ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

1 April 2016

മഹാശിവരാത്രി വ്രതത്തിന്റെ മഹാത്മ്യം

മഹാശിവരാത്രി വ്രതത്തിന്റെ മഹാത്മ്യം

കുംഭമാസത്തിലെ കൃഷ്ണപക്ഷ ചതുര്ദ്ശി ദിവസമാണ് ശിവരാത്രി. ചാതുര്ദ്ശി അര്ദ്ധരാത്രിയില്തട്ടുന്ന ദിവസമാണ് വ്രതമായി ആചരിക്കേണ്ടത്.തപസന്മാര്ക്ക് പ്രധാനവും ശിവപ്രീതികാരവുമ
ായ ഈ വ്രതം അതിശ്രെഷ്ടമാണ
പരമശിവന് വിഷം പാനം ചെയ്ത ദിവസമാണ് ശിവരാത്രിയായി ആഘോഷിക്കുന്നത്.രാജസ,താമസ ഗുണങ്ങളെ നിയന്ത്രിച്ച് ഉള്ളില് സത്ത്വികത വളര്ത്തുന്ന വ്രതമാണിത്.ത്രയോദശി ദിവസം ഒരു നേരമേ ആഹാരം കഴിക്കാവു. ശിവരാത്രി നാളില് ബ്രഹ്മമുഹൂര്തതിലുണര്ന്നു സ്നാനദി കര്മ്മങ്ങള് കഴിച്ചശേഷം ഭസ്മം,രുദ്രാക്ഷ
ം എന്നിവ ധരിച്ച് കൊണ്ട് ശിവസ്തുതികള്,പ
ഞ്ചാക്ഷരമന്ത്രം തുടങ്ങിയവ ജപിക്കുക. ശിവക്ഷേത്രദര്ശനം നടത്തി ക്ഷേത്രത്തില് തന്നെ കഴിഞ്ഞുകൂടുന്നതും ഉത്തമം.പകല് ഉപവാസം നിര്ബന്ധമാണ് ശിവപുരാണ പരായണം ശ്രവിച്ചുകൊണ്ട് പകല് ഭക്തി പൂര്വ്വം വര്ത്തിക്കുക .സന്ധ്യക്ക് കുളിച്ച ശേഷം ക്ഷേത്രത്തില് ശിവലിംഗത്തില് കുവളമാല ചാര്ത്തുക.കൂവളത്തില കൊണ്ട് അര്ച്ചന നടത്തുകയും ശുദ്ധജലം,പാല് തുടങ്ങിയവകൊണ്ട് അഭിഷേകം നടത്തുകയും വേണം കറുത്ത എള്ള് കൊണ്ട് അഭിഷേകം ചെയ്ത് രാത്രി വിധിപ്രകാരം പൂജനടത്തണമ്.ശിവലിംഗത്തില് അര്ച്ചന നടത്തിയ പുഷ്പം,ഫലം,ജലം മുതലായവ തിരിച്ചെടുക്കാന് പാടില്ല
ഇത്തരത്തില് ഈ മഹാവ്രതം അനുഷ്ട്ടിക്കുന്നവരുടെ സകല പാപങ്ങളും നശിക്കുകയും ഐശ്വര്യവും ശ്രെയസുംസിദ്ധിക്കുകയും മരണാനന്തരം ശിവലോകം പ്രാപിക്കുകയും ചെയ്യുന്നു...
" ഓം നമ: ശിവായ "

No comments:

Post a Comment