ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

2 August 2021

വേതാളം

വേതാളം

വേതാളം എന്നു നമ്മൾ പലയിടത്തും കേട്ടുകാണും. ഭദ്രകാളിയുടെ വാഹനമായും വിക്രമാദിത്യ വേതാളവും പല കഥകളിലും കാണാം. രക്‌ത ചാമുണ്ഡിയുടെ ഭൈരവനായി വേതാൾ രുദ്രൻ എന്നു പറയാം

ആരാണ് വേതാൾ രുദ്രൻ?

ശിവപുരാണത്തിൽ രുദ്ര സംഹിതയിൽ വേദ വ്യാസൻ ഇങ്ങനെ പറഞ്ഞു -
ഒരിക്കൽ ശിവ ഭഗവാന്റെ മുഖ്യ ദ്വാരപാലകൻ ആയ ഭൈരവൻ തെറ്റ് ചെയ്‌തു, ആ തെറ്റ് കാരണം അദ്ദേഹത്തിനു ദേവി പാർവതിയാൽ ശാപം ലഭിച്ചു -
"നീ വേതാളം ആയി മാറും" എന്നു.. ദേവിയുടെ ശാപത്താൽ ഭൈരവൻ വേതാളമായി മാറി. ആ വേതാളത്തെ ആണ് വേതാള രുദ്രൻ എന്നു പറയുക.

വേതാള രുദ്രൻ ഭൂമിയിൽ വന്നു. ഭൂമിയിൽ ഭാരത ഭൂമിയിൽ കൗശകി നദിയുടെ തിരത്തു ദ്രോണാചലത്തിൽ സ്ഥാനം ഉറപ്പിച്ചു. പിന്നെ ഭാരതം മുഴുവനും 108 സ്ഥാനങ്ങൾ  ഉണ്ടാക്കി. കേരളത്തിൽ കല്ലടിക്കോടു വേതാള ഭൂമി ഉണ്ടെന്നു പറയുന്നു, എന്നാൽ അത് വ്യക്തമല്ല.

ഈ 108 വേതാള ഭൂമി "വേതാൾ ഘട്ട് " എന്നു അറിയപ്പെടുന്നു

ഈ വേതാള അവതാരം എടുക്കാൻ കാരണം ഈ ഭൂമിയിൽ ഉള്ള ഭൂത, പ്രേത, പിശാച് ഇവയിൽ നിന്നും മനുഷ്യ ഗണത്തെ രക്ഷിക്കാനാണു. ഈ കഥ അതിനു ഒരു കാരണം മാത്രം.
വേതാള ഭൈരവനാൽ പൂജിതനായ ശിവൻ "വേതാലേശ്വര ശിവൻ" എന്നു അറിയപ്പെട്ടു
"നൈനിത്താളിൽ ഉത്തരാഖണ്ഡ്ത്തിൽ 'വേതാള ഘാട്ട് " എന്ന പുരാതന ക്ഷേത്രവുമുണ്ടു.

വേതാളത്തെ ഭൂത, പ്രേത, പിശാച് തുടങ്ങിയ സൂക്ഷ്മ ശക്തികളുടെ രാജാവായി കരുതുന്നു. വേതാളം ശിവ, ശക്‌തിയുടെ മുഖ്യ ഗണവുമാണു. ശൈവത്തിലും, ശക്തി  ക്രമത്തിലും പൂജിതമാണ്.

വേതാളം പുരുഷനും, വേതാളി സ്ത്രി രൂപവുമാണ്. ഇവർ ശ്മശാനം,വനം, പർവ്വതം എന്നിവയിൽ വസിക്കുന്നു
അതീവ ശക്തി ഉള്ളവരാണു.
ദേവി ഭദ്രകാളിയുടെ വാഹനം വേതാളം തന്നെ, ചിലയിടത്തു വേതാളി എന്ന പരാമർശവുമുണ്ടു.

