നവരാത്രിയും നിറങ്ങളും തമ്മിലുള്ള ബന്ധം
നവരാത്രി അടുത്തെത്തിക്കഴിഞ്ഞു. എല്ലാവരും ആഘോഷത്തിന്റെ ഉത്കണ്ഠയിലാണ്. നവരാത്രിക്ക് സ്ത്രീകൾ കൂട്ടുകാരോടും കുടുംബത്തോടുമൊപ്പം 'ഗാർബാ 'നൃത്തം ചെയ്യുന്നു. അതിനാൽ സ്ത്രീകളും മുതിർന്ന പെൺകുട്ടികളും ഈ ദിവസത്തിനായി കാത്തിരിക്കും. നവരാത്രിയുടെ 9 ദിവസങ്ങളിൽ ഓരോ ദിവസത്തിനും പ്രത്യേക കളർ കോഡ് ഉണ്ട്.
സ്ത്രീകൾ ആ നിറത്തിലുള്ള വസ്ത്രങ്ങൾ ഓരോ ദിവസവും അണിയുന്നു. ഭൂരിഭാഗം പേർക്കും നവരാത്രിയുടെ ഓരോ ദിവസത്തിലെയും പ്രത്യേകതകൾ അറിയാം. ഓരോ ദിവസവും ദുർഗാദേവിയുടെ 9 വിവിധ ഭാവങ്ങളാണ് പ്രതിനിധാനം ചെയ്യുന്നത്.
ദുർഗാദേവിയുടെ ഓരോ ഭാവവും 9 വിവിധ നിറങ്ങളെ സൂചിപ്പിക്കുന്നു. പലർക്കും ഈ നിറങ്ങളുടെ പാരമ്പര്യത്തെക്കുറിച്ചു അറിയില്ല. ഓരോ നിറവും 9 ദിവസങ്ങളുടെ ആഘോഷവും തമ്മിലുള്ള ബന്ധം നിങ്ങൾക്കറിയാമോ?
ആദ്യദിനം (ചുവപ്പ് നിറം )
നവരാത്രിയുടെ ഒന്നാം ദിവസത്തെ 'പ്രതിപദ 'എന്നാണ് വിളിക്കുന്നത്. ഈ ദിവസം ദുർഗാദേവി ശിലാപുത്രിയായി മാറുന്നു. അതായത് 'പർവ്വതങ്ങളുടെ പുത്രി '. ഈ രൂപത്തിലാണ് ദുർഗ്ഗാദേവി ഭഗവാൻ ശിവനോടൊപ്പം ആരാധിക്കുന്നത്. പ്രതിപദ ദിവസം ചുവന്ന നിറം കൂടുതൽ ഉന്മേഷവും ഉണർവും നൽകും.
രണ്ടാം ദിനം (നീല നിറം)
രണ്ടാം ദിവസം അഥവാ ദ്വിതിയയിൽ ദുർഗ്ഗാദേവി ബ്രഹ്മചാരിണിയുടെ രൂപം ഉൾക്കൊള്ളുന്നു. ഇത്തരത്തിൽ ദേവി എല്ലാവർക്കും സന്തോഷവും അഭിവൃദ്ധിയും നൽകുന്നു. മയിൽപ്പീലി നീലനിറം ഈ ദിവസം കൂടുതൽ ഊർജ്ജം നൽകും.
മൂന്നാം ദിനം (മഞ്ഞ നിറം )
തൃതീയ അഥവാ മൂന്നാം ദിവസം ചന്രഗാന്ധ രൂപത്തിലാണ് ദുർഗാദേവിയെ ആരാധിക്കുന്നത്. ഈ രൂപത്തിൽ അർദ്ധചന്ദ്രനെ ദേവി തലയിൽ ചൂടും. ഇത് ധൈര്യം, സൗന്ദര്യം എന്നിവയെ പ്രതിനിധാനം ചെയ്യുന്നു. രാക്ഷസന്മാർക്ക് നേരെ യുദ്ധം ചെയ്യുന്നതാണ് ചന്ദ്രഗാന്ധ. മഞ്ഞനിറം എല്ലാവരുടെയും മൂഡിനെ ഉണർത്തും.
