ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

1 April 2016

മൃതദേഹം ദഹിപ്പിക്കുന്നതെന്തിന്?

മൃതദേഹം ദഹിപ്പിക്കുന്നതെന്തിന്...?

പഞ്ചകോശങ്ങൽ അടങ്ങിയ ശരീരത്തിന് ചിന്തിക്കാനും, സംസാരിക്കാനും, പ്രവർത്തിക്കാനും ഉള്ള കഴിവ് ഉണ്ടാകുന്നത് പ്രാണൻ എന്ന ശക്തി കൊണ്ടാണ്. ഈ പ്രാണന്റെ വരവ് ജനനവും, പോക്ക് മരണവും ആണ്. ജീവശരീരത്തിൽ പ്രാണൻ, അപാനൻ, ഉദാനൻ, സമാനൻ, വ്യാനൻ എന്നിങ്ങനെ അഞ്ചു മുഖ്യതരം മുഖപ്രാണനുകളുണ്ട്. ഇവയ്ക്ക് യഥാക്രമം നാഗൻ, കൂർമ്മൻ, കൃകലൻ, ദേവദത്തൻ, ധനഞ്ജയൻ എന്നിങ്ങനെ അഞ്ചു പ്രാണനുകളുണ്ടെന്നും കണ്ടെത്തി. ഇവയെല്ലാംകൂടി ആത്മാവെന്ന കേന്ദ്രചൈതന്യത്തിൽ നിന്നും, പ്രകൃതി നിമിത്തം ആകർഷിക്കപ്പെട്ട് ശരീരരൂപീകരണം നടത്തുന്നു. ഇതാണ് ജനനം. പിന്നീട്, ഈ പ്രാണനുകൾ ആ ശരീരത്തെ എപ്പോൾ വിട്ടുപോകേണ്ട ഒരവസ്ഥ വരുന്നുവോ അപ്പോൾ മരണം സംഭവിക്കുന്നു. പ്രാണന്റെ ഗതി പ്രപഞ്ച മഹാശക്തിയുടെ നിയന്ത്രണത്തിലാണുള്ളത്.

ഒരാൾ ജനിക്കുമ്പോൾ ആത്മാവിൽ നിന്നും പ്രാണൻ, അപാനൻ, ഉദാനൻ, സമാനൻ, വ്യാനൻ ഈ ക്രമത്തിൽ പ്രകടമാകുന്ന ജീവശക്തി മരണസമയത്ത് തിരികെ ഒന്ന് ഒന്നിലേക്ക് ലയിക്കാൻ തുടങ്ങുന്നു. അപ്രകാരം പ്രാണൻ അപാനനിലും, അപാനൻ ഉദാനനിലും, ഉദാനൻ സമാനനിലും, സമാനൻ വ്യാനനിലും ലയിക്കുമ്പോൾ ശരീരം ചേതനയറ്റതായി മാറുന്നു. എന്നുവെച്ചാൽ ആ ശരീരത്തിലുണ്ടായിരുന്ന 
ജീവാത്മാവ് വിട്ടു പോകാതെ വ്യാനപ്രാണനായി ശരീരം മൊത്തം വ്യാപിച്ചു നിൽക്കുകയാണ് ചെയ്യുന്നത്. ഇത് ബാഹ്യദൃഷ്ടികൊണ്ട് കാണാൻ സാദ്ധ്യമല്ല.

പ്രാണശക്തിയുടെ കേന്ദ്രസ്ഥാനമാണ് ഹൃദയം. പ്രാണശക്തി ഹൃദയം വിട്ട് അപാനനിൽ ലയിച്ചു ചേരുമ്പോഴാണ് ഹൃദയസ്പന്ദനം നിലച്ചുപോകുന്നത്. പിന്നീട് ബാക്കി നാലു പ്രാണനുകളുടെ വിടുതൽ പൂർണ്ണമാകാൻ കിടക്കുന്നതേയുള്ളൂ. അവയെ മുക്തമാക്കാനാണ് മൃതശരീരം വേഗം അഗ്നിദഹനം ചെയ്യുന്നത്. അങ്ങനെ അപ്രധാനമാകുന്ന ദേഹത്തെ ഭൂമി, ജലം, അഗ്നി, വായു, ആകാശം എന്നീ മൂല്യതത്വങ്ങളിലേക്ക് വേഗംതന്നെ തിരികെ പോകുവാൻ അനുവദിക്കലാണ് ദഹനക്രിയകൊണ്ട് ചെയ്യുന്നത്. അതായത്, മൃതശരീരത്തെ ആദ്യം ഭൂമിയിൽ കിടത്തുന്നു. എന്നിട്ട് ജലംകൊണ്ട് ശുദ്ധി ചെയ്യുന്നു. പിന്നെ അഗ്നിയിൽ ദഹിപ്പിക്കുന്നു. അത് പുകയായി ( വായു ) ആകാശത്തിലമരുന്നു.

മൃതദേഹം ദർശിച്ചാലോ മൃതസ്ഥലത്തു പോയാലോ സ്വയം കുളിക്കണം. മൃതദേഹത്തെ തൊട്ടു വണങ്ങരുത്. മൃതദേഹത്തിന്റെ നേരെ കാൽക്കൽ നിൽക്കരുത്. മൃതശരീരത്തിൽ ഇലയോ വസ്ത്രമോ വെച്ച് അതിന്റെ മുകളിൽ മാത്രം പുഷ്പമാല്യം അർപ്പിക്കാം. വേദപാരായണവും ഈശ്വരനാമം ചൊല്ലുന്നതും ഉത്തമം.

No comments:

Post a Comment