ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

30 August 2021

ശ്രാവണി ഉപാകർമ്മം

ശ്രാവണി ഉപാകർമ്മം

ധർമ്മത്തിലേക്ക് അടുപ്പിക്കുന്നതും ധർമ്മരക്ഷാപ്രതിജ്ഞ പുതുക്കുന്നതുമായ ഈ പുണ്യദിനത്തിൽ പൂണൂൽ ധരിക്കുന്നതും രാഖി ബന്ധിക്കുകയും ചെയ്യുന്നു. ഉപവാസവും മംഗളസൂചകമായ ചടങ്ങുകളും ഇതിനു വിധിച്ചിട്ടുണ്ട്. ബ്രാഹ്മണൻ, ക്ഷത്രിയൻ, വൈശ്യർ, ശൂദ്രർ എന്നീ നാലു വർണ്ണങ്ങളിൽപ്പെട്ട ഓരോരുത്തർക്കും പ്രധാനമായ ദേശീയോത്സവങ്ങളിൽ ബ്രാഹ്മണർക്ക് ശ്രാവണി ഉപാകർമ്മം പ്രധാനമാണ്. ഈ ദിവസം ബ്രാഹ്മണര്‍ കുളിച്ച് യജ-്ഞോപവീതം അഥവാ ജ-നയൂ എന്ന പേരില്‍ അറിയപ്പെടുന്ന പൂണൂല്‍ ധരിക്കുന്നു. അതോടൊപ്പം കഴിഞ്ഞ വര്‍ഷത്തെ പാപങ്ങള്‍ പോകാനായുള്ള മഹാസങ്കല്‍പ്പം നടത്തുന്നു. പ്രായശ്ഛിത്തമാണ് ആദ്യത്തെ പ്രാര്‍ത്ഥന. പൂണൂല്‍ ധരിച്ച ശേഷം മറ്റൊരു മന്ത്രമാണ് ചൊല്ലുക. ദിവ്യവും ശുദ്ധവുമായ ഈ പൂണൂല്‍ എനിക്ക് ശക്തിയും മാന്യതയും നല്‍കട്ടെ എന്നായിരിക്കും അതിന്‍റെ സാരം. ഉപാകര്‍മ്മത്തിന്‍റെ അര്‍ത്ഥം തുടക്കമെന്നാണ്. ഈ ദിവസം മുതല്‍ ആറ് മാസം യജ-ുര്‍വേദികള്‍ വേദ പാരായണം നടത്തും. വേദങ്ങളേയും ബ്രാഹ്മണരേയും രക്ഷിക്കാനായി മഹവിഷ്ണു ഹയഗ്രീവനായി (ഞായത്തിന്‍റെ അദിപതിയായി) അവതാരമെടുത്തത് ഈ ദിവസമാണെന്നാണ് സങ്കല്‍പ്പം. 'രക്ഷാബന്ധനം' എന്ന പേരിൽ ദേശീയമായാചരിക്കുന്നതും ശ്രാവണി ഉപാകർമ്മത്തിന്റെ ജനകീയ രൂപമാണ്. രാഖിയുടെ ഐതിഹ്യം ഇങ്ങനെയാണ്. ഒരിക്കൽ ദേവന്മാരും അസുരന്മാരും തമ്മിൽ യുദ്ധം നടന്നു.ദേവന്മാർ പരാജയപ്പെടാൻ തുടങ്ങിയപ്പോൾ ഇന്ദ്രന്റെ പത്നിയായ ‘ശചി’ ഇന്ദ്രന്റെ കയ്യിൽ രക്ഷയ്ക്കായി, രക്ഷാസൂത്രം (രാഖി) കെട്ടികൊടുക്കുകയും,ഈ രക്ഷാസൂത്രത്തിന്റെ ബലത്തിൽ, ഇന്ദ്രൻ ശത്രുക്കളെ പരാജയപ്പെടുത്താൻ ശക്തി നേടി. വിജയവുമായി തിരിച്ച് വന്ന ആ ദിവസം മുതൽ ‘രക്ഷാബന്ധനം’ എന്ന ഉത്സവം ആരംഭമായി. പിന്നീട് സഹോദരി സഹോദരന്റെ കൈകളിൽ രാഖി കെട്ടുന്ന ചടങ്ങ് പ്രചാരത്തിൽ വന്നു. രാഖിയുടെ നൂലുകൾക്ക് അത്ഭുതശക്തിയുണ്ടെന്നാണ് വിശ്വസിച്ച് വരുന്നത്. ഇത് സംബന്ധിച്ച് പല ചരിത്രസംഭവങ്ങളും ഉണ്ടായിട്ടുണ്ടു. സഹോദരി രക്ഷാബന്ധന ദിവസം മധുരപലഹാരങ്ങളും, രക്ഷാസൂത്രവും, ദീപവും വച്ച താലവുമായി സഹോദരനെ സമീപിച്ച്, ദീപം ഉഴിഞ്ഞ്, തിലകം ചാർത്തി, മധുരപലഹാരങ്ങൾ നൽകി, ദീർഘായുസ്സിനും നന്മയ്ക്കും വേണ്ടി പ്രാർഥിച്ച് കൈയിൽ വർണനൂലുകളാൽനിർമിച്ച സുന്ദരമായ രക്ഷാസൂത്രം (രാഖി) കെട്ടികൊടുക്കുന്നു. സഹോദരൻ ആജീവാനന്തം അവളെ സംരക്ഷിക്കുമെന്നും പരിപാലിക്കുമെന്നും പ്രതിജ്ഞ ചെയ്യുന്നു. സഹോദരൻ സഹോദരിക്ക് പാരിതോഷികങ്ങൾ നൽകുന്നു. രക്ഷാബന്ധനം ഉത്തരഭാരതത്തിലെ ഹിന്ദുക്കളുടെ ഇടയിലാണ് കൂടുതൽ പ്രചാരത്തിലുള്ളത്. പ്രധാനമായും യജുർവേദികൾ ആയ ബ്രാഹ്മണർ ആണ് ശ്രാവണി മാസത്തെ പൌർണമി നാളിൽ ഉപാകർമം അനുഷ്ടിക്കുന്നത്. ഋഗ്വേദികളുടെ ഉപനയനം ശുക്ള പക്ഷ ചതുര്‍ദശിയിലാണ്. നടക്കുക. സാമവേദികളാകട്ടെ ഗണേശ് ചതുര്‍ത്ഥി നാളിലാണ് ഉപാകര്‍മ്മം നടത്തുന്നത്. ഈ ദിവസത്തെ ആവണി അവിട്ടം എന്നും വിളിച്ചു വരുന്നു..

No comments:

Post a Comment