ഉജ്ജയിനിയിലെ മഹാചക്രവർത്തിയായ മഹാരാജാ വിക്രമാദിത്യൻ തിരുവടികൾ ഉന്നത തന്ത്ര സാധകനായിരുന്നു. അദ്ദെഹത്തിൻ്റെ ജ്യേഷ്ഠനും ഗുരുനാഥനുമായ ഭർത്തൃഹരി സ്വയം ഘോരഖ്നാഥൻ്റെ ശിഷ്യനും പരമ ദീക്ഷയായ മഹാ മേധാ മഹാ സാമ്രാജ്യ ദീക്ഷിതനായിരുന്നു അദ്ദെഹത്തിൽ നിന്നും വിക്രമാദിത്യൻ മഹാ സാമ്രാജ്യ ദീക്ഷിതനായിരുന്നു. കാളികുലം, ശ്രീകുലം എന്നീ രണ്ടിലും ഒരേ അധികാരം അദ്ദെഹത്തിനുണ്ടായിരുന്നു എന്നാലും അദ്ദേഹം കാളി കുലത്തിനു അതീവ  പ്രാധാന്യം കൊടുത്തിരുന്നു. ഗുഹ്യ കാളി, കാമ കലാ കാളി ,ദക്ഷിണ കാളി വിദ്യകളിൽ സിദ്ധനായ അദ്ദെഹം സ്വയം കാളിയുടെ വാഹനമായ വേതാളത്തിൽ സിദ്ധി വരുത്തിയിരുന്നു.

കാളി കുലത്തിൽ വേതാള സിദ്ധി അനിവാര്യമായി പറയുന്നു. വേതാളം കാളിയുടെ വാഹനമാണു. ആ വാഹനം കാളിയിലേക്ക് നയിക്കുമെന്നു കരുതുന്നു. വേതാള സിദ്ധി നേടിയ സാധകൻ അതിമാനുഷികനും ആരാലും പരാജയപ്പെടാത്തവനും ആണ്. ഇതാണു ശരിക്കും വിക്രമാദിത്യൻ ഉപാസിക്കാൻ കാരണമായതും

പിൽക്കാലത്തു സാമാന്യ ജനങ്ങളുടെ മനോരഞ്ജനത്തിനായി വിക്രമാദിത്യ പച്ചീസി എന്ന കഥ ഇറങ്ങി. വിക്രമാദിത്യനൊടു 25 ചോദ്യങ്ങൾ വേതാളം ചോദിക്കുന്നതായി. ഇന്നും ഉജ്ജയനിൽ വേതാള സാന്നിധ്യമുള്ള വൃക്ഷവും സിദ്ധനാഥ ശിവലിംഗവുമുണ്ടു. ഘട്ട് കാളി എന്ന കാളി ക്ഷേത്രവുമുണ്ടു. വിക്രമാദിത്യൻ്റെ മുഖ്യ ആരാധനാമൂർത്തിയായിരുന്നു. കാളിദാസനു ദർശനം കൊടുത്തതും ഈ കാളി തന്നെ.

വേതാളത്തെ പലരും കാമ്യ മൂർത്തിയായി ആണു ഉപാസിക്കുന്നതു. എന്നാൽ ശരിയായ കാളി ഉപാസനയിൽ സാധകൻ്റെ ധർമാർത്ഥ കാമ മോക്ഷത്തിനു വഴി തെളിക്കുന്ന വിദ്യ കൂടിയാണു. കാളിയുടെയോ ശിവൻ്റെയൊ അത്യുന്നത ഉപാസകനാൽ മാത്രമെ വേതാള ഉപാസന  സാധ്യമുള്ളൂ. കുറഞ്ഞതു കാളിയിൽ പൂർണ്ണ പുനശ്ചരണം കഴിഞ്ഞ മാത്രമെ ഉപാസകൻ ഉപാസനയ്ക്കു യോഗ്യത നേടുകയുള്ളു ,ശേഷം ശ്മശാനത്തിലിരുന്നു ശവത്തിൻമേൽ ആണു ഉപാസന ചെയ്യാനുള്ളതു ,തീർത്തും ഗുരുമുഖ പദ്ദതിയാണു വിധി പ്രകാരം ചെയ്യാത്ത പക്ഷം സ്വ നാശത്തിനിട വരും.

