ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

10 August 2021

അഗ്നിയുടെ പവിത്രത

അഗ്നിയുടെ പവിത്രത

സര്‍വ്വ രോഗത്തിനും  അണുനാശത്തിനുമായി വിഷുവിനു കരിയിലകള്‍ കൂട്ടി  കരിക്കല്‍ എന്നൊരു ചടങ്ങ് നടത്തും അൽപം കരിമരുന്നു പ്രയോഗവും നടത്തും അതൊരു  ഭാരതീയ ആചാരമാണ്.

വീട്ടിൽ കുഞ്ഞു കുട്ടികൾ വാവിട്ട് കരഞ്ഞാൽ അല്പം മുളക് അടുപ്പിലിട്ടു പുകയ്ക്കും. ഇതിന്റെ ആസിഡ് ചേർന്ന രൂക്ഷ ഗന്ധം ക്ഷുദ്ര ജീവികളെ പുറത്തു കളയാൻ സഹായിക്കും. ഇതിലും നല്ലത് കുരുമുളകും വെളുത്തുള്ളിയും പുകയ്ക്കുന്നതായിരിക്കും. കാരണം ഇവ രണ്ടും കത്തിയാൽ ഒരു അണുക്കളും ആ ഭാഗത്ത് തങ്ങി നിൽക്കില്ല. കാലത്തിന്റെ കുത്തൊഴുക്കിൽ എവിടെയോ നിന്ന് പോയ ആചാരമാണിത്.

കൃത യുഗത്തിൽ ജീവിച്ചിരുന്നവരിൽ രോഗികൾ ഉണ്ടായിരുന്നില്ലെന്ന് വേദം പറയുന്നു. കാരണം എല്ലാവരും യജ്ഞം ചെയ്തിരുന്നു. യാഗങ്ങളും യജ്ഞങ്ങളും അനുഷ്ഠിച്ചിരുന്ന രാജ്യമായിരുന്നു ഭാരതം.

അത് സർവ്വ ചരാചരങ്ങൾക്കുവേണ്ടിയും സുഖമായ അന്തരീക്ഷ നിർമ്മിതിക്കും മഴക്കും വേണ്ടിയുമായിരുന്നു. യാഗങ്ങളിൽ കത്തിയെരിയുന്നതാകട്ടെ അമൃതിനു തുല്യമായ ഹവിസ്സ് എന്ന് വിളിക്കുന്ന ആയുർവേദ മരുന്നുകളുമാണ്. ഈ യാഗത്തിന് വിശിഷ്ട ഔഷധങ്ങൾ നിർമ്മിച്ചിരുന്നത് താപസികളായ ഋഷിവര്യന്മാരായിരുന്നു. ഈ പൈതൃകത്തിന് ക്ഷയം സംഭവിച്ചപ്പോൾ അന്തരീക്ഷം മലിനമായി.

ഒരാൾ ബീഡി വലിക്കുബോൾ ഉണ്ടാകുന്ന പുകമണം അയാളിലും ഒന്നിൽ കൂടുതലാളുകൾക്കും അസഹ്യമാകുന്നുണ്ടല്ലോ. മാത്രമോ പുകയിലയുടെ ദൂഷ്യവും അനുഭവിക്കുന്നു. എന്നാൽ ചന്ദനം കത്തുമ്പോൾ നല്ല സുഗന്ധം, ഔഷധഗുണം ഇവ ലഭിക്കും. അതുകൊണ്ട്, കത്തുന്ന വസ്തു ഗുണമുള്ളതാണെങ്കിൽ എല്ലാവർകക്കും ഗുണം ചെയ്യുന്നു.

