ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

28 October 2018

തന്ത്രം

തന്ത്രം

"തന്യതെ വിസ്‌താര്യതെ ഇതി തന്ത്ര (മേദിനി കോശം)
തന്റെ ഉള്ളിലെ ബോധത്തെ വിസ്തരിപികുന്ന ശാസ്ത്രം ആകുന്നു. തന്ത്രം എന്നാൽ തൻ എന്ന ധാതുവിൽ നിന്നാണ് ഈ വാക് ഉണ്ടായത്  തൻ എന്ന വാക്കിനു അനവധി അർഥങ്ങൾ ഉണ്ടങ്കിലും  ഭാഷ്യകാരൻ ഇവിടെ തൻ എന്ന വാക്കിനു ഞാൻ അഥവാ ശരീരം എന്നാണ് ഉദ്ദേശിച്ചത്.

മറ്റൊരു പ്രമാണം...
"താനൊതു വിപുലാൻ അർത്ഥൻ
തത്വ മന്ത്ര സമന്വിതാൻ
ത്രാണാം ച കുരുതേ യസ്മാത്
തന്ത്ര മിത്യഭിധീയതേ ..
വിസ്തരിപികുന്നത് (ബോധം) ശാസ്ത്രം ഏതോ അതിൽ തത്വവും മന്ത്രവും അതിന്റെ സാരാംശവും അടങ്ങിയിട്ടുണ്ടങ്കിൽ ആ ശാസ്ത്രം തന്നെ സംരക്ഷിക്കുകയും ചെയ്യുന്നുണ്ടങ്കിൽ അതിനെ തന്ത്രം എന്ന് വിളിക്കാം.

നമ്മുടെ ബോധത്തെ വിസ്തരിപ്പിക്കണമെങ്കിൽ ആദ്യവും നമ്മുടെ ഇന്ദ്രിയങ്ങളെ നമ്മുടെ വരുതിയിൽ ആകേണ്ടതുണ്ട്.  അതിനാലാകുന്നു തന്ത്ര ശാസ്ത്ര വിധിയിൽ പ്രാണായാമാദി യോഗ ക്രിയകൾ മന്ത്ര ജപ വിഷയത്തിൽ നിർബന്ധമാക്കിയത. ഈ പ്രപഞ്ചം പഞ്ച ഭൂത നിർമ്മിതമാണ്. ഭൂമി, ജലം, അഗ്നി, വായു, ആകാശം ഇവയെ പ്രതിനിധാനം ചെയ്യുന്ന മനുഷ്യ ഇന്ദ്രിയങ്ങളാകുന്നു പഞ്ചേന്ദ്രിയങ്ങൾ അവയെ ജ്ഞാനേന്ദ്രിയങ്ങൾ എന്ന് വിളിക്കുന്നു കണ്ണ്, മൂക്കു, നാക്കു, ചെവി, ത്വക് . ഈ അഞ്ചു വസ്തുവാകുന്നു നമുക് പ്രപഞ്ചവുമായി നമ്മെ ബന്ധിപ്പിക്കുന്നത് അതായത് പ്രപഞ്ചത്തിലെ അറിവിനെ നമുക്ക് കിട്ടുന്നത് ഈ ഇന്ദ്രിയങ്ങൾ വഴി ആകുന്നു അത് കൊണ്ടാകുന്നു ഈ ഇന്ദ്രിയങ്ങളെ ജ്ഞാനേന്ദ്രിയങ്ങൾ എന്ന് പറയുന്നത്. ഇവയിൽ ഏറ്റവും പ്രാധാന്യമുള്ള രണ്ടു ഇന്ദ്രിയം കണ്ണ്, ചെവി ആകുന്നു കാരണം ആധുനിക ശാസ്ത്രം പറയുന്നു ഏറ്റവും കൂടുതൽ ഗ്രാസ്‌പിങ് കപ്പാസിറ്റി ഇവയ്ക്കാകുന്നു തന്ത്രം പറയുന്നു ."ഇന്ദ്രിയാണാം നയനം പ്രധാനം"
കണ്ണ് കാണുവാനും ചെവി കേൾക്കുവാനും ആകുന്നു. കാണുന്നതിനെ യന്ത്രം എന്നും കേൾക്കുന്നതിന് മന്ത്രം എന്ന് പറയുന്നു
യന്ത്രം ദേവിയുടെ കാണുന്ന ശരീരവും മന്ത്രം ദേവിയുടെ സൂക്ഷ്മ ശരീരവും ആകുന്നു അതായത് ശരീരത്തിലെ ഈ രണ്ടു ഇന്ദ്രിയങ്ങളെ വിശേഷാൽ ഉണർത്തുവാൻ ആകുന്നു ആചാര്യന്മാർ "യന്ത്ര മന്ത്ര സമന്വിതാൻ" എന്ന് പറയുന്നത്  തന്തരാധന യന്ത്രമെന്ന ശ്രീ ചക്രവും മന്ത്രമെന്ന ശ്രീ വിദ്യയും ഈ രണ്ടു ഇന്ദ്രിയങ്ങളെ ഉണർത്തുവാൻ വേണ്ടി ആകുന്നു.

