ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

16 October 2020

നവരാത്രിയും 9 എന്ന സംഖ്യയുടെ ശാസ്ത്രീയതയും

നവരാത്രിയും 9 എന്ന സംഖ്യയുടെ ശാസ്ത്രീയതയും..

താന്ത്രിക പ്രമാണത്തിൽ പറയുന്ന നവ എന്ന സംഖ്യയുടെ അടിസ്ഥാനം നമുക് നോക്കാം

''അഷ്ടാ ചക്ര നവദ്വാര
ദേവാനാം പുരി⨏യോദ്ധ്യഃ

എട്ടു ചക്രവും നവദ്വാരവും ആധ്യാത്മികതയുടെ പ്രഭവ കേന്ദ്രവും ദേവ സ്ഥാനവുമാണന്നു ആചാര്യ വചനം
മൽസ്യേന്ദ്ര സംഹിതയിൽ അഷ്ട ചക്രത്തെ കുറിച്ചും നവദ്വാരത്തെ കുറിച്ചും വളരെ നള വ്യാഖ്യാനം കാണുന്നുണ്ട് സനാതന ധർമ്മത്തിൽ ജപ മന്ത്ര വിഷയങ്ങളിൽ പ്രധാനപ്പെട്ട അംഗം ആകുന്നു സംഖ്യാ പൊതുവെ ബാഹ്യാരാധനയിൽ ആണ് സംഖ്യാ ജപം എന്നിരുന്നാലും ആചാര്യന്മാർ അവയെ നിശ്ചയിച്ചത് മനുഷ്യ ശരീരവുമായി ബന്ധപ്പെടുത്തി ആകുന്നു ..3 - ത്രിഗുണം, ത്രിദോഷം, തുടങ്ങിയ ത്രിതത്വങ്ങളെ ,5 പഞ്ച  ഭൂതം തുടങ്ങിയ പഞ്ചതത്വങ്ങളെ അടിസ്ഥാന പെടുത്തിയാകുന്നു , 6 ഷഡ്‌ചക്രം മുതലായ തത്വങ്ങളെ 12, ദ്വാദശ സങ്കൽപ്പങ്ങൾ,16 കലകൾ ആയി, 21 തത്വം.. ഇങ്ങനെ ഓരോന്നും മനുഷ്യ ശരീരം മനസ്സ് ആയി ബന്ധപെട്ടു കിടക്കുന്നവയാണ്

ഇതുപോലെ തന്നെ ആകുന്നു 9 നവരാത്രി എന്നാൽ ഒൻപതു രാത്രി ആകുന്നു

നവ രത്നം, നവ ഗ്രഹം, നവ ദുർഗാ 

നവരാത്രി നാളിൽ നമ്മൾ നവ ദുർഗ്ഗാ സങ്കല്പത്തിൽ ആകുന്നു ആരാധിക്കുന്നത് ദേവ പൂജ പദ്ധതികളിൽ ഈശ്വര പ്രീതികരമായ അഷ്ടോത്തര ശത സ്തോത്രങ്ങൾക്കു പ്രസക്തി ഏറെ ആകുന്നു അതായത് നൂറ്റിയെട്ട് മന്ത്രങ്ങളാൽ അർച്ചന ചെയ്യുന്നത് 108 [1 +0 +8 =9]
ഒൻപത് എന്നാൽ നവ എന്ന് സംസ്കൃതത്തിൽ ഇവയ്ക്കു അർഥം പുതിയത് എന്നൊക്കെ അർഥം ഉണ്ട് ചില വസ്തുതകൾ നമുക് പരിശോധിക്കാം

