ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

11 October 2019

എട്ടുവീട്ടിൽ പിള്ളമാർ

എട്ടുവീട്ടിൽ പിള്ളമാർ

ഇന്ത്യയിൽ നിലയുറപ്പിച്ച വിദേശ ശക്തികൾക്കെതിരെ എറ്റവും ശക്തമായി പടപൊരുതിയ നായർ സമുദായത്തിന്റെ മറ്റൊരു പോരാട്ട കഥയാണ് 1721ൽ ആറ്റിങ്ങലിൽ എട്ട് വീട്ടിൽ പിള്ളമാരുടെ നേത്യത്വത്തിലുള്ള ശക്തമായ നായർ സൈന്യം നടത്തിയത്. ആറ്റിങ്ങൽ കലാപത്തിൽ 133 ബ്രിട്ടീഷുകാരാണ് കൊല്ലപ്പെട്ടത്.
ഡച്ചുകാരുടെയും പോർച്ചുഗീസുകാരുടെയു ഫ്രഞ്ചുകാരുടെയും വ്യാപാരകുത്തക തകർക്കുകയെന്ന ലക്ഷ്യത്തോടെ ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനി സായുധശക്തിയുടെ പിൻബലത്തോടെ 1684 ൽ  അന്നത്തെ വേണാട് ഭരണാധികാരിയായിരന്ന അശ്വതി തിരുനാൾ ഉമയമ്മറാണിയുടെ അനുമതിയോടെ ആറ്റിങ്ങലിനടുത്ത് അഞ്ചുതെങ്ങിൽ കോട്ട നിർമാണം തുടങ്ങി,  പിന്നീട് ബ്രിട്ടീഷുകാർ  കോട്ടയ്ക്കുള്ളിൽ രഹസ്യമായി സൈനിക - ആയുധ സന്നാഹങ്ങൾ ഒരുക്കി കോട്ടയെ സൈനിക  പരിശീലന കേന്ദ്രവുമാക്കി, ബ്രിട്ടീഷ് സൈനിക തലവനായ ഗീഫോർ‌ഡ് ആയിരുന്നു അഞ്ചുതെങ്ങ് കോട്ട നിയന്ത്രിച്ചിരുന്നത്  കച്ചവടം നടത്താൻ വന്നവർ ക്രമേണ അധികാര കേന്ദ്രങ്ങളിൽ കൈകടത്താനും വാണിജ്യത്തിൽ ചതിവുകാട്ടാനും  തുടങ്ങിയപ്പോൾ, എട്ടുവീട്ടിൽ പിള്ളമാരുടെ നേതൃത്വത്തിൽ നായർ സൈന്യം 1697 ൽ അഞ്ചുതെങ്ങ് കോട്ട ആക്രമിച്ചു. എന്നാൽ ഈ നീക്കം പരാജയപ്പെട്ടു. ബ്രിട്ടീഷുകാർ യഥാവിധി കപ്പവും ഉപഹാരങ്ങളും ഉമ്മയമ്മറാണിക്ക് നല്കി പോന്നു, ബ്രിട്ടീഷുകാർ നേരിട്ട് സമ്മാനങ്ങൾ നൽകുന്നതിനെതിരെ എട്ടുവീട്ടിൽ പിള്ളമാർ എതിർത്തു. ഈ എതിർപ്പ് വകവെക്കാതെ ഗീഫോർഡ് 1721 ഏപ്രിൽ 15 ന് ഗീഫോർഡ് 140 ബ്രിട്ടീഷുകാരുടെ അകമ്പടിയോടെ എട്ടുവീട്ടിൽ പിള്ളമാരെ വെല്ലുവിളിച്ച് റാണിയ്ക്ക് സമ്മാനം നേരിട്ടു കൊടുക്കാനായി ശ്രമിച്ചു. സമ്മാനവുമായി വന്ന ബ്രിട്ടീഷുകാരുമായി ഇവർ ഏലാപ്പുറത്ത് ഏറ്റുമുട്ടി മുഴുവൻ ബ്രിട്ടീഷുകാരെയും വധിച്ചു, അതിനു ശേഷം ഇവർ അഞ്ചുതെങ്ങ് കോട്ടയും പള്ളിയും നശിപ്പിച്ചു. പിന്നീട് തലശ്ശേരിയിൽ നിന്നും വൻ ബ്രിട്ടിഷ് പട്ടാളം വന്നതോടെ സ്ഥിതിഗതികൾ ശാന്തമായി, 1857 ലെ ഒന്നാം സ്വാതന്ത്ര സമരത്തിനും 1757 ലെ പ്ലാസിയുദ്ധത്തിനും 1817 ലെ പൈക പ്രക്ഷോഭത്തിനെക്കാളും മുൻപേ നടന്നതും അവയേക്കാൾ കൂടുതൽ ശത്രുക്കളെ കൊന്നതുമായ ആറ്റിങ്ങൽ കലാപം ചരിത്രത്താളുകളിൽ വിസ്മൃതിയിലാണ്, വേണാട്ടിലെ പ്രമുഖമായ എട്ടു നായർ തറവാടുകളിലെ കാരണവന്മാരാ‍യിരുന്നു എട്ടുവീട്ടിൽ പിള്ളമാർ എന്നറിയപ്പെട്ടിരുന്നത്. കാലങ്ങളായി രാജ ഭരണത്തിന് സഹായം ചെയ്തു വന്നവരായിരുന്നു അവർ. എട്ടുവീട്ടിൽ പിള്ളമാർ താഴെ പറയുന്നവർ ആയിരുന്നു.

1.രാമനാമഠത്തിൽ പിള്ള
2.മാർത്താണ്ഡമഠത്തിൽ പിള്ള
3.കുളത്തൂർ പിള്ള
4.കഴക്കൂട്ടത്തു പിള്ള
5.ചെമ്പഴന്തി പിള്ള
6.പള്ളിച്ചൽ പിള്ള
7.കുടമൺ പിള്ള
8.വെങ്ങാനൂർ പിള്ള

No comments:

Post a Comment