ഓം
ഏതു മന്ത്രവും തുടങ്ങുന്നത് ‘ഓം’ എന്ന അനാഹതനാദത്തോടുകൂടിയാണ്. ആദ്യമന്ത്രം എന്നു വിശേഷിപ്പിക്കുന്ന ‘ഗായത്രീ മന്ത്രവും’ ഓം ഭൂഃ, ഓം ഭുവഃ, ഓം സുവഃ, ഓം മഹഃ, ഓം ജനഃ, ഓം തപഃ, ഓം സത്യം എന്നു പറഞ്ഞാണ് തുടങ്ങുന്നത്.
മാണ്ഡൂക്യോപനിഷത്തിലും കഠോപനിഷത്തിലും ബ്രഹ്മത്തെ അക്ഷരമെന്നും പരമമെന്നും ഓംങ്കാരമെന്നും വർണ്ണിച്ചിട്ടുണ്ട്.
മാണ്ഡൂക്യോപനിഷത്തിൽ - ആ, ഉ, മ, - ഇങ്ങനെ മൂന്ന് മാത്രകളോടുകൂടിയ പ്രണവത്തിൽ നിന്നും ഈ പ്രപഞ്ചം മുഴുവനും ത്രികാലങ്ങളിലുമുള്ള അതിന്റെ സകല സ്വരൂപങ്ങളും ഉരുത്തിരിഞ്ഞു വന്നു എന്ന് പറഞ്ഞിരിക്കുന്നു.
ആത്മാവിൽ നിന്നും ആദ്യം ആകാശവും, അതിനെത്തുടർന്ന് വായുവും, അഗ്നിയും, ജലവും, പൃഥിവിയും ക്രമപ്രകാരം ഉണ്ടായിവന്നു. ഇവയെ മഹാഭൂതങ്ങൾ എന്നു വിളിക്കുന്നു. ഇവയെല്ലാം ചേർന്നാണ് ബ്രഹ്മം അല്ലെങ്കിൽ വിരാട്‌പുരുഷൻ ആയിരിക്കുന്നത്. ഈ പ്രപഞ്ചവും മനുഷ്യ ശരീരവും പഞ്ചഭൂതാത്മകമാണ്.
ഊർജ്ജ തരംഗങ്ങളുടെ മേഖലയാണ് ആകാശം. ആകാശമാകട്ടെ അനന്തമാണ്. എല്ലാം സംഭവിക്കുന്നത് ആകാശത്തിലാകുന്നു. തരംഗത്തിന്റെ ആവൃത്തിതന്നെയാണ് നാദം. ഈ ആവൃത്തിയാൽ എല്ലാം സംരചിതമായി വരുന്നു. ആ സംരചനാ പ്രക്രിയക്ക് ദേവതാരൂപം നൽകിയതാണ് ബ്രഹ്മാവ് എന്ന കല്പന.
ഒരു വൃക്ഷത്തിന്റെ അടുത്തു നിൽക്കുന്ന ലത അതിന്റെ ആത്മരക്ഷയ്ക്ക് മരത്തിൽ ചുറ്റിപ്പടരുവാൻ വിരുത് കാണിക്കുന്നു. മനുഷ്യൻ ശരീരത്തിൽ വ്യക്തിയാണെങ്കിലും മനസ്സിൽ സമഷ്ടി താല്പര്യത്തോടു കൂടിയവനാണ്. അതുകൊണ്ട് ചുറ്റുപാടും തനിക്കിണങ്ങുന്നവരെയൊക്കെ എത്തിപ്പിടിക്കാനും തനിക്കിണങ്ങാത്തവരെ തള്ളിമാറ്റാനും അല്ലെങ്കിൽ ആപത്കാരികളിൽ നിന്ന് ഓടി ഒളിക്കാനും ഔത്സുക്യം കാണിക്കുന്നു. സമഷ്ടിയോട് ചേർന്ന് അവരിലൊന്നായി ജീവിക്കാനുള്ള ത്വര ദൈനംദിന ജീവിതത്തിൽ പ്രകടമാകുന്നത് ആശയവിനിമയത്തിൽ കൂടിയാണ്. അത് അബോധത്തിൽ നിന്ന് ബോധത്തിലേയ്ക്ക് പൊന്തിവന്ന് ആശയമായി പ്രകടമാകുന്നത് സ്വരവ്യഞ്ജനവർണ്ണാദികളുടെ ശക്തിരൂപങ്ങളായിട്ടാണ്.