ഈ വേതാള ശക്തിക്കു അനവധി രൂപങ്ങളുണ്ടു.

വെതാള രുദ്രൻ
വേതാള ഭൈരവൻ
വീര വേതാളം
അഗ്നി വേതാളം
നാഗ വേതാളം
ശമശാന് വേതാളം.

നാഗ വേതാളി
ശമശാന് വേതാളി
ഉഗ്ര വേത്താളിനി 
ഇങ്ങനെ ഒട്ടനവധി വേതാൾ രൂപം ഉണ്ടു
അവരുടെ സാധനാ പദതിയും ഉണ്ടു പ്രധാനമായും സഹസ്ര മന്ത്ര സംഗ്രമം എന്ന ഗ്രന്ഥത്തിൽ പ്രതിപാതിക്കുന്നു.

തന്ത്ര സാധനയിൽ ഇവർക്കു മുഖ്യ സ്ഥാനം കല്പക്കുന്നു, വിശേഷിച്ചു കാളി, താര ഉപാസനയിൽ. താരാ വിദ്യയുടെ അധോ ആമ്നായത്തിന്റെ ദേവൻ ആണ് "അഗ്നി വേതാളം ".

മന്ത്രവാദത്തിലും, വിശേഷിച്ച് ഉത്തരഭാരതത്തിലെ "കാശമോര ക്രമത്തിൽ" വേതാൾ പ്രയോഗം മുഖ്യമാണു. ഉത്തര ഭാരതത്തിലും മഹാരാഷ്ട്ര, ഗോവ ഇനിവടങ്ങിൽ വേതാള ക്ഷേത്രങ്ങളും ഉണ്ട്. ചിലർ ഗൃഹങ്ങളിൽ രക്ഷാദേവതയായി വേതാളത്തെ പൂജിച്ച വരുന്നു.

2 comments:

  1. യെശയ്യാ
    34:4 ആകാശത്തിലെ സൈന്യമെല്ലാം അലിഞ്ഞുപോകും; ആകാശവും ഒരു ചുരുൾപോലെ ചുരുണ്ടുപോകും; അതിലെ സൈന്യമൊക്കെയും മുന്തിരിവള്ളിയുടെ ഇല വാടി പൊഴിയുന്നതുപോലെയും അത്തിവൃക്ഷത്തിന്റെ കായ് വാടി പൊഴിയുന്നതുപോലെയും പൊഴിഞ്ഞുപോകും.
    34:5 എന്റെ വാൾ സ്വർഗ്ഗത്തിൽ ലഹരിച്ചിരിക്കുന്നു; അതു എദോമിന്മേലും എന്റെ ശപഥാർപ്പിതജാതിയുടെമേലും ന്യായവിധിക്കായി ഇറങ്ങിവരും.
    34:14 മരുമൃഗങ്ങളും ചെന്നായ്ക്കളും തമ്മിൽ എതിർപ്പെടും; വനഭൂതം വനഭൂതത്തെ വിളിക്കും; അവിടെ വേതാളം കിടക്കുകയും വിശ്രാമം പ്രാപിക്കയും ചെയ്യും.

    Isaiah
    34:4 And all the host of heaven shall be dissolved, and the heavens shall be rolled together as a scroll: and all their host shall fall down, as the leaf falleth off from the vine, and as a falling fig from the fig tree.
    34:5 For my sword shall be bathed in heaven: behold, it shall come down upon Idumea, and upon the people of my curse, to judgment.
    34:14 The wild beasts of the desert shall also meet with the wild beasts of the island, and the satyr shall cry to his fellow; the screech owl also shall rest there, and find for herself a place of rest.

    ReplyDelete
  2. വേൽ താളമാണ്
    വേൽ മുരുക താണ്ഡവം

    ReplyDelete