സകല ജീവികളും ആകെ ഇരുപത്തിയേഴു നാളുകളിൽ ആകുന്നു ഭൂജാതനാകുന്നത് [2 +7 =9 [നവഗ്രഹങ്ങൾ ഒന്പതാണല്ലോ രാശി, ലഗ്നം, മാസം കണക്കാക്കുമ്പോൾ 9 പ്രാധാന്യം ഏറെ 12 രാശി 12 ലഗ്നം 12 മാസം ഒരു വർഷത്തിൽ എന്നിവയുടെ കൂട്ട്  സംഖ്യാ 36 അതായത് [3 + 6 =9]
ഏറ്റവും വലിയ ഒറ്റ സംഖ്യാ ആയതു കൊണ്ടാവണം വ്യാസ മഹർഷി ഒൻപതു പുരാണങ്ങളും 108 ഉപനിഷദുക്കളും രചിച്ചത് [1 +0 +8 =9] ഇനി മനുഷ്യ ജീവിതവുമായി 9 എന്ന സംഖ്യാ എവിടെ എല്ലാം ബന്ധപെട്ടു കിടക്കുന്നു എന്ന് നമുക് നോക്കാം

ഭൂമിയിൽ ജനിക്കുമ്പോൾ അമ്മയുടെ ഗർഭ പാത്രത്തിൽ പൂർണ്ണമായും ഒൻപതു മാസം ആണല്ലോ കിടക്കുന്നത് അത് മനുഷ്യ ശരീരത്തിൽ നവദ്വാരങ്ങൾ മനുഷ്യന് വൃത്താകൃതിയിൽ തിരിയാൻ പറ്റുന്നത് 360 ഡിഗ്രി ആകുന്നു [3 +6 +0 =9] ഭാരതമുനിയുടെ നാട്യ ശാസ്ത്രം നവരസങ്ങൾ കുറിച്ച് പറയുന്നു എല്ലാ മനുഷ്യരിലും ഇവ പ്രത്യക്ഷമായോ പരോക്ഷമായോ കാണാവുന്നതാണ് നാല് യുഗങ്ങൾ ആണ് സനാതന ധർമ്മം ഉദ്ഘോഷിക്കുന്നത് സത്യാ, ത്രേതാ, ദ്വാപര, കലി ഇതിൽ നാം ഇപ്പോൾ ജീവിക്കുന്നത് കലിയുഗത്തിൽ ആണല്ലോ അലിയുഗത്തിൽ ആകെ സംഖ്യാ 4,32,000 വര്ഷങ്ങളുണ്ടെന്നാണ് ആചാര്യ വചനം [4 +3 +2 +0 =9] ഇത് പോലെ മറ്റു മൂന്നു യുഗങ്ങൾക്കും കിട്ടുന്നത് 18 ആകുന്നു [1 +8 =9] അനവധി കാര്യങ്ങൾ സാധനയുമായി ബന്ധപെട്ടു കിടക്കുന്നുണ്ട് എല്ലാം വിവരിക്കാൻ സാധിക്കാത്തതിനാൽ ചില വസ്തുക്കൾ കൂടി വിവരിക്കാം

''യദ് പിണ്ഡേ തദ്‌ ബ്രഹ്മാണ്ഡേ''
എപ്രകാരം ആണോ പിണ്ഡം അഥവാ ശരീരം അത് പോലെ തന്നെ ബ്രഹ്മാണ്ഡം

''ബ്രഹ്മാണ്ഡൈവ പിണ്ഡാണ്ഡം'' 
എപ്രകാരം ആകുന്നോ ബ്രഹ്മാണ്ഡം അപ്രകാരം ആകുന്നു  പിണ്ഡാണ്ഡം

പ്രപഞ്ചവും ശരീരവും അഭേദ്യമായ ബന്ധം ഉണ്ടെന്നതിനുള്ള ആചാര്യ വചനങ്ങൾക്ക് അടിസ്ഥാനം ആകുന്നു ഇവയെല്ലാം

നവരത്നം

ചെമ്പവിഴം, വജ്രം , മരതകം, മുത്ത്, മാണിക്യം, പുഷ്യരാഗം, ഇന്ദ്രനീലം, ഗോമേദകം, വൈഡൂര്യം