ശാരീരികമായിത്തന്നെ മസ്തിഷ്കത്തിൽനിന്നും അകന്ന് ദൂരത്തിലും ഇരുളിലുമിരിക്കുന്ന മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരം എന്നിവിടങ്ങളിൽനിന്ന് ഊർജ്ജത്തെ ഉണർത്തി ഹൃദയത്തിൽ കൊണ്ടുവന്നിട്ട്, കണ്ഠനാളംവഴി ശബ്ദത്തെ ജനിപ്പിക്കുവാൻ പോകുന്നമാതിരി വായിൽക്കൊണ്ടുവന്ന് ഓഷ്ഠംവഴി പുറത്തേക്കു നിർഗ്ഗമിപ്പിക്കുന്ന പ്രാണപ്രക്രിയയാണ് നാദത്തെ ധ്വനിപ്പിക്കുന്നത്.
യാതൊന്നാണോ ഒരുവന്റെ ആത്മാവിനെ ആനന്ദിപ്പിക്കുന്നത്, അതാണ് സ്വരം (സ്വ+രം). നാദം കേവല വിനിമയം എന്നതിൽനിന്ന് ആത്മരതിയിലേക്കു തിരിയുമ്പോൾ സ്വരമായി ഭവിക്കുന്നു.
അനാഹതം, ആഹതം എന്ന് നാദം രണ്ടുവിധം. ‘നദ’ എന്ന ധാതുവിൽനിന്നും ‘നാദഃ’ എന്ന പദം കിട്ടുന്നു. ഇതിന് ധ്വനി എന്ന് അർത്ഥം. ഇതിന്റെ ആദ്യരൂപമായ ഓംകാരത്തെ പ്രണവമെന്നു പറയുന്നു. എങ്ങനെ ബ്രഹ്മത്തിൽ മായ എപ്പോഴും സംയുക്തമായിരിക്കുന്നുവോ അതുപോലെ നാദത്തോട് കലയും എപ്പോഴും സംയുക്തമായിരിക്കുന്നു. പ്രണവത്തിൽ ‘ഒ’ എന്നത് നാദം. അനുസ്വാരം ബിന്ദു. നാദവും ബിന്ദുവും ചേർന്നുണ്ടാകുന്ന ‘ഓം’കാരത്തിൽ കലയെന്നതു സ്വയം വരുന്നു.
നാദത്തെ കേൾക്കാവുന്ന ആവൃത്തികളുടെ (audible frequencies) കണക്കനുസരിച്ച് 22 തരങ്ങളായി തിരിച്ചിരിക്കുന്നു. ഹൃദയത്തിൽനിന്നും ഊർദ്ധ്വമായിപ്പോകുന്ന 2 നാഡികളുടെ പിരിവുകളായി 22 നാഡികളെ പറഞ്ഞുപോരുന്നു. ഈ നാഡികളിൽ പ്രവേശിക്കുന്ന പ്രാണശക്തികളുടെ വ്യത്യാസംകൊണ്ട് 22 തരത്തിലുള്ള ശ്രുതികൾ ഉണ്ടാകുന്നതായി പ്രതിപാദിച്ചിരിക്കുന്നു. ഈ സ്വരങ്ങൾ സപ്തധാതുക്കളോടും ബന്ധപ്പെട്ടിരിക്കുന്നു.
നാദം എന്ന വാക്കിലെ ‘നാ’ ശബ്ദംകൊണ്ട് പ്രാണനെയും ‘ദ’ ശബ്ദംകൊണ്ട് അഗ്നിയെയും കുറിക്കുന്നു. പ്രാണന്റെയും അഗ്നിയുടെയും സംയോഗം കൊണ്ട് ഉണ്ടാകുന്നതാണ് നാദം. നാദത്തിലെ ഏറ്റവും ചെറിയ ഘടകം ശ്രുതിയാണ് (microtonal units). ശ്രുതി-സ്വര-വർണ്ണാദികളെ വ്യഞ്ജനമാക്കി അതിൽകൂടി ആശയങ്ങളെ അക്ഷരൈക്യം കൊണ്ട് വാക്യരചന നടത്തിയാണ് ആശയവിനിമയം നടത്തുന്നത്.
