ആവരണം
തന്ത്രാഗമത്തിൽ അനേകം സാങ്കേതികപദങ്ങളുണ്ട്; അതിൽ ഉപയോഗിക്കുന്ന പല ശബ്ദ ത്തിനും നമ്മൾ സാധാരണയാ ഉപയോഗിക്കുന്ന അർത്ഥമല്ല ഉള്ളത്. ഉദാ ഹരണം, ആവരണം- ആ ശബ്ദം കേൾക്കുമ്പോൾ സാധാരണ അർത്ഥം മനസ്സിലാക്കുക, എന്തോ മൂടിയിരിക്കുന്നത് എന്നാണ്. മായാശക്തികൾ രണ്ടാണ്. ഒന്ന്, വന്ന് മറയ്ക്കുക. രണ്ട്, അതിൽ ഉണ്ടാക്കുക- അതാണ് ആ ശക്തികളുടെ പ്രത്യേകത; അതുകൊണ്ടാണ് ഈ പ്രപഞ്ചം ഉണ്ടാകുന്നത്. മറയ്ക്കുന്ന ശക്തിയെ തമസ്സെന്നും സൃഷ്ടിക്കുന്ന ശക്തിയെ രജസ്സെന്നും പറയും. മറച്ചാലും സൃഷ്ടിച്ചാലും, അതിനെ താദാത്മ്യപ്പെടുത്തിയില്ലേങ്കിൽ മറവ് വരില്ല- താദാത്മ്യപ്പെടുത്തുന്ന ആ ശക്തിക്ക് സത്വമെന്ന്പറയും. ഇവ മൂന്നുംചേർന്നാണ് ഈ പ്രപഞ്ചമുണ്ടാകുന്നത്; പ്രപഞ്ചത്തെക്കുറിച്ചുള്ള ആഗ മരഹസ്യം ഇതാണ്. ഇതിന്റെ രഹസ്യം പഠിക്കാൻ ഏറെ ഉദാഹരണങ്ങൾ പറയും- തറയിൽകിടക്കുന്ന ഒരു സാധനം. ഏത് സാധനമാണോകിടക്കുന്നത്, അതിനെ ഒന്നുവന്ന് മറച്ചു; അതിനോട് സാദൃശ്യമുള്ള മറ്റൊന്നിനെ രജസ്സ് സൃഷ്ടിച്ചു - അപ്പോൾ തന്നിലെ ക്രിയാശക്തി രജസ്സാണ്. യഥാർത്ഥവസ്‌തുവായ ആത്മാവിനെ തമസ്സ്; അജ്ഞാനംവന്ന് മറയ്ക്കുകയും ഇന്ദ്രിയങ്ങൾ, മനസ്സ്, ശരീരം മുതലായവയെ രജസ്സ് ഉല്പന്നമാക്കുകയും അതിൽ ഞാൻ എന്ന അഭിമാനം ഉണ്ടാകുകയും ചെയ്യുന്നു - അതാണ് സൃഷ്ടി സംജാതമാകുന്നത്. ആ വ്യഷ്ടിയിൽ പിന്നീട് ശബ്ദസ്പർശരൂപരസഗന്ധാ ദികളോട് ഇന്ദ്രിയങ്ങൾ- ഗുണം ഗുണത്തിലെന്നപോലെ ചേരുന്നു. അപ്പോൾ അതിലിരിക്കുന്ന തമസ്സ് ബോധത്തെ മറച്ച് ഉല്പന്നമാകുന്നതാണ് സമഷ്ടി ജഗത്ത് - ഉണ്ടാക്കുവാൻ കാരണമായ രജസ്സ്, അതുണ്ടാക്കുകയും അതിനെ സത്വം സംയോജിപ്പിക്കുകയും ചെയ്താണ് ഈ ജഗത്‌വീക്ഷണം മുഴുവനും സംജാതമാകുന്നത്. ഇതിനെയാണ് തന്ത്രാഗമത്തിൽ ആവരണമെന്ന് പറയുന്നത്. കുറച്ചുകൂടി വിശദമായി പറഞ്ഞാൽ, രാത്രി ഓടിവരുമ്പോൾ വഴിയിലൊരു കയറുകിടക്കുന്നത് കാണുന്നു; കണ്ടയുടനെ അതിന്റെ രൂപം കൊണ്ട് കയറങ്ങുമറഞ്ഞു; പകരം ഉള്ളിലെ ഭയമുണ്ടാക്കിയ പാമ്പെന്ന തോന്നൽ സംജാതമായി. ഉത്തരക്ഷണത്തിൽ ഇതെന്ത് എന്ന ഉള്ളിലെ ചോദ്യത്തിന് ഇതെന്നത് സാമാന്യവും കയറെന്നത് വിശേഷവുമായി, സാമാന്യത്തിലെ കയറിനെ മറക്കുകയും വിശേഷമായ പാമ്പ് ഉണ്ടാകുകയും ചെയ്തു; ഇത് എന്ന ശബ്ദാർത്ഥവുമായി സത്വം സമ്മേളിപ്പിക്കുമ്പോൾ ഇത് പാമ്പെന്ന ഉത്തരം ഉണ്ടാകുകയും ചെയ്തു- അപ്പോൾ ഉത്തരക്ഷണത്തിൽ ഭയം കൊണ്ട് തുള്ളിച്ചാടിപോകുകയും ചെയ്യും; വെളിച്ചവുമായി തിരിച്ചുവന്ന് അവിടെ നോക്കുമ്പോൾ കണ്ടത് കയറാണെന്ന് ബോദ്ധ്യമാകുകയും ചെയ്യും. ഇതുപോലെ ആത്മബോധത്തെ ചിലപ്പോൾ മറയ്ക്കും; ഇത് എന്ന ഇദംവൃത്തിവിശിഷ്ടമായ ജഗത്ത് ഉണ്ടാക്കുകയും അവസാനം ജ്ഞാനം വരുമ്പോൾ അതിൽ അത് ദഹിച്ച് ഞാൻ ആത്മാവെന്ന് ബോധിക്കുകയും ചെയ്യും; ഇതാണ് ആവരണം; വിക്ഷേപം എന്ന രണ്ട് മായകൾ.
No comments:
Post a Comment