ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

6 October 2018

ജ്യോതിഷം

ജ്യോതിഷം

ജ്യോതിശാസ്ത്രം മുന്ന് സ്കന്ദങ്ങളോടും ആറ് അംഗങ്ങളോടും കൂടിയതാണ്. എന്താണ് മുന്ന് സ്കന്ദങ്ങൾ എന്ന് നോക്കാം അവ ഇവയാണ് ഗണിതം -സംഹിത- ഹോര

ഗണിതം:

അതാതു ദിവസത്തെ കലിദിന സഖ്യ വരുത്തുക ഗ്രഹങ്ങളുടെ സ്ഥാനം നിർണ്ണയിക്കുക, സൂര്യ ചന്ദ്ര ഗ്രഹണങ്ങൾ ഗണിക്കുക, ഗ്രഹങ്ങളുടെ നക്ഷത്ര സ്ഥിതി, രാഹുകാലം ഗുളികകാലം,സ്പുടങ്ങൾ എന്നിവ ഗണിച്ചിടുക്കുന്നത്‌ ഗണിതത്തിൽ കൂടിയാണ്.

സംഹിത:

നിമിത്തങ്ങൾ കാലാവസ്ഥയിലെ മാറ്റങ്ങൾ, ഭു പ്രകൃതി , മറ്റു ജീവജാലങ്ങളുടെ വിശേഷങ്ങൾ , വസ്തു ശാസ്ത്രം ഇവ സംഹിതയുടെ ഭാഗമാണ്

ഹോര:

ഹോരക്ക് ജാതകം പ്രശ്നം മുഹൂർത്തം എന്നി മുന്ന് വിഭാഗങ്ങൾ ഉണ്ട് 

ജ്യോതിശാസ്ത്ര അംഗങ്ങൾ

ഇനി ആറ്  അംഗങ്ങൾ ഏതൊക്കെ എന്ന് നോക്കാം അവ ജാതകം - ഗോളം - നിമിത്തം - പ്രശ്നം - മൂഹൂർത്തം - ഗണതം എന്നിവയാണ്

ജാതകം

ജനനസമയത്തെ ആധാരമാക്കി ഫലം പറയുന്നതാണ്  ജാതകം. ജനന സമയത്തെ ഗ്രഹങ്ങളുടെ സ്ഥിതിക്ക് അനുസരിച് ഒരു വ്യക്തിയുടെ ജീവിതത്തിൽ ആകമാനം ഉണ്ടാകാൻ സാധ്യതയുള്ള അനുഭവങ്ങളും മനോഭാവവുമാണ് ജാതകത്തിൽ പ്രതിപാദിക്കുന്നത്.

ഗോളം

ഭൂമി , ഗ്രഹങ്ങൾ, നക്ഷത്രങ്ങൾ മുതലായവയുടെ സ്വരുപണ നിരൂപണമാണ് ഗോളം

നിമിത്തം

താല്കാലികമായ ശകുന ലക്ഷണാദികളെ കൊണ്ടു ഫലം പറയുന്നതും രാജ്യക്ഷേമാദികളുടെ നിരൂപണം നടത്തുന്നതാണ് നിമിത്തം

പ്രശ്നം

താല്കാലികമായി ആരൂഢ രാശി ഉണ്ടാക്കി അതു കൊണ്ട് ഫലം പറയുന്നതാണ് പ്രശ്നം. ഒരു പ്രത്യേക സമയത്തെ ഗ്രഹ സ്ഥിതിക്ക് അനുസരിച് ഒരു വ്യകതിക്ക്‌ അനുഭവിക്കേണ്ടി വരുന്ന ഫലങ്ങളെ പൂർവ ജന്മ കൃതം എന്നോ ഈ ജന്മ കൃതം എന്നോ വിലയിരുത്തി നിവമാണത്തിൽ എത്തുന്നതാണ് പ്രശ്നം.

മൂഹൂർത്തം

വിവാഹാദി കർമ്മങ്ങബുടെ കാല നിർണ്ണയം ചെയ്യുന്നത് മൂഹൂർത്തം. അതുപോലെ ഒരു ശുഭ കർമ്മങ്ങൾ ചെയ്യുന്നതിന് ഗ്രഹ നക്ഷത്രങ്ങൾ ആനുകൂല്യമായ കാലം വിലയിരുത്തി നിര്ദേശിക്കുന്നതാണ്
മൂഹൂർത്തം.

ഗണിതം 

സുര്യാദി ഗ്രഹങ്ങളുടെ സ്ഥിതി ഗതിവിഗതികൾ എന്നിവയെ ഗണിച്ചിറിയുന്നത് ഗണിതം.  അതാതു ദിവസത്തെ കലിദിന സഖ്യ വരുത്തുക ഗ്രഹങ്ങളുടെ സ്ഥാനം നിർണ്ണയിക്കുക, സൂര്യ ചന്ദ്ര ഗ്രഹണങ്ങൾ ഗണിക്കുക, ഗ്രഹങ്ങളുടെ നക്ഷത്ര സ്ഥിതി, രാഹുകാലം ഗുളികകാലം,സ്പുടങ്ങൾ എന്നിവ ഗണിച്ചിടുക്കുന്നത്‌ ഗണിതത്തിൽ കൂടിയാണ്.