കുഞ്ഞുങ്ങളിൽ നിന്ന് ആദ്യം വരുന്ന ശബ്ദങ്ങൾ ആ, ഇ, ഉ,എ എന്നീ സ്വരങ്ങളാണ്. ശബ്ദത്തിന്റെ ആദ്യബീജമായി ‘അ’കാരത്തെ തിരുക്കുറളിൽ തിരുവള്ളുവർ പുകഴ്ത്തിയിട്ടുണ്ട്.
അകരം മുതൽ എഴുത്തെല്ലാ;
ആതിപകവൻ മുതറ്റേഉലക്.
(അകാരമാമെഴുത്താദി- യാകുമെല്ലായെഴുത്തിനും
ലോകത്തിനേകനാമാദി ഭഗവാനാദിയായിടും.)
ഏകാക്ഷരത്തിന്റെ പ്രസക്തി മന്ത്രത്തിന്റെതുപോലെയാണ്. മിക്ക മൃഗങ്ങളും പക്ഷികളും ഒരേ ശബ്ദത്തിന്റെ ഉച്ചാരണത്തിലുണ്ടാകുന്ന ധ്വനിവിശേഷം കൊണ്ടും സ്വരവിശേഷം കൊണ്ടും സ്ഥായിവിശേഷം കൊണ്ടുമാണ് ആശയവിനിമയം ചെയ്യുന്നത്. മനുഷ്യനിലുണ്ടാകുന്ന മന്ത്രം മുതൽ നടനം വരെയുള്ള രൂപാന്തരങ്ങളെ ചിജ്ജഡ വിചാരമായി ഭാരതീയർ എണ്ണിപ്പോരുന്നു. മൂന്നു മാത്രകളുടെ ശബ്ദത്തെയും നാലാമത്തെ മാത്രയുടെ നിശബ്ദതയെയും ചേർത്താണ് ഓങ്കാരം എന്നു പറയുന്നത്.
ഋഗ്വേദത്തിൽ വാക്കിന്റെ നാലു രൂപങ്ങൾ കൊടുത്തിരിക്കുന്നു. അത് ഇപ്രകാരമാണ്:
ഛത്വാരി വാക്ക് പരിമിതി പദാനിതാനി വിദുർ
ബ്രാഹ്മണ ഏഃ മനീഷിനാഃ
ഗുഹാ തൃണീ നിഹിതാ നേംഗയന്തീ തുരീയം
വാചേമനുഷ്യാവദന്തി.
ഇവിടെ പറയുന്ന നാലു പാദങ്ങൾ ഓംങ്കാരത്തിൽ കാണാവുന്ന അ, ഉ, മ, ‘--‘ നാലു മാത്രകളിൽ പ്രതീകാത്മകമായി സംഗ്രഹിച്ചു വെച്ചിരിക്കുന്നതാണ്.
ഛാന്ദോഗ്യോപനിഷത്തിൽ :
“ഓമിത്യേതദക്ഷരമുദ്‌ഗീഥമുപാസീതം
ഓമിതി ഹൃദ്‌യാഗതി, തസ്യോപവ്യാഖ്യാനം.
ഏഷാം ഭൂതാനാം പൃഥിവീ രസഃ.
പൃഥിവ്യാ ആപോ രസഃ.
അപാമോഷധയോ രസഃ
ഓഷധീനാം പുരുഷോ രസഃ
പുരുഷസ്യ വാഗ്‌രസോ വാച
ഋഗ്‌രസ ഋചഃ സാമരസഃ
സാമ്നൌദ്‌ഗീഥോ രസഃ
ഉദ്‌ഗീഥമെന്നു പ്രസിദ്ധമായ ഓം എന്ന ഈ അക്ഷരത്തെ ഉപാസിക്കണം.
ഓം എന്നു നാം ധ്യാനിക്കുമ്പോൾ അകാരം ഉകാരത്തിലും, ഉകാരം മകാരത്തിലും, മകാരം ഉച്ചരിക്കാനാവാത്ത ശാന്തിയിലും മഗ്നമാകുന്നു. അകാരമെന്നാൽ ജാഗ്രത്താണ്. അകാരം ഉകാരത്തിൽ ലയിക്കുക എന്നു പറഞ്ഞാൽ എല്ലാ കൊടുക്കൽവാങ്ങലുകളുടെയും വ്യവഹാരഭൂമികയായ സ്ഥൂലപ്രപഞ്ചത്തെ തൈജസമായ സ്വപ്നത്തിൽ ലയിപ്പിക്കുന്നുവെന്നർത്ഥം. ഉകാരം മകാരത്തിൽ ലയിക്കുന്നുവെന്നു പറഞ്ഞാൽ മനസ്സിന്റെ എല്ലാ കല്പനകളെയും പ്രജ്ഞനായ ഈശ്വരനിൽ ലയിപ്പിക്കുന്നുവെന്നർത്ഥം. മായാസംവലിതമായ ഈശ്വരീയതപോലും അവസാനം നിരാകാരവും നിർഗുണവുമായ തുരീയത്തിൽ ലയിക്കുന്നു.
