ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

11 October 2018

യമനിഷ്ഠകള്‍ പത്ത്

യമനിഷ്ഠകള്‍ പത്ത്

അഹിംസ , സത്യം , ആസ്തേയം, ബ്രഹ്മചര്യം, ദയ, ആര്‍ജ്ജവം, ക്ഷമ, ധൃതി, മിതാഹാരം, ശൌചം എന്നിങ്ങനെ യമങ്ങള്‍ പത്തെണ്ണമാകുന്നു.

1)അഹിംസ:- ഒരു ജീവജാലങ്ങളിലും മനസ്സുകൊണ്ടോ വാക്കു കൊണ്ടോ പ്രവര്‍ത്തികൊണ്ടോ ഒരു ക്ലേശത്തെയും ഉണ്ടാക്കതിരിക്കുന്നതാണു അഹിംസ.

2)സത്യം:- പ്രപഞ്ചത്തിലെ സകലവും സത്യവും, പരമമായ ബ്രഹ്മത്തിന്‍റെ സ്വരൂപവും ആണെന്നും ,മറ്റൊന്നുമല്ലെന്നു തോന്നുന്നതിനെയാണു സത്യം എന്നു പറയുന്നത്.

3)അസ്തേയം:-അന്യമാരുടെ ധനം, രത്നം ,തുടങ്ങി സര്‍വ്വവസ്തുക്കളിലും മനസ്സുകൊണ്ടുപോലും പ്രവേശിക്കാത്ത അവസ്ഥയാണു അസ്തേയം.

4)ബ്രഹ്മചര്യം:- പ്രപഞ്ചത്തിലെ സകല ചരാചരങ്ങളിലും ബ്രഹമാംശം ഉള്ളതാണന്ന ഭാവത്തോടെ പെരുമാറുന്നതിനെയും, ബ്രഹമത്തിന്‍റെ അവസ്ഥയെക്കുറിച്ച് മനസ്സു കൊണ്ടൂ സദാ ചിന്തിച്ചുകൊണ്ടിരിക്കുന്നതിനെയും, സര്‍വ്വകാലത്തും സര്‍വ്വവിധത്തിലുള്ള മൈഥുന ത്യാഗങ്ങളെയും ബ്രഹ്മചര്യം എന്നു പറയുംന്നു. ഇവിടെ മൈഥുന ത്യാഗം എന്നു പറയുന്നത് അഷ്ടമൈഥുന ത്യാഗം തന്നെ.
ഗൃഹസ്ഥന്‍ ബ്രഹ്മചര്യം പാലിക്കേണ്ടവിധം ശാസ്ത്രങ്ങളില്‍ പറയുന്നത്,

" ഋതാവൃതൌ സ്വദാരേഷു സംയോഗോ അന്യത്ര വര്‍ജ്ജനം. ബ്രഹ്മചര്യം തു തത്പ്രോക്തം ഗൃഹസ്ഥാശ്രമവാസിനാം"

എന്നാണു. ഗൃഹസ്ഥന്മാര്‍ക്ക് സ്വഭാര്യയെ ഋതുകാലങ്ങള്‍ തോറും പ്രാപിക്കാവുന്നതാണും (രജോ നിര്‍ഗ്ഗമം കണ്ടതിന്‍റെ നാലം ദിവസം രാത്രി മുതല്‍ പതിനാറം ദിവസം രാത്രി വരെ ആകെ പതിമൂന്നു രാത്രികള്‍ ഋതുകാലമാകുന്നു) ഇവിടെ രാത്രികാലങ്ങളാണു പ്രാധാന്യം പകലിനു അല്ല.. ഇതല്ലാതെ ഇതരകാലങ്ങളില്‍ സംയോഗമാകരുത്.. ഇതാണു ഗൃഹസ്ഥന്‍റെ ബ്രഹമചര്യ വിധി. )

5) ദയ:- എപ്പോഴും എല്ലാ ജീവജാലങ്ങളിലും ശരീരംകൊണ്ടൂം മനസ്സുകൊണ്ടൂം വാക്കു കൊണ്ടൂം ഇഷ്ടം പ്രവര്‍ത്തിക്കുകയും അനിഷ്ടം പ്രവർത്തിക്കാതിരിക്കുകയും ചെയ്യുന്നതിനെ ദയ എന്നു പറയുന്നു.

6)ആര്‍ജ്ജവം:- മക്കളെയും ഭാര്യയേയും ശത്രുവിനെയും അവനവനെയും ഒരേ ഭാവനയോടു കൂടി ഇരിക്കുന്നതിനെ ആര്‍ജ്ജവം എന്നു പറയുന്നു.

7) ക്ഷമ:- ശത്രുക്കളാലൊ ബന്ധുക്കളാലോ തന്‍റെ ശരീരത്തിലും മറ്റും വിഷമങ്ങള്‍ ഉണ്ടാക്കിയാലും ബുദ്ധി പതറാതിരിക്കുന്നതിനെ ക്ഷമ എന്നു പറയുന്നു.

8) ധൃതി:- പ്രാപഞ്ചികമായ ദുഃഖങ്ങളില്‍ നിന്ന് മോചന മാര്‍ഗ്ഗം ധര്‍മ്മങ്ങളുടെ ആചരണംഒന്നു മാത്രമാണന്ന പൂര്‍ണ്ണമായ ബോധത്തെ ആണു ധൃതി എന്നു പറയുന്നത്.

9)മിതാഹാരം:- ഏതു സാഹചര്യത്തിലും തനിക്കു ലഭിക്കുന്നത് കുറച്ചാണങ്കിലും ആ ഉള്ള വസ്തുക്കളെ കൊണ്ടു മാത്രം ഇഷ്ടാനിഷ്ടങ്ങള്‍ ഒന്നും നോക്കാതെ സാത്വികമായ ആഹാരം കഴിക്കുന്നതാണു മിതാഹാരം.

10) ശൌചം:- ശരീരത്തില്‍ നിന്ന് പുറന്തള്ളുന്ന മാലിന്യങ്ങളെ ജലം ഉപയോഗിച്ച് ശുദ്ധീകരിക്കുന്നത് ബാഹ്യമായ ശൌചം ആകുന്നു.. ധ്യാനം , സ്മരണ, ജപം, ഇവ മാനസികമായ ശൌചം ആകുന്നു.
ഇവ പത്തെണ്ണമാണു യമ നിഷ്ഠകള്‍.

No comments:

Post a Comment