തന്ത്ര ശാസ്ത്രത്തിൽ അഞ്ചു ആചാരമാണ് ഉള്ളത്... ദക്ഷിണം, വാമം, സമയം, ദിവ്യം, കൗളം

ദക്ഷിണാചാരം
"ദക്ഷിണാ ദക്ഷിണാരാദ്ധ്യ ദരസ്‌മേര മുഖാംബുജ"
ദക്ഷിണാചാരമെന്നത്   പൊതുവെ സാത്വതിക പരമായ ശ്രീ വിദ്യ മാർഗം ആകുന്നു. ദേവിയുടെ പൂജ വലത് കാരത്താൽ ചെയ്യുന്നവരും വലത് ഭാഗത്തു ഉള്ള പുരുഷ തത്വത്തെ ആരാധിക്കുന്നവരും പിങ്ഗള  എന്ന സൂര്യ നാഡിയെ ആരാധന നടത്തുന്നവരും ആകുന്നു അത് കൊണ്ട് തന്നെ ശൈവ മാർഗികൾ കൂടെ ആകുന്നു അതായത് ശക്തിക്കു തുല്യമായി ശിവനെയും ആരാധിക്കുന്നു "ഹ" എന്ന അക്ഷരത്തിൽ തുടങ്ങുന്ന ശ്രീ വിദ്യ മന്ത്രം ആയതിനാൽ ഹാദി വിദ്യ എന്നും പറയുന്നു. പിൽകാലത് വൈദീകർ അവർക്കു അനുയോജ്യമായ ഉപാസനയായി കണ്ടുവന്നു  ഈ ശാസ്ത്രത്തെ പൂർണ്ണമായി വൈദീക വത്കരിച്ചു എന്ന് കാണാം. അതിന്റെ ഭാഗമായി വൈദീക മന്ത്രങ്ങളുടെ കടന്നു കയറ്റവും ജാതി ബ്രാഹ്മണ വൽക്കരണവും ഇതിൽ പ്രത്യക്ഷമായി കാണാം. ഈ കടന്നു കയറ്റം ചില തന്ത്ര ശാസ്ത്ര ഗ്രന്ഥത്തിലും കാണാം.. ചാതുർ വർണ്ണ്യത്തെ നിഷിധമായ എതിർത്ത തന്ത്ര ശാസ്ത്രത്തിൽ പോലും ചാതുർ വർണ്ണ്യം കൊണ്ട് വന്നിട്ടുണ്ട്. തന്ത്ര ഉപാസകർ ഈ വിഷയം ഗുരുവിൽ നിന്ന് ചർച്ച ചെയ്തു ഇതിന്റെ യാഥാർഥ്യം മനസിലാക്കുക കാരണം. പര ബ്രഹ്മ സ്വരൂപിണി ആയ മഹാമായയുടെ ശാസ്ത്രം കാലത്തിനും ദേശത്തിനും ലിംഗത്തിനും വർണ്ണത്തിനും
രാഷ്ട്രത്തിനും  അതീത ആകുന്നു ...
"കാലാതീത ഗുണാതീത
സർവാതീത ശമാത്മിക"