മുളക് കത്തിയാൽ ശ്വസനം വഴി  ചുമ വരും. ഇതിൽ നിന്നും മുളകിന് ദൂഷ്യ ഫലമുണ്ടെന്നും അത് കത്തിക്കുവാനൊ അമിതമായി ഭക്ഷിക്കാനോ പാടില്ലെന്നും മനസ്സിലാക്കുക. പക്ഷേ, കടലാടിയും കുറും തോട്ടിയും നല്ല പോലെ കത്തിയാൽ ഗുണം വർദ്ധിക്കും. അഗ്നിയിൽ നെയ്യും വിറകും (പ്ലാവ്) കത്തിയാൽ പോലും ആർക്കുമത് ദോഷമായി വരുന്നില്ല. അതിൽ കസ്തൂരി, ദേവദാരം, തേൻ, ശർക്കര എന്നിവ കത്തിയാൽ നല്ലത്. നല്ല ഗന്ധം മനസ്സിൽ സമാധാന ചിന്തകൾ ഉണ്ടാക്കുന്നു. യോഗയുടെ നിർവൃതിയും ലഭിക്കുന്നു.

മനുഷ്യന് ഏകാഗ്രത ലഭിക്കാൻ ജഡമാഞ്ചിയുടെ ഗന്ധത്തിനു സാധിക്കുന്നു.  മനഃശാന്തിയുടെ സുഗന്ധമെന്ന് പൂർവ്വ ഋഷികൾ കണ്ടെത്തിയൊരു ഔഷധമാണ് ജടമാഞ്ചിയെന്ന ''ജടമാംസി''. വേദങ്ങളിലെ ആയുർവേദപ്രകാരമുള്ള സർവ്വ രോഗസംഹാരമാണിത്.

യാഗത്തിൽ എത്ര മരുന്നുകളും ചേർക്കാം. പക്ഷേ, നമുക്ക് നല്ലതെന്ന് പൂർണ്ണമായി ബോധ്യപ്പെടുന്ന ഔഷധ മൂല്യമുള്ളതും സുഗന്ധമുള്ളതും പുഷ്ടി വർദ്ധനയുള്ളതും മാത്രമേ ചേർക്കാവൂ. നൂറ്റിയെട്ട് ഔഷധം കൊണ്ടുള്ള യാഗം ബഹു വിശേഷമാണ്.

ക്ഷേത്ര ആചാരങ്ങളായ ഗണപതി ഹോമം ഒരു ആയുർവേദവിധി പ്രകാരമുള്ള ചടങ്ങാണ്. അഗ്നിയിൽ ലയിച്ച് ഭസ്മ തുല്യമായ വെളുത്ത ചാരമാകുന്നതു മാത്രമേ വിറകായി ഉപയോഗിക്കാൻ പാടുള്ളൂ. ഈ യാഗാവശിഷ്ടമായ ഹോമകുണ്ഡത്തിൽ ഉണ്ടാകുന്ന വെളുത്ത ചാരം തന്നെയാണ് ''ഭസ്മം''. ശിവഭഗവാൻ ധരിച്ചതും അതു തന്നെയാണ്...

കരിന്തിരി കത്തരുതെന്നു പഴമക്കാർ പറയും. കരിന്തിരിയിൽ കാർബൺ ഉണ്ടാക്കുന്നു. ഇതു ശ്വസിക്കാൻ പാടില്ല. അതാണ് കരിന്തിരിയിലുള്ള വാസ്തവം.

കണ്വമഹർഷിയുടെ ദിവസേനയുള്ള അഗ്നിഹോത്രാദികൾക്ക് വളർത്തു പുത്രിയായ ശകുന്തള ചമത ആണ് ഒരുക്കുന്നത്. ചമതയുടെ വിറക് കത്തിയാൽ ചാരം വെളുത്തിരിക്കും. അതു് പോലെ കത്തിച്ചാൽ അല്പം പോലും കാർബൺ ഇല്ലാത്ത പ്ലാവും ചന്ദനവും വിറകിനായി ഉപയോഗിക്കാം. കൂടാതെ മാവും നല്ലതാണ്.

