ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

8 October 2020

കക്ഷീവാൻ

കക്ഷീവാൻ

ദീർഘതമസ്സ് എന്ന മഹർഷിക്ക് ഉശിക്ക് എന്ന  സ്ത്രീയിൽ പിറന്ന പുത്രനാണ് കക്ഷീവാൻ എന്ന മഹർഷി.  ഇദ്ദേഹത്തെക്കുറിച്ച് ഋഗ്വേദം ഒന്നാം മണ്ഡലത്തിൽ സൂചനയുണ്ട്.

ബൃഹസ്പതിക്കു സമനായി കരുതപ്പെടുന്ന മുനിയാണ് ദീർഘതമസ്സ്. ജന്മനാ അന്ധനായ ഇദ്ദേഹത്തിന് ഭാര്യയായ പ്രദേഷി എന്ന ബ്രാഹ്മണിയിൽ സന്താനങ്ങൾ പിറന്നിരുന്നു. പ്രകാശമൈഥുനം എന്ന സിദ്ധി പ്രയോഗിച്ചിരുന്ന ഇദ്ദേഹത്തെ പാപിയെന്നു മറ്റു മഹർഷിമാർ കരുതി. ദീർഘതമസ്സ്, ഗൃഹഭരണം യഥാവിധി നിർവ്വഹിക്കുന്നില്ലെന്ന് ഭാര്യ പഴി പറഞ്ഞു.  മുനിയാകട്ടെ അതുകേട്ടിട്ട് സ്ത്രീസമൂഹത്തെ അപ്പാടെ ശപിക്കുകയാണുണ്ടായത്. സഹിക്കെട്ട ബ്രാഹണിയും പുത്രന്മാരും ചേർന്ന് അന്ധനായ മുനിയെ  ഒരു ചങ്ങാടത്തിൽ  കയറ്റിയിരുത്തി ഗംഗയിലേക്കുതളളിവിട്ടു. ഗംഗയിലൊഴുകി നടന്ന ചങ്ങാടത്തിലെ മുനിയെ സന്താനങ്ങൾ ഇല്ലാത്ത ബലിയെന്ന കലിംഗരാജാവ്  കാണുകയും കൂട്ടി കൊണ്ടു പോവുകയും ചെയ്തു.  മുനിയുടെ പ്രകാശമൈഥുന ക്രിയ കേട്ടിരുന്ന രാജാവ് ഭാര്യയായ സുദേഷ്ണയെ  മുനിയുടെ അടുക്കൽ വിട്ടു.  മഹർഷിയെ കണ്ട് അറപ്പു തോന്നിയ രാജ്ഞി ഉശിക്ക് എന്ന  ദാസിയെ  മുനിക്കരികിലെത്തിച്ചു. ഉശിക്കിന് കക്ഷീവാൻ ഉൾപ്പെടെ പതിനൊന്നു  പുത്രന്മാർ പിറന്നു. തനിക്ക് രാജ്ഞിയിലല്ല ദാസിയിലാണ് പുത്രന്മാർ പിറന്നതെന്നറിഞ്ഞ് മഹർഷി രാജാവിനെ വിവരം അറിയിച്ചു.  രാജാവ് വീണ്ടും രാജ്ഞിയെ മഹർഷിയുടെ അടുത്ത് എത്തിച്ചു. അംഗൻ, വംഗൻ, കലിംഗൻ, പുണ്ഡ്രൻ, സുംഗൻ എന്നിങ്ങനെ പുത്രന്മാർ പിറന്നു.

ഉശിക്കിന്റെ പുത്രനായ കക്ഷീവാൻ മഹർഷിയായിത്തീർന്നു. ഏകാഗ്രതയോടെ വിഷ്ണു മന്ത്രസ്തുതിയാൽ ഈ മഹർഷി സിദ്ധി കൈവരിച്ചു. മാത്രമല്ല ഇന്ദ്രനു പോലും ഗുരുവായി. ഭാവയവ്യ രാജാവിന്റെ പൗത്രിയായിരുന്നു കക്ഷിവാൻ വിവാഹം ചെയ്തത്.

No comments:

Post a Comment