നേരത്തേ പറഞ്ഞുവല്ലോ ജ്യോതിശാസ്ത്രത്തിന് മുന്ന് സ്കന്ധ്ദങ്ങളായ ഗണിതം സംഹിത ഹോര എന്നിവ ഉണ്ടന്ന് അതിൽ ഗോളം ഗണിതം എന്നി രണ്ടണ്ണം ഗണതം എന്നു പേരുള്ള സ്കന്ധത്തിലും ഇതിൽ നിമിത്തം സംഹിതാ സ്കന്ധത്തിലും, നിമിത്തം, ജാതകം' പ്രശ്നം, മുഹൂർത്തം ഹോരാ സ്കന്ധത്തിലുമാകുന്നു ( നിമിത്തം എന്നുള്ളത് സംഹിതാ സ്കന്ധത്തിലും ഹോരാ സ്കന്ധത്തിലും പെട്ടിട്ടുണ്ട്)

വേദാംഗങ്ങൾ

വേദത്തിനെ ആറ് അംഗങ്ങളായി തിരിച്ചിരിക്കുന്നു. അത് എന്തെന്നാൽ ജ്യോതിഷം, കല്പം, നിരുക്തം, ശിക്ഷാ വ്യാകരണം, ചന്ദസ്സ്'

ജ്യോതിശാസ്ത്രം - കണ്ണുകളും
കല്പ ശാസ്ത്രം - കൈകളും
നിരുക്ത ശാസ്ത്രം - ചെവികളും
ശിക്ഷാശാസ്ത്രം - നാസികയും
വ്യാകരണ ശാസ്ത്രം - മുഖവും
ആയി മുനികൾ വേദാംഗങ്ങളെ കുറിച്ച് പറയുന്നു.
ഇങ്ങനെയാണ്. നിരൂപിക്കുന്നു.

ജ്യോതിശാസ്ത്രം

ഒന്നുകൂടി വിവരിക്കയാണങ്കിൽ വേദങ്ങളുടെ അനുഷ്ടാന കാലങ്ങൾ, ഗുണദോഷങ്ങൾ, യാഗാദി കർമ്മങ്ങളുടെ മുഹൂർത്തങ്ങൾ നിശ്ചയിക്കുക എന്നിവ ജ്യോതിശാസ്ത്രം വിവരിക്കുന്നു.

കല്പ ശാസ്ത്രം

ഋത്വിക്കുകളുടെ ധർമ്മം, ആചാരനുഷ്ടാനങ്ങൾ, യാഗാതി കർമ്മങ്ങളും, ആചാര ക്രമങ്ങളും കല്പ ശാസ്ത്രത്തിൽ വിവരിക്കുന്നു.

നിരുക്ത ശാസ്ത്രം

വേദങ്ങമ്മിലെ കഠിന പദങ്ങളുടെ അർത്ഥവ്യാപ്തി, വേദങ്ങളിലെ ശബ്ദാർത്ഥ നിർണ്ണയം', അവയുടെ ജ്ഞാനം എന്നവ നിരുക്ത ശാസ്ത്രത്തിൽ വിവരിക്കുന്നു.

ശിക്ഷാശാസ്ത്രം

സ്വരങ്ങളിലും വർണ്ണങ്ങളിലും ഉള്ള വ്യത്യാസം വരാതെ ഉച്ചരിക്കുന്നതിനുള്ള നിയമങ്ങൾ ( മന്ത്രം ഉച്ചാരണ ക്രമങ്ങൾ പിഴക്കാതെ ജപിക്കുക) എന്നിവ ശിക്ഷാ ശാസ്ത്രത്തിൽ വിവരിക്കുന്നു.

വ്യാകരണ (ശബ്ദ) ശാസ്ത്രം

സ്വരഭേദം കൊണ്ട് അർത്ഥഭേദം വരാമെന്നിരിക്കെ ഭാഷാ തെറ്റുകൂടാതെ ഉപയോഗിക്കാനുള്ള നിയമങ്ങൾ, അർത്ഥഗ്രഹണം, എന്നിവ വ്യാകരണ ശാസ്ത്രത്തിൽ വിവരിക്കുന്നു.

ചന്ദസ്സ് ശാസ്ത്രം

വേദമന്ത്രങ്ങളിലെ വ്യത്തം, മന്ത്രങ്ങളുടെ ഋഷി, ചന്ദസ്സ്, ദേവത മുതലായവ ചന്ദസ്സ് ശാസ്ത്രത്തിൽ വിവരിക്കുന്നു.

ജ്യോതിശാസ്ത്രം കണ്ണാകുന്നവല്ലോ അംഗങ്ങളിൽ വച്ച് ഏറ്റവം പ്രധാന്യം ഉള്ളതും കണ്ണാണ് അതുകൊണ്ട് ജ്യോതിശാസ്ത്രം വളരെ പ്രധാനപ്പെട്ടതായി കണക്കാക്കുന്നത് ( ഒരു പൂർണ്ണ ശരീരത്തിൽ കണ്ണൊഴികെ എല്ലാ അംഗങ്ങൾ ഉള്ളതാണെങ്കിലും കണ്ണില്ലാതെ ഒരു അപൂർണ്ണ മനുഷ്യൻ എന്ന നിലയിലെത്തുന്നു ).

No comments:

Post a Comment