ജൈവ കാവി വസ്ത്ര നിർമാണരീതി
കടകളിൽ നിന്നും നമ്മൾ വാങ്ങുന്ന കാവി വസ്ത്രങ്ങൾ പൊതുവെ നിറങ്ങൾ ചേർത്ത് ഉണ്ടാക്കുന്നതാണ്.
അത് നമ്മുടെ ശരീരത്തിന് ഗുണമുണ്ടാക്കില്ല.
അസ്സൽ കാവി വസ്ത്രത്തിന്റെ നിറം മങ്ങുന്നതാണ്.
നിർമാണരീതി
അത്തി.
ഇത്തി.
അരയാൽ.
പേരാൽ.
എന്നിവയുടെ തൊലി 200ഗ്രാം വീതം നന്നായി ചതച്ച് വെള്ളത്തിൽ കുതിർത്തുക.
നെല്ലിക്ക.
താന്നിക്ക.
കടുക്ക.
സമം അളവിൽ ഉണക്കി പൊടിച്ചതും. (പച്ചക്ക് കിട്ടുന്നതാണെങ്കിൽ വളരെ നല്ലത് )
100ഗ്രാം കാവിമണ്ണ്.
എന്നിവയെല്ലാം ചേർത്ത് ഒരു പരുത്തി മുണ്ട് മുങ്ങാൻ പാകത്തിന് വെള്ളത്തിൽ കലർത്തി രണ്ടു രാത്രി വെക്കുക.
രണ്ടു ദിവസം കഴിഞ്ഞ് ആ വെള്ളം തിളപ്പിച്ചാൽ അത് കഷായനിറത്തിൽ ആകും.
ഇതിൽ പരുത്തി വസ്ത്രം രണ്ടു ദിനം മുക്കി വെക്കുക.
മുണ്ടിൽ കറ നന്നായി പിടിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.
ഈ കഷായവെള്ളം രണ്ടാഴ്ച സൂക്ഷിച്ചു വെക്കാവുന്നതാണ്.
രണ്ടാഴ്ചക്കുള്ളിൽ വീണ്ടും മുക്കിവെച്ചാൽ കടുത്ത നിറം കിട്ടുന്നതാണ്.
ഇത് ഏറെ നാൾ മുക്കിവെച്ചാൽ കടുത്ത കറ പിടിക്കുന്നതാണ്.
പക്ഷേ അങ്ങനെ ഉള്ള വസ്ത്രം ഉപയോഗിക്കുന്നതിനു മുൻപ് കഴുകേണ്ടതാണ്.
കഷായവസ്ത്രത്തിന് പൊതുവെ കാവി നിറമാണ് ഉണ്ടാകുക.
മേല്പറഞ്ഞ രീതിയിൽ ഉണ്ടാക്കുന്ന കാവി വസ്ത്രമാണ് യഥാർത്ഥ കാവിവസ്ത്രം.
ഇത്തരം കാവി വസ്ത്രങ്ങൾ ത്വക്ക് രോഗമുള്ളവർ ഉപയോഗിച്ചാൽ അവരുടെ രോഗത്തിന് ശമനം ഉണ്ടാകുന്നതാണ്.
ആയതിനാൽ നമ്മൾ നമ്മുടെ വീട്ടിൽ ഇത്തരത്തിൽ ഉള്ള വസ്ത്രങ്ങൾ നിർമിക്കുക.
No comments:
Post a Comment