ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

6 December 2019

ഭഗവാൻ്റെ മനുഷ്യവതാരങ്ങൾ

ഭഗവാൻ്റെ മനുഷ്യവതാരങ്ങൾ

വിഷ്ണു സർവ ലോകാധിപതിയായിരുന്നിട്ടും മനുഷ്യനായി അവതരിക്കേണ്ടിവന്നു, ഭൃഗുശാപത്തെ തുടർന്നാണ് ഭഗവാൻ മനുഷ്യനായി അവതരിക്കേണ്ടി വന്നത്, ആ കഥ ഒന്നു നോക്കാം.   

പണ്ട് ദേവാസുരന്മാർ തമ്മിൽ വളരെ കാലമായിട്ട്  യുദ്ധം തുടരെ തുടരെ ഉണ്ടായിരുന്നതിനാൽ ക്രമേണ അസുരർ തോറ്റുപോയി  അപ്പോൾ അസുരഗുരുവായ ശുക്രാചാര്യർ അസുരവിജയത്തിനായി കൈലാസത്തിൽ ചെന്ന് പരമശിവനെ പ്രീതിപ്പെടുത്തി  വരം നേടാനായി പോയി. വരം നേടി വരും വരെ യുദ്ധത്തിന്  ഒരുങ്ങാതെ ദേവതകൾക്ക് കീഴടങ്ങി സമ്പ്രാദായത്തിൽ  കഴിച്ചുകൂട്ടാൻ ശട്ടം കെട്ടിയിരുന്നു. അതുവരെ മാതാവിൻ്റെ സംരക്ഷണത്തിൽ രക്ഷപ്പെട്ടിരിക്കാനും ഏർപ്പാട് ചെയ്തീട്ടാണ് ശുക്രാചാര്യർ പോയത്.  ഈ തത്ത്വം മനസ്സിലാക്കിയ ദേവേന്ദ്രൻ ദേവകളോട് കൂടി  ശുക്രജനനിയുടെ സന്നിധിയിൽ വെച്ച്  അസുരന്മാരെ വധിക്കാനായി വജ്രപാണിയായി എത്തി. ഭൃഗുപത്നിയായ ശുക്രമാതാവിൻ്റെ വൈഭവത്താൽ സ്തംഭിതാനായിപ്പോയി. അനന്തരം ഇന്ദ്രരക്ഷക്കായി ഭഗവാൻ മഹാവിഷ്ണു തന്നെയെത്തി  ഭൃഗുപത്നി ക്രുദ്ധനായി  ഇന്ദ്രനെ വിഷ്ണുവിനോട് കൂടി ദഹിപ്പിച്ചേക്കുമെന്നായപ്പോൾ ഇന്ദ്രചേതനായാൽ വിഷ്ണു സ്ത്രീ വധം അധർമ്മമാണെന്നുള്ള  ബോധവിട്ടു.  ഭൃഗുപത്നിയുടെ ശിരസ്സ് ചേദിച്ചു.  ഉടനെ തന്നെ കുപിതനായ ഭൃഗുവിനാൽ വിഷ്ണു ഏഴു പ്രാവിശ്യം മനുഷ്യനായി  ധർമ്മസ്ഥാപനത്തിനായി ശപിക്കപ്പെട്ടുവത്രേ. 

ഇതുകൊണ്ടെത്രേതന്നെ സർവേശ്വരനായിരുന്നാലും അധർമ്മശകലം ബാധിക്കാനിടയായാൽ  അത് അനുഭവിച്ച് തീർക്കുകയേ നിവർത്തിയുള്ളൂ.  എന്നാൽ സ്വയം ശുദ്ധമായ സാത്ത്വികതേജസ്സിലെ ഈ ലഘുവായ ഈ തമോമാലിന്യം  ധർമ്മസ്ഥാപനത്തിന് ഉപയോഗപ്പെടത്തക്ക സംഭവത്തിൽ കലാശിച്ച് സഫലമാകുന്നതുകൊണ്ട്   അത് അവതാരമായി പരിണമിക്കുന്നു...

No comments:

Post a Comment