നവഗ്രഹം

ഗുരു, ബുധ, ശുക്രൻ, ചന്ദ്രൻ, ചൊവ്വ, സൂര്യൻ,  ശനി, രാഹു, കേതു

നവ ദുർഗ്ഗാ

ശൈലപുതി, ബ്രഹ്മചാരിണി, ചന്ദ്രഘണ്ടാ, കൂശ്മാണ്ഡി, സ്കന്ദമാതാ, കാർത്ത്യായനി, കാളരാത്രി, മഹാ ഗൗരി, സിദ്ധിത

ജ്യോതിഷത്തിൽ 27 നക്ഷത്രത്തെ മൂന്നു ഗണമായി കണക്കാരുള്ളത്, ദേവ, മനുഷ്യ, അസുര 27 നക്ഷത്രത്തിൽ ഒൻപതു ഗ്രഹങ്ങൾ വീതം ഈ മൂന്നു   വിഭാഗത്തിൽ പെടുന്നവയാണ് [9 +9 +9 =27]

നവപാഷാണങ്ങൾ -- ഭൂമി ആകാശം വായു ജലം അഗ്നി സമയം സ്ഥലം ആത്മാവ് [രസവിദ്യ സിദ്ധവിദ്യാ]

കർമ്മ സാക്ഷികൾ

സൂര്യ, സോമ, യമ, കാല, പഞ്ചഭൂതങ്ങൾ മൊത്തം ഒൻപത് [ശ്രീ ചക്ര പൂജ ചെയ്യുന്നവർക്ക് മനസിലാകും]

മുഹൂർത്തം കണക്കാക്കുമ്പോൾ വര്ജിക്കേണ്ട ഒൻപത് അംഗങ്ങൾ ഗുളികൻ, വിഷ്ടി, ഗണ്ഡാന്ധം, വിഷ, ഘടിക, ഉഷ്ണശിഖാ, ഏകാർഗ്ഗളം, സർപ്പ ശിരസ്സ്, ലാടം, വിധൃതം

നവവരണം

പ്രപഞ്ചരൂപിണി ആയ പരാശക്തിയുടെ ആവരണ പൂജ ഒൻപത് ആകുന്നു ത്രൈലോക്യ മോഹനം തൊട്ടു സർവ്വാനന്ദ മയ ചക്രം വരെ

ആമ്നായം ഒൻപതു ആകുന്നു

ഒൻപത് ചക്രങ്ങൾ ഷഡ്‌ചക്രവും സഹസ്രാരവും, താലു ലാംബിക

നവ മാർഗങ്ങൾ

ഈശ്വര സാക്ഷാത്കാരത്തിന് വേണ്ടി ആചാര്യന്മാർ അനുഷ്ഠിച്ചിരുന്നു ക്രിയ ആകുന്നു നവ മാർഗങ്ങൾ
ശ്രവണം, കീർത്തനം, സ്മരണം, പാദസേവനം, അർച്ചന, വന്ദനം, ദാസ്യം, സഖ്യം, ആത്മനിവേദന

കേരളീയന്റെ നാഗാരാധന

അഷ്ടനാഗങ്ങളും മധ്യത്തിൽ വിരാജിക്കുന്ന കുല നാഗവും ചേർത്തു ഒൻപത്

നവനിധി

ക്ഷേത്രഅത്ഭുദങ്ങളിൽ ഒന്നായ ചിദംബര ക്ഷേത്രത്തിനു മുകളിലെ കലശം ഒന്പതാകുന്നു
നവനിധി സങ്കല്പത്തിൽ അവയുടെ അധിപന്മാർ ലക്ഷ്മി കുബേരൻ ആകുന്നു

നവധാന്യം, നവ കന്യാ, നവ കർമ്മങ്ങൾ ഇങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അത്ര നമ്മുടെ ധർമ്മത്തിൽ പ്രാധാന്യം ഉണ്ട് 9 സംഖ്യക്ക്.

ഇവയെല്ലാം മനുഷ്യ ജീവിതവുമായി ബന്ധപെട്ടു കിടക്കുന്ന പ്രകൃതി രഹസ്യങ്ങൾ ആകുന്നു.

No comments:

Post a Comment