നാലാം ദിനം (പച്ച നിറം )
നാലാം ദിവസം അഥവാ ചതുർത്ഥിക്ക് ദേവി കുഷ്മണ്ട രൂപം സ്വീകരിക്കുന്നു. ഈ ലോകം കുഷ്മണ്ട ചിരിച്ചുകൊണ്ട് പച്ചപ്പാക്കി സൃഷ്ടിച്ചു. അതിനാൽ ഈ ദിവസം പച്ചനിറം സ്വീകരിക്കുന്നു.
അഞ്ചാം ദിനം (ചാര നിറം )
അഞ്ചാം ദിവസമായ പഞ്ചമിക്ക് ദുർഗ്ഗാദേവി സ്വാൻഡ് മാതാ അവതാരം എടുക്കുമെന്ന് വിശ്വസിക്കുന്നു. ഈ ദിവസം ദേവി കൈയിൽ കുഞ്ഞു കാർത്തിക് ഭഗവാനുമായി വരുന്നു.ചാരനിറം മാതാവ് കുഞ്ഞിനെ ഏതു അപകടത്തിൽ നിന്നും തന്റെ കരങ്ങളിൽ സുരക്ഷിതയാക്കി വയ്ക്കും എന്നതിനെ സൂചിപ്പിക്കുന്നു.
ആറാം ദിനം (ഓറഞ്ച് നിറം )
ആറാം ദിവസം ദേവി കാട്യായണി രൂപം എടുക്കുന്നു. ഐതീഹ്യപ്രകാരം പ്രശസ്തനായ ഒരു സന്യാസിയായ 'കാട്ട ' ഒരിക്കൽ അദ്ദേഹത്തിന് ദുർഗാദേവിയെ മകളായി വേണമെന്ന ആഗ്രഹം നിവർത്തിച്ചു. അദ്ദേഹത്തിന്റെ ആഗ്രഹം സഫലമാക്കാനായി ദുർഗ്ഗാദേവി കാട്ടയുടെ മകളായി ഓറഞ്ച് നിറത്തിലുള്ള വസ്ത്രത്തിൽ പ്രത്യക്ഷപ്പെട്ടു.ഇത് ധൈര്യത്തെ സൂചിപ്പിക്കുന്നു.
ഏഴാം ദിവസം (വെള്ള നിറം )
ഏഴാം ദിവസം അഥവാ സപ്തമിയിൽ ദേവി 'കാളരാത്രി' രൂപമായിരിക്കും സ്വീകരിക്കുക. ഇത് ദേവിയുടെ ഏറ്റവും ക്രൂരമായ രൂപമാണ്. സപ്തമിക്ക് ദേവി കത്തുന്ന കണ്ണുകളുമായി വെള്ള വസ്ത്രത്തിൽ വരുന്നു. വെള്ളനിറം പ്രാർത്ഥനയേയും സമാധാനത്തെയും സൂചിപ്പിക്കുന്നു. കൂടാതെ ദേവി അപകടത്തിൽ നിന്നും സംരക്ഷിക്കുമെന്നും ഉറപ്പ് നൽകുന്നു.
എട്ടാം ദിനം (പിങ്ക് നിറം )
നവരാത്രിയുടെ എട്ടാം ദിനമായ അഷ്ടമിയിൽ പിങ്ക് നിറമാണ് ധരിക്കേണ്ടത്. ഈ ദിവസം ദുർഗ്ഗാദേവി എല്ലാ പാപങ്ങളും നശിപ്പിക്കുമെന്നാണ് കരുതുന്നത്. പിങ്ക് നിറം പ്രതീക്ഷയും പുതിയ തുടക്കത്തിലേക്കുള്ള പ്രത്യാശയും നൽകുന്നു.
ഒൻപതാം ദിനം (ഇളം നീല )
നവമി അഥവാ ഒൻപതാം ദിനത്തിൽ ദേവി 'സിദ്ധിധാത്രി 'എന്ന രൂപത്തിലാണ് വരുന്നത്. അന്ന് ഇളം നീലനിറത്തിലുള്ള വസ്ത്രം ദേവി ധരിക്കുന്നു.ഈ രൂപത്തിൽ ദേവിക്ക് അമാനുഷിക ശക്തിയുണ്ടെന്ന് കരുതുന്നു. പ്രകൃതി സൗന്ദര്യത്തോടുള്ള ആദരവാണു ഇളം നീലനിറം സൂചിപ്പിക്കുന്നത്.
No comments:
Post a Comment