ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

8 October 2018

ദശ വിദ്യകള്‍

ദശ വിദ്യകള്‍

കാളിക, താര, ഷോഡശി, ഭുവനേശ്വരി, ഭൈരവി, ബഗളാമുഖി, ഛീന്നമസ്ത, ധൂമാവതി, മാതംഗി, കമല എന്നി ഭാവങ്ങളാണ് ദശ വിദ്യകള്‍.

മഹാദേവിയുടെ പൂര്‍ണ്ണതയാണ് പത്തു രൂപാന്തരഭാവങ്ങളാണ് ഇവര്‍. ഇവരുടെ നവഗ്രഹ ബന്ധം ഇപ്രകാരമാകുന്നു.
താന്ത്രിക ജ്യോതിഷത്തില്‍,
സൂര്യന്‍ പ്രതിനിധീകരിക്കുന്നത് ഭുവനേശ്വരീ ദേവിയെയാണ്.

ചന്ദ്രന്‍ ഷോഡശി അഥവാ ത്രിപുര സുന്ദരിയെ പ്രതിനിധികരിക്കുന്നു.

ചൊവ്വ കൊണ്ട സൂചന നല്കുന്നത് ബഗളാമുഖിയെയാണ്.

ബുധന്‍ മാതംഗി ദേവിയെ സൂചിപ്പിക്കുന്നു.

വ്യാഴം താരാ ദേവിയെ സൂചിപ്പിക്കുന്നു.

ശുക്രന്‍ പ്രതിനിധീകരിക്കുന്നത് കമലാ ദേവിയെയാകുന്നു.

ശനി സൂചിപ്പിക്കുന്നത് കാളികാ ദേവിയെയാകുന്നു.

രാഹു ഭൈരവി ദേവിയെ സൂചിപ്പിക്കുന്നു.

കേതു ഛീന്നമസ്താ ദേവിയെയും ധൂമാവതിയെയും സൂചിപ്പിക്കുന്നു.

ജ്യോതിഷപരമായി ഭരണപരമായ കാര്യങ്ങള്‍, നേതൃത്വം, കഴിവ്‌, ശക്തി, വൈഭവം, സര്‍വ്വ കാര്യങ്ങളിലുമുള്ള നേട്ടങ്ങള്‍, സര്‍വ്വതിലും ഉണ്ടാവുന്നതായ ആധിപത്യം തുടങ്ങിയ കാര്യങ്ങള്‍ സുര്യന്‍ സൂചിപ്പിക്കുന്നു. ഇത് നേടുന്നതിനും പരിഹരിക്കുന്നതിനുമൊക്കെ ഭുവനേശ്വരി പൂജ അതിവേഗം ഫലം നല്‍കുന്നു.

മനസ്സ്, ബുദ്ധി, ആരോഗ്യം, പ്രണയം, ബന്ധങ്ങള്‍, കുടുംബം, സ്നേഹം, സുഖ സമൃദ്ധി തുടങ്ങിയ കാര്യങ്ങള്‍ ചന്ദ്രന്‍ നിയന്ത്രിക്കുന്നു. ഈ വക കാര്യങ്ങളുടെ നേട്ടത്തിനായി നാം മഹാ ത്രിപുര സുന്ദരീ പൂജ നടത്തുകയും ശ്രി ചക്രം വച്ച് ആരാധിക്കുകയുമൊക്കെ ആവാം.

ശ്രി ചക്ര പൂജയും ത്രിപുര സുന്ദരീ ഉപാസനയും നല്‍കുന്നത്‌ സര്‍വ്വ ലോക വശീകരണമാകുന്നു.

സഹോദര സ്ഥാനം, ഭൂമി, വീര്യം, ധൈര്യം, കഴിവ്‌ നേട്ടങ്ങള്‍, രോഗദുരിതങ്ങളുടെ നിവാരണം, ചൊവ്വാ ദോഷം മൂലമുള്ള വിവാഹതടസ്സം ഇതിനു പ്രതിവിധിയായി ബഗളാമുഖീ പൂജ നടത്തിയാല്‍ ഉടന്‍ ഫലം നല്‍കുന്നു.

ബുദ്ധി, വിദ്യാ, തൊഴില്‍ തുടങ്ങിയ കാര്യങ്ങളുടെ അനുകൂലമായ മാറ്റത്തിനും വിദ്യാപരവും ആയ എന്തു കാര്യങ്ങളും സാധിക്കുന്നതിനുമായി ബുധന്‍റെ അധിദേവതയായ ശ്രി രാജമാതംഗേശ്വരിയെ സമഗ്രമായി പൂജിക്കുക. രാജമാതംഗി ഏലസ്സ് ധരിക്കുന്നത് സര്‍വ്വാദീഷ്ട സിദ്ധി നല്‍കുന്നു.