വാമചാരം
വാമാചാരികൾ ശക്ത്യാരാധനിയിൽ (ദേവി ) അധിഷ്ഠിതരാകുന്നു ഇടത് കയ്യാൽ തർപ്പണം (പൂജ ) ചെയ്യുന്നവര് ഇട നാഡി  (സ്ത്രീ നാഡീ ) മകാര പഞ്ചകങ്ങളാകുന്നു പൂജ  നിവേദ്യമായി കൊടുക്കാറ് പൂർണമായും ശക്തിയിൽ വിശ്വസിക്കുന്ന ആരാധന സമ്പ്രദായം ആകുന്നു വാമം. മനുഷ്യന്റെ ഉള്ളിലെ ആഗ്രഹങ്ങളെ ആഗ്രഹങ്ങളിലൂടെ തന്നെ പുറത്തെടുക്കുക എന്ന തത്വം ആകുന്നു വാമാചാരികൾ ചെയ്യുന്നത്. " മുള്ളിനെ മുള്ളു കൊണ്ട് എടുക്കുക " എന്നിങ്ങനെ  മനുഷ്യൻ തന്റെ  സാധന പദം മറക്കുന്നത് മനസിലെ ആഗ്രഹങ്ങളാൽ ആകുന്നു അത് കൊണ്ട് ആചാര്യന്മാർ ആഗ്രഹ പൂർത്തീകരണം വരുത്തിയതിനു ശേഷം ആത്മോപാസനയിൽ വരാൻ നിർദ്ദേശിക്കുന്നു. അതിനുള്ള പ്രതീകം ആകുന്നു പഞ്ച മകാരങ്ങൾ. ആഗ്രഹ  എന്നാണോ അവസാനിക്കുന്നത് അവിടുന്ന് മുതലേ കൗളം എന്ന പന്ഥാവ് സ്വീകരിക്കാവൂ.

സമയാചാരം
"അകുല സമയാന്തസ്ഥ
സമയാചാര തല്പര സേവിതാ"
സമയാചാരത്തിൽ ദീക്ഷിതനാണെന്നു ചിലർ പറയാറുണ്ട്. യഥാർത്ഥത്തിൽ സമയാചാരം ഒരു ദീക്ഷ വിധാനം അല്ല.  ബാഹ്യാരാധനയിൽ നിന്ന് ഉൾവലിഞ്ഞു ആത്മാരാധനയിൽ അഥവാ ആന്തരികാരാധനയിൽ എപ്പോഴാണോ സാധകൻ മനസിനെ കേന്ദ്രീകരിക്കുന്നത് ആ ഒരു അവസ്ഥ ആകുന്നു സമയാചാരം.  ഇന്ന് സമയാചാരം ഒരു ദീക്ഷ വിധിയായി മാറി കഴിഞ്ഞു.  സമയാചാരി ആയ ഗുരുവിൽ നിന്ന് ദീക്ഷ വാങ്ങിയത് കൊണ്ട് സമയാചാരി ആകുന്നില്ല സമയാചാരം മനസിനെ അന്തര്മുഖമായി ആരാധന ചെയ്യാൻ കഴിയുന്നവൻ ആരോ അവനാകുന്നു  സമയാചാരി.
അതായത് വാമചാരി ദ്രവ്യത്തിലൂടെ ബഹിർമുഖമായി ആരാധന ചെയ്തുപ്രാണായാമാദി യമ നിയമങ്ങളെ ശീലിച്ചു ദ്രവ്യാസക്തി   നശിപ്പിച്ചു (വിഷയാസക്തി, ആഗ്രഹം )
മനസിനെ ഉയർത്തി അന്തർമുഖമായ സമയാചാരത്തിൽ ജപം ചെയ്യണം എന്ന്  ആചാര്യ മതം.
"അന്തർമുഖ സമാരാധ്യ
ബഹിർമുഖ സുദുര്ലഭ .

ദിവ്യാചാരം
മുൻപ് പറഞ്ഞ പോലെ ദക്ഷിണാചാരത്തിൽ വാമത്തിൽ വന്നു വാമത്തിൽ നിന്ന് സമയത്തിൽ ശേഷം ദിവ്യം  ദിവ്യപ്രചാരം മനസ്സിനെ ഒരു പ്രേത്യക ബിന്ദുവിൽ കേന്ദ്രീകരിച്ചു ശാംഭവി മുദ്രയിൽ അല്ലങ്കിൽ ഖേചരീ മുദ്രയിൽ ലയനവസ്ഥയിൽ സഹസ്രാര പദ്മത്തിൽ നിന്ന് ഒഴുകി വരുന്ന അമൃത് കുടിച്ചു കൊണ്ട് " ശിവോ അഹം എന്ന ഭാവത്തിൽ ശംഭവോപായം എന്ന യോഗീ ഭാവത്തിൽ വിരാചിക്കുന്നതിനെ ആണ് ദിവ്യപ്രചാരം എന്ന് പറയുന്നത് ..