ഭഗവദ് ഗീതയിൽ 'ഓം' എന്ന ഏകാക്ഷരത്തെ സ്മരിക്കുന്നതിനെക്കുറിച്ച് ഇതാ ഇങ്ങിനെ പറയുന്നു:
സർവ്വദ്വാരാണി സംയമ്യ മനോ ഹൃദി നിരുദ്ധ്യ ച
മൂർദ്ധന്യാധായാത്മനഃ പ്രാണമാസ്ഥിതോ യോഗധാരണാം. (ഭ.ഗീ. 8:12)
ഓമിത്യേകാക്ഷരം ബ്രഹ്മ വ്യാഹരൻ മാമനുസ്മരൻ
യഃ പ്രയാതി ത്യജൻ ദേഹം സ യാതി പരമാം ഗതിം. (ഭ.ഗീ. 8:13)
[ആരാണോ എല്ലാ ഇന്ദ്രിയങ്ങളെയും അടക്കിയിട്ട് മനസ്സിനെ ഹൃദയപുണ്ഡരീകത്തിൽ നിർത്തി തന്റെ പ്രാണനെ മൂർദ്ധാവിൽ വച്ച് യോഗധാരണയനുഷ്ഠിച്ച് ‘ഓം’ എന്ന ഏകാക്ഷരത്തെ ഉച്ചരിച്ചുകൊണ്ടു ബ്രഹ്മമാകുന്ന എന്നെ സ്മരിക്കുന്നവനായി ദേഹത്തെ വിട്ട് പോകുന്നത് അവൻ പരമമായ ഗതിയെ പ്രാപിക്കുന്നു.]
ഓംങ്കാരോപാസനയുടെ ഫലത്തെക്കുറിച്ച് അക്ഷരശാസ്ത്രത്തിൽ വിശദീകരിച്ചിട്ടൂണ്ട്. അതു വായിച്ചാൽ ഓംങ്കാരത്തിലെ അ,ഉ,മ എന്ന അക്ഷരങ്ങൾ വേദങ്ങളെ പ്രതിനിധീകരിക്കുന്നത് എങ്ങിനെ എന്നു മനസ്സിലാക്കാം
ലോകപ്രശസ്തനായ ബാസ്ക്കറ്റ് ബോള്‍ താരം ശ്രീ മൈക്കിള്‍ ജോര്ദാ ന്‍ പാത്രക്കാരോട് സംസാരിക്കുകയായിരുന്നു. "പതിനായിരത്തോളം ഷോട്ട്സ് എനിക്ക് മിസായിട്ടുണ്ട്. മുന്നൂറ് കളികളോളം ഞാന്‍ നഷ്ടപ്പെടുത്തി. ജയം ഉറപപ്പായ 26 അവസരം ഞാന്‍ പാഴാക്കി. ഇങ്ങനെ എത്രയോ പ്രാവശ്യം ഞാന്‍ തോറ്റു. പക്ഷേ ജീവിതത്തില്‍ ഞാന്‍ തോറ്റില്ല. കാരണം അറിയുമോ?"
അദ്ദേഹം പാത്രക്കാരോട് ചോദിച്ചു. നിശബ്ദരായിരിക്കുന്ന റിപ്പോര്ട്ട്ര്മാോരോട് മൈക്കിള്‍ പറഞ്ഞു, "കാരണം, ഞാനൊരു പാഠം പന്തില്‍ നിന്നും പഠിച്ചു. എവിടെ തട്ടിയാലും അതിവേഗത്തില്‍ തിരിച്ചു വരിക പന്തിന്റെ സ്വഭാവമാണല്ലോ. അതുപോലെ എന്തു പ്രശ്നമുണ്ടായാലും പന്തിനേക്കാള്‍ പതിന്മടങ്ങ് വേഗത്തില്‍ തിരിച്ചെത്താന്‍ ഞാന്‍ പഠിച്ചു."