വ്യാഴമാണ് ധനം, സ്മൃദ്ധി, സ്ഥാനങ്ങള്‍, സുഖം, ജീവിത വിജയങ്ങള്‍, കുടുംബം തുടങ്ങിയവയുടെ അധിപന്‍. ഈ വക സകല വിധ നേട്ടങ്ങള്‍ക്കുമായി അപൂര്‍വ്വ ശക്തിയുള്ള "താരാബലി" എന്ന താന്ത്രിക പൂജ നടത്തി താരകയന്ത്രം ധരിക്കുക. നൈവ താരാ സമാ കാ ചിദ് ദേവതാ സര്‍വ്വസിദ്ധിദാ, കലൌ കാലേ വിശേഷത: " എന്ന പ്രമാണമനുസരിച്ച് കലികാലത്തു താരാദേവിയെ പ്പോലെ അതിവേഗം അഭീഷ്ടസിദ്ധി നലകുന്ന മറ്റൊരു ദേവിയില്ല.

വിവാഹം, വീട്, വാഹനം, തുടങ്ങിയവയുടെ അധിപനാണ് ശുക്രന്‍. ഇതു സംബന്ധമായ ഏതു കാര്യത്തിനും സര്‍വ്വ വിജയത്തിനായി കമല വാസിനീ പൂജ നടത്തുന്നത് ഉത്തമ ഫലം നല്‍കുന്നതാണ്. കമലായന്ത്രം ധരിക്കുന്നതും ശുഭം.

സര്‍വ്വ ദുരിത ദു:ഖ, രോഗ കാരണമാകാം ശനി. അതോടൊപ്പം അപൂര്‍വ്വമായ രാജയോഗവും ശനി നല്‍കാറുണ്ട്. അതിനാല്‍ സമഗ്രമായ ശനി പ്രീതിക്കുവേണ്ടി ബുദ്ധിമാനായ സാധക൯ മഹാകാളി പൂജ നടത്തേണ്ടതാണ്. കാളികാ പൂജയിലുടെ അതീവ ഐശ്വര്യവും സര്‍വ്വാദീഷട സിദ്ധിയും കൈവരും. സര്‍വ്വ കാര്യസിദ്ധിയാണ് കാളിപൂജാ ഫലം പറയുന്നത്.

രാഹു, കേതുക്കളുടെ ദോഷ പരിഹാരമായി ഭൈരവി. ഛചിന്നമസ്ത ഇവരുടെ പൂജ നടത്തുന്നത് ഉത്തമമാകുന്നു.

നവ ഗ്രഹങ്ങളെ ഒരുമിച്ച് താന്ത്രികമായി ഉപാസിക്കുന്ന മഹാ നവഗ്രഹ ശാന്തി എന്ന ക്രിയയേക്കാളും അത്യെന്താ ഫല പ്രദമാണ് " ദശമഹാപൂജ" എന്ന സമഗ്ര ദേവീ പുജാകര്‍മ്മം നടത്തുന്നത്. അതിനാല്‍ സകല വിധ ദോഷ പരിഹാരത്തിനുമായി ദശ മഹാ വിദ്യകളെത്തന്നെ ഉപാസിക്കുക. ജീവിതത്തിലെ ഏതു വിധ പ്രശനത്തിനും ജോതിഷ സമ്പ്രദായത്തില്‍ പരിഹാരം കാണാനാവുമെന്ന് വേദംഗ ജ്യോതിഷ തത്ത്വങ്ങള്‍ പറയുന്നു.

ഇങ്ങനെ ഒരു വ്യക്തിയുടെ ആവശ്യങ്ങള്‍ എന്ത് തന്നെ ആയാലും ശരി, അതിന്‍റെ വിവിധ വശങ്ങള്‍ ജ്യോതിഷ പരമായി വിചിന്തനം ചെയ്തു കണ്ടത്തുകയും ദശ വിദ്യാ സമ്പ്രദായത്തിലുടെ വേണ്ടതായ അനുഷ്ഠാനം നടത്തുകയും ചെയുന്നതായാല്‍ സര്‍വ്വ കാര്യ വിജയം ഫലമാകുന്നു

No comments:

Post a Comment