കൗളാചാരം
വളരെ ഗൂഢമായ സാധന പദ്ധതിയാണ് കൗളാചാരം. ദേവി കൃപയും ഗുരു കൃപയും ഒത്തുചേർന്ന യോഗ്യനായ ശിഷ്യന് മാത്രമേ ഗുരു കൗള രഹസ്യം വെളിപ്പെടുത്തുകയുള്ളൂ. ഒരു ഉത്തമ സാധകൻ ആ വിദ്യ അധികാരി അല്ലാത്തവർക്ക് മുൻപിൽ വെളിപ്പെടുത്തുകയും ഇല്ല. കൗള വിദ്യയെ കുറിച്ച് ശാസ്ത്രം ഇപ്രകാരം പറയുന്നു.
"അന്യാസ്‌തു സകലാ വിദ്യാ: പ്രകടാ ഗണിക ഇവ
ഇയന്തു ശാംഭവി വിദ്യാ ഗുപ്താ കുല വധൂരിവ "
മറ്റുള്ള വിദ്യയെല്ലാം വേശ്യകളെപ്പോലെ എല്ലാവരുടെയും മുൻപിൽ പ്രകടിക്കപ്പെടുന്നു. എന്നാൽ ശാംഭവി വിദ്യയാകട്ടെ കുല വധുവിനെ പോലെ മറഞ്ഞു നിൽക്കുന്നു.
ഇത്രയും ഗൂഢമായ വിദ്യ ആയത് കൊണ്ട് തന്നെ എന്താണ് 'കൗളം' എന്നതിനെ കുറിച്ച് പല തെറ്റിദ്ധാരണകളും നിലനിൽക്കുന്നുണ്ട്. പലരും കൗളാചാരത്തെ വിലയിരുത്തുന്നത് തന്നെ 'പഞ്ച മകാരങ്ങളുടെ' അടിസ്ഥാനത്തിൽ ആണ്. അതിന് ആ ബൃഹത്തായ ശാസ്ത്രത്തിൽ എത്ര ചെറിയ സ്ഥാനമാണ് ഉള്ളതെന്നും അതിനേക്കാൾ അനുഭൂതി പരവും ശാസ്ത്രപരവും ആയ അനേകം അംഗങ്ങൾ ഉൾക്കൊള്ളുന്നതാണ് ആ ശാസ്ത്രമെന്നും പഠിച്ചു മനസ്സിലാക്കാൻ ആരും തയ്യാറും അല്ല.
ഭാവചൂഡാമണിയിൽ കൗളന്റെ ലക്ഷണം ശിവൻ പാർവ്വതിയ്ക്ക് പറഞ്ഞു കൊടുക്കുന്നുണ്ട്.
"ചെളിയിലും ചന്ദനച്ചാറിലും പുത്രനിലും ശത്രുവിലും ശ്മശാനത്തിലും ഭവനത്തിലും പൊന്നിലും പുല്ലിലും ഒരു ഭേദവും തോന്നാതെ എല്ലാത്തിലും ദേവിയെ ദർശിച്ചു ആ ആനന്ദാനുഭൂതിയിൽ പരിലസിക്കുന്നവനാണ് കൗളൻ "
ഈ വരികളിൽ നിന്നും എത്ര ശ്രേഷ്ഠമായ ആചാര പദ്ധതിയാണ് കൗളം എന്ന് സുവ്യക്തമാണ്.
സ്വച്ഛന്ദതന്ത്രത്തിൽ കൗളം എന്നതിനെ ഇങ്ങിനെ വിവരിക്കുന്നു - "കുലം എന്നാൽ ശക്തിയും അകുലം ശിവനും ആകുന്നു. ഈ കുല-അകുല അഥവാ ശിവ-ശക്തി സമന്വയമാണ് കൗളം".
മൂലാധാരത്തിൽ ഉറങ്ങിക്കിടക്കുന്ന കുണ്ഡലിനീ ശക്തിയെ സാധനകൾ കൊണ്ട് ഉണർത്തി ഷഡാധാരങ്ങൾ വഴി മേൽപോട്ടുയർത്തി ശിരസ്സിൽ സഹസ്രാര പത്മത്തിൽ നിലകൊള്ളുന്ന ശിവചൈതന്യത്തോട് ചേർക്കുന്ന മഹത്തായ യോഗ വിദ്യ തന്നെയാണ് കൗളം.

No comments:

Post a Comment