ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

19 October 2019

ഗണപതിയ്ക്ക് അർപ്പിച്ച നാളികേരം പൊട്ടിയില്ലെങ്കിൽ?

ഗണപതിയ്ക്ക് അർപ്പിച്ച നാളികേരം പൊട്ടിയില്ലെങ്കിൽ?

നാളികേരം മനുഷ്യശരീരത്തിനു തുല്യമാണ് എന്നാണു സങ്കൽപം. പുറമെ നാരുകളോടു കൂടി ആവരണമുള്ള കട്ടിയുള്ള ചിരട്ടയുള്ളതും ഇതിനുള്ളിൽ മാംസളമായ ഭാഗവും അതിന്റെ ഉള്ളിൽ അമൃതമായ ജലവും ഉള്ളതിനാലാണു നാളികേരത്തെ മനുഷ്യശരീരത്തോട്‌ ഉപമിക്കുന്നത്‌. ഗണപതിക്കു നാളികേരം ഉടയ്ക്കുന്നതിലൂടെ ഭഗവാനു സ്വയം പൂർ‌ണമായും നമ്മെ സമർപ്പിക്കുകയാണു ചെയ്യുന്നത്. നാളികേരം ഉടയ്ക്കുന്നതിലൂടെ ഞാൻ എന്ന ഭാവത്തെയാണ് ഉടച്ചുകളയുന്നത്.

ഗണപതിക്കുള്ള വഴിപാടാണിത്. ഗണങ്ങളുടെ അധിപനായ ഗണപതിക്കു മൂന്നു കണ്ണുള്ള നാളികേരം അർപ്പിക്കുന്നതിലൂടെ സകലവിഘ്നങ്ങളും ഇല്ലാതാക്കാൻ‌ സാധിക്കും എന്നു വിശ്വസിക്കപ്പെടുന്നു. വിഘ്നങ്ങൾ മാറ്റാൻ നാളികേരമുടയ്ക്കല്‍ സാധാരണയായി നടന്നുവരാറുള്ള ആചാരമാണ്. ഗണപതി ഭഗവാന്റെ പ്രീതിക്കായാണ്‌ ഈ കർ‌മം അനുഷ്ഠിക്കുന്നത്‌. നാളികേരം ഒരിക്കൽ‌ പൊട്ടിയില്ലെങ്കില്‍ അതു വീണ്ടും എടുത്ത് ഉടയ്ക്കരുത്. വേറെ നാളികേരം വാങ്ങി വിണ്ടും ഉടയ്ക്കുന്നതാണ് ഉത്തമം. നാളികേരം എറിഞ്ഞുടയ്‌ക്കാന്‍ ശക്തിയില്ലെന്നു സ്വയം തോന്നിയാൽ വേറൊരു വ്യക്തിവശം നാളികേരം നല്‍കി ഉടപ്പിക്കാം. മംഗല്യതടസ്സം മാറാന്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെ വനഗണപതിക്കും സന്താനസൗഭാഗ്യത്തിനു മലയാലപ്പുഴ ക്ഷേത്രത്തിലെ ബാലഗണപതിക്കും നാളികേരം ഉടയ്ക്കുന്നത് ഉത്തമമാണ്..

No comments:

Post a Comment