ജീവിതത്തില്‍ തടസ്സങ്ങള്‍ ധാരാളം ഉണ്ടാകാം. അത് സ്വാഭാവികം. ആ തടസ്സങ്ങളെ ‘തട’യായി ഉപയോഗിക്കാന്‍ ശീലിക്കണം. അപ്പോള്‍ നാം മുന്നേറുകതന്നെ ചെയ്യും. തടസ്സങ്ങളെ തടയായി മാറ്റാനുള്ള വിദ്യയാണ് പ്രാര്ത്ഥതന നമ്മെ പഠിപ്പിക്കുന്നത്. ഒരു കാലത്ത് ഒരു നേരം തന്റെ അഗതികളായ കുട്ടികള്ക്ക് ആഹാരം കൊടുക്കാന്‍ പലയിടത്തും കൈനീട്ടിയ മദര്‍ തെരേസയുടെ, പ്രസ്ഥാനം ഇന്ന് എത്രയോ ആയിരങ്ങളെ നിത്യവും ഊട്ടുന്നു. പ്രാര്ത്ഥ നയിലൂടെ ആര്ജ്ജിങച്ച ശക്തിതന്നെയാണ് അതിന്റെ മൂലഹേതു. ചിലരുടെ മുഖം ഇപ്പോഴും ആവണക്കെണ്ണ കഴിച്ചപോലെയാണ്. എന്താണതിനു കാരണം?
അയല്‍ വീട്ടിലെ നായ എന്നും രാവിലെ പത്തുമണിയോടടുത്ത് കാര്പോതര്ച്ചിലിരുന്ന് നീട്ടി മോങ്ങാന്‍ തുടങ്ങും. ചുറ്റുവട്ടത്തുള്ളവര്ക്കൊക്കെ അതൊരു വലിയ ശല്യമായി. സഹികെട്ട് ഒരു ദിവസം ഒരയല്ക്കാരന്‍ നായയുടെ ഉടമയോട് ചോദിച്ചു,"എന്താ നിങ്ങളുടെ നായ ഇങ്ങനെ എന്നും കാര്പോ്ര്ച്ചിലിരുന്ന് മോങ്ങുന്നത്?"
"അതോ, അവന്‍ അവിടെയുള്ള ആണിയുടെ മുനയില്‍ കയറിയാ ഇരിക്കുന്നത്. അതുകൊള്ളുമ്പോള്‍ വേദനിക്കും, അതോടെ മോങ്ങാനും തുടങ്ങും."
"എന്നാല്‍ പിന്നെ അതിന് മാറിയിരുന്നു കൂടെ." അയല്വാതസി തിരക്കി.
"ശരിയാണ്, പക്ഷേ എന്തു ചെയ്യാം, ഇപ്പോഴത് അവനൊരു ശീലമായി. ഒരുപക്ഷ ആ വേദന അവന് രസിച്ചു തുടങ്ങിക്കാണും." ഉടമ പറഞ്ഞു.
പലപ്പോഴും ഈ നായയുടെ അവസ്ഥയിലാണ് നാം. സ്വയം നിര്മ്മിഞച്ച ക്ലേശങ്ങളില്പെയട്ട് രക്ഷപ്പെടാന്‍ ശ്രമിക്കാതെ നാം വിലപിക്കുന്നു. ഒന്നു വഴിമാറിപ്പോയാല്‍ നമ്മുടെ പ്രശ്നങ്ങള്‍ തീരാവുന്നതേയുള്ളു. പക്ഷേ, സ്വയം മാറാന്‍ നാം ആദ്യം തീരുമാനിക്കണം. എങ്കില്‍ മാത്രമേ ഇന്ന് ഉണ്ടെന്നു കരുതുന്ന പ്രശ്നങ്ങള്ക്ക് ശരിയായ പരിഹാരം കണ്ടെത്താന്‍ നമുക്ക് കഴിയൂ. കരച്ചിലില്‍ ഒരു സുഖം കണ്ടു തുടങ്ങിയാല്‍ പിന്നെ എന്തു ചെയ്യാനാകും? ദുഃഖമകറ്റാന്‍ ഉള്ളില്‍ തട്ടി ആഗ്രഹമുണ്ടോ, ഈശ്വരന്‍ ഈശ്വരന്‍ വഴികാണിച്ച് തരും.
No comments:
Post a Comment