തെളിവുകളാണ്.

ഗൃഹത്തിന്റെ പടിഞ്ഞാറു വശത്താണ് വച്ചുപിടിപ്പിക്കാൻ ഉത്തമം. ശനിയാഴ്ചകളിൽ അരയാൽ പ്രദക്ഷിണത്തിന്

ദിവ്യത്വം കല്പിക്കപ്പെടുന്നു. അതിനെപ്പറ്റി ഒരു

കഥയുണ്ട്. പാലാഴിമഥനത്തിൽ ജ്യേഷ്ഠാഭഗവതി ഉയർന്നു വന്നപ്പോൾ ത്രിമൂർത്തികൾ ആ ദേവതയെ കാണുകയും ആൽവൃക്ഷത്തിന്റെ മൂലത്തിൽ വസിച്ചുകൊള്ളാന്‍ അവർ ജ്യേഷ്ഠാഭഗവതിയോട് നിർദ്ദേശിക്കുകയും ചെയ്തു. ജ്യേഷ്ഠത്തിയെ കാണാൻ അനുജത്തിയായ മഹാലക്ഷ്മി ശനിയാഴ്ചതോറും എത്തുമെന്നും അതിനാൽ ശനിയാഴ്ച മാത്രമേ ആൽമരത്തെ സ്പർശിക്കാൻ പാടുള്ളൂ എന്നും വിശ്വസിക്കപ്പെടുന്നു. അരയാൽച്ചുവട്ടിൽ വെച്ച് അസത്യം പറയുകയോ അശുഭകർമ്മങ്ങൾ ചെയ്യുകയോ പാടില്ല എന്നാണ്.

ആലിന്‍റെ വിവിധ ഭാഗങ്ങള്‍ വിവിധ രോഗങ്ങളുടെ ശമനത്തിന് ആയുര്‍വേദത്തില്‍ ഉപയോഗിക്കൂന്നു. പുരുഷബീജാണു കുറവിനും ചിലഗര്‍ഭാശയ രോഗങ്ങളുടെ ശമനത്തിനും ആല്‍മരത്തൊലിയില്‍ നിന്നു ഉണ്ടാക്കുന്ന കഷായം ഫലപ്രദമാണു. വന്ധ്യതാനിവാരണ ചികിത്സയില്‍ മരുന്നുകള്‍ക്കൊപ്പം ആല്‍മരപ്രദക്ഷിണവും നമസ്ക്കാരവും നല്ലതാണു. പ്രമേഹം ,കുഷ്ഠം , ത്വക്ക്‌ , അര്‍ശ്ശസ്സ്‌ , രക്തശുദ്ധി ഇവക്കെല്ലാം ആല്‍ തണല്‍ നല്ലതാണ്. ശനിദശാകാലം ശനിയുടെ അപഹാരം ,കണ്ടക ശനി, ഏഴരശനി തുടങ്ങിയ സമയങ്ങളില്‍ ആല്‍മരപ്രദക്ഷിണം ഉത്തമമാണ്. അതിനു കാരണം ശനിയാഴ്ചകളില്‍ മഹാലഷ്മിയുടെ സാന്നിദ്ധ്യം ഇതിലുണ്ടാകുമെന്നതാണ്.

ശനിദോഷശാന്തിയ്ക്കായി അരയാൽ പ്രദക്ഷിണം നടത്തുന്നത് ഉത്തമമാണ്. കുറഞ്ഞത് ഏഴുതവണയെങ്കിലും പ്രദക്ഷിണം വെണമെന്നാണ് വിധി.

"യം ദൃഷ്ട്വാ മുച്യതേ രോഗൈഃ

സ്പൃഷ്ട്വാ പാപൈഃ പ്രമുച്യതേ

യദാശ്രയാത് ചിരഞ്ജീവി-

തമശ്വത്ഥം നമാമ്യഹം"

എന്ന പ്രാർത്ഥനയോടെയാണ് പ്രദക്ഷിണം നടത്തേണ്ടത്.

അരയാലിനോട് ബന്ധപ്പെട്ട രണ്ടു വ്രതങ്ങൾ അശ്വത്ഥവ്രതം, അശ്വത്ഥോപനയന വ്രതം എന്നിവയാണ്. വനവാസക്കാലത്ത് ശ്രീരാമന്റെയും ലക്ഷ്മണന്റെയും മുടി ജടയാക്കാനായി ഉപയോഗിച്ചിരിക്കുന്നത് വടക്ഷീരം (അരയാൽക്കറ) ആണെന്ന് രാമായണത്തിൽ പറയുന്നു.

No comments:

Post a Comment