സുഗന്ധമുള്ള രാമച്ചം കത്തിച്ചാൽ മണം പെട്ടന്ന് വായുവിൽ കലരും. ഗന്ധം എവിടെ വരെ എത്തുന്നുവോ അവിടംവരെയും വായു ശുദ്ധമാവും. മറിച്ച് ദുഷിച്ച വായു ആണെങ്കിൽ അവിടം അശുദ്ധം എന്ന് മനസിലാക്കുക സുഗന്ധമുള്ള ഏലം, വയമ്പ്, ജാതിപത്രി, രാമച്ചം എന്നിവ വാങ്ങി വീട്ടിൽ വെച്ചാലും മണം പരക്കുന്നു. അതെ ഉറപ്പായും മണമുണ്ടാകും. പക്ഷേ, കത്തുന്ന അത്ര വേഗത്തിൽ സുഗന്ധം പരക്കില്ല.

ദേവദാരുവും കറുകപ്പുല്ലും ബ്രഹ്മിയും കരിം കുടങ്ങലും ഹവിസ്സിൽ കൂടുതൽ ചേരുന്നത് ഓർമ്മ വർദ്ധനവിനും അപ്‌സമാരത്തിനും നല്ലതാണ്.

ഗൃഹ പ്രവേശത്തിനു പണ്ടെല്ലാം അഗ്നിഹോത്രമാണ് ചെയ്തിരുന്നത് ഗുൽഗുലു, അമൃത് , ദേവദാരു, മാവില മൊട്ട് എന്നിവ പുതിയ വീടിന് കൂടുതൽ ചേർക്കണം. ഭവന ശുദ്ധിക്കും അതു വഴി അന്തരീക്ഷ മാലിന്യം കുറയ്ക്കാനുംഇത് ഉപകരിക്കും.

പ്രസവശേഷം വയമ്പ്, ബ്രഹ്മി, ഗുൽഗുലു, ഇരട്ടിമധുരം, ശതകുപ്പ , നന്നാറി ഇവ കൂടുതൽ ചേർത്തു അഗ്നിഹോത്രം ചെയ്യുന്നത് കൈക്കുഞ്ഞിന് ഫിക്‌സ് വരാതിരിക്കാൻ സഹായിക്കും. കുഞ്ഞുങ്ങൾ സുഖമായി ഉറങ്ങും. വായുവിന്റെ പ്രകൃതിദത്തമായ അവസ്ഥ കൃത്രിമ മാക്കുന്നത് കെമിക്കൽ ലേപനങ്ങളും കൊതുകുതിരിപോലുള്ള വയുമാണ്. ഈ മലിനവായുവിലൂടെ നമ്മൾ  രോഗിയാവും. അശുദ്ധ വായു പുറത്തു കളയാൻ അൽപം വിറകെങ്കിലും  കത്തിക്കുക. ആ കനലിൽ ഒരു ഏലക്കായ് ഇട്ടാൽ അത് ഗുണം തന്നെ.

അഗ്നിഹോത്രത്തിൽ നിന്നുയരുന്ന പുകയിൽ നിന്നും ശുദ്ധ കാർബൺ ഉണ്ടാകും. അതു വഴി സസ്യ, ജീവജാലങ്ങൾക്ക് നല്ല വായു കിട്ടും. അവയും തഴച്ചു വളരും. അത് വഴി നല്ലമഴ ലഭിക്കും, മഴ ഭൂമിയിൽ ജീവന്റെ വിത്തിനെ മുളപ്പിക്കുന്നു. ഔഷധങ്ങൾ മുളച്ചു പൊങ്ങും ചീരയും തഴുതാമയും നിറയും. മാവുകളിൽ ഫലം നിറയും, എന്നുവേണ്ട പലതരം ഔഷധങ്ങൾ നെയ്യിലും തേനിലും കുഴച്ചു കത്തിക്കുന്ന ചടങ്ങ് ആണ് അഗ്‌നിഹോത്രം. ഇതു ജീവിതത്തെ തന്നെ മാറ്റി മറിക്കുന്നു. അതുകൊണ്ട് കത്തുന്ന വസ്തു ഗുണമുള്ളതാണെങ്കിൽ, ഗന്ധമേൽക്കുന്നവർക്കും അതിന്റെ ഗുണം ലഭിക്കുന്നു.


No comments:

Post a Comment