മഹാവിഷ്ണുവിൻെറ ചതുർബാഹുക്കളിലുള്ള ശംഖ ചക്ര ഗദാ പങ്കജങ്ങൾ സൂചിപ്പിയ്ക്കുന്നത് ,അനന്ത ശയനം സൂചിപ്പിയ്ക്കുന്നത് പ്രപഞ്ചത്തേയും പ്രപഞ്ച നിലനിൽപ്പിനു വേണ്ട ഘടകങ്ങളേയുമാണ്.
ശംഖ് ശുദ്ധമായ ആത്മീയ ജ്ഞാനത്തേ സൂചിപ്പിയ്ക്കുന്നു. പുരാണങ്ങളും ഉപനിഷത്തുകളും വേദങ്ങളും സയൻസും ഒരാൾക്ക് അറിവായി കിട്ടുമ്പോൾ അതിൽ നിന്നുരുത്തിരിഞ്ഞു വരുന്ന ശുദ്ധമായ ബോധമാണ് ആത്മീയ ജ്ഞാനം.
ചക്രം അതൃൽഭുതമായ കാലചക്രത്തേ സൂചിപ്പിയ്ക്കുന്നു.
അസതൃത്തിനും അനീതിയ്ക്കും ദുഷ്ടതയ്ക്കും സംഹാരകമായതാണ് ഗദ.
അതൃന്തം പരിശുദ്ധിയുടെ പ്രതീകമാണ് സംസാര സാഗരമാകുന്ന പ്രക്ഷുബ്ധങ്ങളുടെ ഇടയിൽ നിന്നും മേലോട്ട് വന്നുദിച്ചു നിൽക്കുന്ന താമര.
കാലചക്രത്തേ, പ്രപഞ്ചത്തേ ,ശബളാബളങ്ങൾ ഏതിൽ ലയിയ്ക്കുന്നുവോ, ആ നാരത്തേ സൂചിപ്പിയ്ക്കുന്നു. ആ നാരത്തിൽ അയനം ചെയ്യുന്നതിനാൽ ഭഗവാൻ നാരായണനായി.
ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.
1 April 2016
മഹാവിഷ്ണു
Subscribe to:
Post Comments (Atom)
No comments:
Post a Comment