ഏകതനും ദ്വിതനും ത്രിതനും
ഏകതനും ദ്വിദനും ത്രിതനും എന്ന മഹർഷിത്രയം ആയ സഹോദരന്മാരാണ്. ഇവർ വരുണന്റെ ഋത്വിക്കുകളായി (യാഗക്രീയ ചെയ്യുന്ന ആചാര്യന്മാർ ) പടിഞ്ഞാറുദ്ദിക്കിൽ വർത്തിക്കുന്നു. ഗൗതമ മഹർഷിയാണ് ഇവരുടെ പിതാവ്. ത്രിതമഹർഷിയുടെ സ്തുതികീർത്തനങ്ങൾ ഋഗ്വേദം ഒന്നാം മണ്ഡലം 150- മത്തെ അദ്ധ്യായത്തിൽ ഉൾപ്പെട്ടിരിക്കുന്നു
മൂന്നു മഹർഷിമാരും ദേവന്മാരുടെ ഹവിസ്സ് പറ്റിയ കൈകൾ തുടയ്ക്കാനായി അഗ്നിയിൽ ഉത്ഭൂതരായവരത്രെ. ഋഗ്വേദം ഒന്നാം മണ്ഡലം പത്താം അനുവാകം അൻപത്തിരണ്ടാം സൂക്തത്തിൽ ഇവർ മൂന്നുപേരെക്കുറിച്ചും സൂചിപ്പിക്കുന്നു.
സഹോദരന്മാരുടെ ചതിയാൽ കിണറിൽ പതിച്ചു പോയ ത്രിതനെ അസുരന്മാർ കിണർ മൂടുകയും , ത്രിതൻ തപഃശക്തിയാൽ അതു ഭേദിച്ചു പുറത്തു വരുകയും ചെയ്തു. പിതാവിന്റെ മരണശേഷം ത്രിതൻ അറിവിലും കഴിവിലും കേമനായിത്തീർന്നപ്പോൾ മറ്റു രണ്ടു സഹോദരന്മാർക്കും കണ്ണിലെ കരടായി മാറുകയായിരുന്നു. മറ്റൊരിക്കൽ ഒരു യാഗത്തിൻറെ നടത്തിപ്പിനായി അനേകം പശുക്കളെ സമ്പാദിച്ച് ഈ മൂന്നു സഹോദരന്മാരും ഒരു കാട്ടിലൂടെ നടക്കുമ്പോൾ ത്രിതനെ വഴിതെറ്റിച്ചുവിട്ടു, ഒടുവിൽ പൊട്ടകിണറ്റിൽ വീണ ത്രിതൻ കിണറിനുളളിൽ പടർന്നുകണ്ട വളളിച്ചെടിയെ സോമലതയായി സങ്കല്പിച്ച് യാഗക്രീയ മന്ത്രങ്ങൾ ഉരുവേറ്റിക്കൊണ്ടിരുന്നു. മന്ത്രധ്വനിയുടെ മൂർദ്ധന്യാശസ്ഥയിൽ ദേവകൾ പ്രത്യക്ഷപ്പെട്ടുകയും ത്രിതൻറെ ആവശ്യപ്രകാരം സരസ്വതി നദീ അതുവഴി ഒഴുകിയെത്തുകയും ത്രിതൻ, നദിയുടെ അലകൾക്കു മീതേനിന്ന് ദേവസ്തുതി ചെയ്യുകയും ചെയ്തു. ത്രിതന്റെ ശാപത്താൽ ഏകതനും ദ്വിതനും ചെന്നായ്ക്കളായിത്തീർന്നു. മഹത്തുക്കൾക്കും ചില നിമിഷങ്ങളിൽ മനസ്സ് മായയിലകപ്പെടാം.
No comments:
Post a Comment