ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

27 October 2018

മന്ത്ര ശാസ്ത്രം അഥവാ മന്ത്രത്തിന്റെ പ്രയോഗം

മന്ത്ര ശാസ്ത്രം അഥവാ മന്ത്രത്തിന്റെ പ്രയോഗം

മന്ത്രം എന്താണ്...? എന്തിനു വേണ്ടി...? എന്താണ് ലാഭം...?

ഇത് സ്വാഭാവികമായ എല്ലാവര്ക്കും ഉള്ള സംശയങ്ങൾ ആകുന്നു

ഇതിനുത്തരമായിട്ടു മന്ത്ര ശാസ്ത്രത്തിലെ മന്ത്ര ശബ്ദത്തിന്റെ അർഥങ്ങൾ മനസിലാക്കേണ്ടത് അത്യാവശ്യമാണ്. ഈ വിഷയം യഥാർത്ഥത്തിൽ ബൗദ്ധീകമല്ല. മന്ത്ര ശാസ്ത്രം ഒരു മനഃശാസ്ത്രമാണ്. മനസിന്റെ ഏകാഗ്രത ആകുന്നു ഇതിനു ആധാരം. ഇന്ദ്രിയങ്ങളെ വിഷയാസക്തിയിൽ നിന്നും അകറ്റി മനസിനെ ഏകാഗ്രമാക്കി സാധന ചെയ്‌താൽ മാത്രമേ മന്ത്ര സിദ്ധി ലഭിക്കുകയുള്ളു. മനസ്സിനെ എത്രത്തോളം ഏകാഗ്രമാകുന്നുവോ അത്രത്തോളം മന്ത്ര സിദ്ധി ലഭിക്കുന്നതാണ്.

മന്ത്ര തത്വത്തിന്റെ ശബ്ദ അർത്ഥങ്ങളെ പറ്റി ഋഷിവര്യന്മാർ നമുക് നൽകിയ ഉപദേശങ്ങൾ ഇങ്ങനെ ആണ് ..

'"മാനനാത് ത്രായതേ യസ്മാത തസ്മാൻ മന്ത്ര പ്രകീർത്തിത "

അർഥം ..

'മ' .കാരം എന്ന അക്ഷരം മനസിനെയും 'ത്ര' അക്ഷരം രക്ഷയെയും സൂചിപ്പിക്കുന്നു കൂടാതെ കാര്യസിദ്ധിയും മന്ത്രത്തെ സൂചിപ്പിക്കുന്നു
മന്ത്രം വിദ്യയുടെ പരമാവസ്ഥ ആകുന്നു മന്ത്രത്തെ മനനം ചെയ്യുമ്പോൾ നമ്മുടെ ഉള്ളിൽ ഒരു ജ്യോതി പ്രകടമാകുന്നു. ആ ചൈതന്യ സ്വരൂപങ്ങളാകുന്ന വർണ്ണങ്ങൾ ആകുന്നു മന്ത്രം എന്ന് വിളിക്കുന്നത്. ഇങ്ങനെ മനനം ചെയ്തു കൊണ്ട് നമുക് മന്ത്ര സിദ്ധികൾ നേടാവുന്നതാണ്. അത് തന്നെ ആധുനിക ശാസ്ത്രങ്ങളും മന്ത്ര ശബ്ദത്തെ അർത്ഥമാക്കുന്നത്. മന്ത്രം വളരെ രഹസ്യാത്മകത വേണ്ട ഒരു സാധന പദ്ധതി ആകുന്നു. ഒരു രാജാവ് രാജ നീതികളും രാജ്യ രഹസ്യവും
എപ്രകാരമാണോ രഹസ്യമായി വയ്ക്കുന്നത് അപ്രകാരം സാധകൻ മന്ത്രത്തെ വളരെ സൂക്ഷ്മമായും രഹസ്യമായും കൈകാര്യം ചെയ്യേണ്ട വിഷയം ആകുന്നു. മനസിന്റെ ശുദ്ധിയും മന്ത്ര ശാസ്ത്രവുമായി വളരെ ഏറെ ബന്ധമുണ്ട് എത്രത്തോളം മനസിനെ വിഷയങ്ങളിൽ കൊണ്ട് പോകുന്നുവോ അത്രത്തോളം മന്ത്രം നമ്മളിൽ നിന്ന് അകന്നു പോകുന്നു അത് പോലെ എപ്രകാരമാണോ മനസിനെ വിഷയത്തിൽ നിന്ന് പിന്വലിക്കുന്നുവോ അത്രത്തോളം മന്ത്രം നമ്മളിൽ താദാത്മ്യം പ്രാപിക്കും. അത് കൊണ്ടാണു ശാസ്ത്രം പറയുന്നത്. എന്തെങ്കിലും കാര്യ സാധ്യത്തിനു വേണ്ടി മന്ത്രം ജപിക്കരുത് എന്ന് അങ്ങനെ ജപിച്ചാൽ മനസ് ആഗ്രഹങ്ങളിൽ പോകുകയും ഏകാഗ്രത ഇല്ലാതാവുകയും മന്ത്ര സിദ്ധി കിട്ടാതെ വരുകയും ചെയ്യുന്നു. അത് കൊണ്ട് പെട്ടന്ന് മന്ത്ര സിദ്ധി ലഭിക്കണമെങ്കിൽ ആഗ്രഹങ്ങളോട് കൂടി ജപം ചെയ്യരുത്. ഈ മന്ത്ര ശാസ്ത്രം വളരെ രഹസ്യമാണ് (പരസ്യമാണ്) അത് കൊണ്ട് മന്ത്ര ശാസ്ത്രം അഭ്യസിക്കുക എന്നത് അത്ര ലളിതമല്ല. മന്ത്ര പ്രാപ്തി വളരെ വിഷമം പിടിച്ച ഒരു ശാസ്ത്രമാണ് ഈ പ്രകാരം മന്ത്ര ശാസ്ത്ര വിഷയം വളരെ ആഴത്തിലുള്ളവയാണ്. ഇത് സാധാരണക്കാരന് മനസിലാക്കാൻ ബുദ്ധിമുട്ട് ഉള്ളത് ആകുന്നു.

മന്ത്ര ശാസ്ത്രം ഇപ്രകാരം പറയുന്നു ..

" യേ തദ്‌ ഗോപ്യം മഹാ ഗോപ്യം ന ദേയം യസ്യ കശ്ചിദ് '

No comments:

Post a Comment