ഗായത്രി മന്ത്രം
മന്ത്രങ്ങളുടെ മന്ത്രം എന്നറിയപ്പെടുന്നത് ഏതു മന്ത്രമാണ് എന്ന് ആലോചിച്ചിട്ടുണ്ടോ...?
എല്ലമാന്ത്രങ്ങള്‍ക്കും മേലെ ഒരു മന്ത്രമുണ്ടോ...?
ഉണ്ട്... അതാണ് ഗായത്രി മന്ത്രം, എല്ലാ മന്ത്രങ്ങളുടെയും മാതൃഭാവം. എല്ലാ ദേവകള്‍ക്കും അവരുടേതായ ഗായത്രികള്‍ ഉണ്ടെങ്കിലും സവിതാവിനോടുള്ള, സൂര്യ ഗായത്രി വളരെ പ്രാധാന്യമര്‍ഹിക്കുന്നു, സൂര്യ ഗായത്രി തന്നെ ആദി ഗായത്രിയും
ഓം ഭുര്‍ഭുവ: സ്വ:
തത്സവിതുര്‍ വരേണ്യം
ഭര്‍ഗോ ദേവസ്യ ദീമഹി
ധിയോ യോ ന: പ്രചോദയാത്
ഈ നാലുവരിയില്‍ സര്‍വ്വത്തിനും കാരണമായ പരബ്രഹ്മത്തെ ആവാഹിച്ചു കുടിയിരുതിയിരിക്കുന്നു, ഉത്കൃഷ്ടവും വൈദികവും അപൌരുഷവുമായ ഈ മന്ത്രം ഋഗ്വേദം മൂന്നാം മണ്ഡലത്തില്‍ ആറാം സൂത്രത്ത്തിലെ പത്താമത്തെ മന്ത്രമാണ്, എന്നിരുന്നാലും മൂന്ന് വേദങ്ങളിലും പ്രതിപാദിക്കുന്നുമുണ്ട്.
ഗാനം ചെയ്യുന്നവനെ ത്രാണനം ചെയ്യുന്നു എന്നാണ് ഗായത്രിയുടെ വാച്യാര്‍ത്ഥം, വിശ്വാമിത്ര മഹര്‍ഷിയെ ഗുരുവായും ഗായത്രിയെ ചന്ദസ്സായും സവിതാവിനെ, സൂര്യനെ ദേവനായി കണ്ടും ജപിക്കുക..
ത്രിപുര ദഹന സമയത്ത് ശ്രീ പരമേശ്വരന്റെ രഥ്ത്തിനു മുകളിലായി ജപിച്ചു കെട്ടിയിരുന്നത് ഗായത്രി മന്ത്രമായിരുന്നു. ഇരുപത്തിനാല് ശബ്ദ വിന്യാസം കൊണ്ട് ബലപ്പെടുത്തിയിരിക്കുന്ന ഈ മന്ത്രത്തിന്റെ ഓരോ ബീജവും ഓരോ അര്ഥവ്യവസ്ഥാകാരണങ്ങളാല്‍ സമ്പന്നമായ.
ഓം.
പ്രണവ മന്ത്രധ്വനിയാണ്. ത്രിമൂര്തികളെയും ബ്രഹ്മ്സങ്കല്പ്പതെയും സൂചിപ്പിക്കുന്നു. ഈരേഴു പതിനാല് ലോകങ്ങളെയും കുടിയിരുത്തുന്നു.
ഭു
ഭവതീതി ഭൂ: - ഭവിക്കുന്നതുകൊണ്ട് 'ഭൂ
ചേതനമായതും അചേതനമായതും, ചരമായതും, അചരങ്ങളായതുമായുള്ള എല്ലാം കുടീകൊള്ളുന്നിടം. ഭൂമി എന്നര്ഥം.
ഭുവസ്സ്
ഭാവയതീതി ഭുവ: - വിശ്വത്തെ ഭാവനം ചെയ്യുന്നതുകൊണ്ട് ഭുവ: എന്ന് പറയുന്നു. സർവ്യാപിയായ അന്തരീക്ഷത്തേ സൂചിപ്പീക്കൂന്നു സകലചരാചരജഗദ്ധാരകനായ വായുവെന്നും ഇതിന് അർത്ഥമുണ്ട്.
സ്വ:
സുഷ്ഠു അവതി - നല്ലപോലെ പൂർണതയെ പ്രാപിക്കുന്നത് എവിടെയാണോ അവിടേ- അത് സ്വർഗമാണ്. ഭജിക്കപ്പെടുന്ന ദേവകൾ എവിടുന്ന് പ്രകടീഭവിക്കുന്നു,അത് സ്വർഗത്തിൽ നിന്ന് ആകുന്നു എന്നും ചിന്ത്യം.
തത്
അത്/ആ - തത്പുരുഷനെ ചൂണ്ടി കാണിക്കാന്‍
സവിതു
സവിതാവിന്റെ - ചൈതന്യം ചൊരിയുന്നവന്റെ - സൂര്യന്റെ എന്നൊക്കെ അർത്ഥം. 'സവനാത്പ്രേരണാച്ചൈവ സവിതാതേന ചോച്യതേ' എന്ന് യാജ്ഞവല്ക്യൻ സവിതൃപദത്തെ വ്യാഖ്യാനിച്ചിട്ടുണ്ട്. സകലവിധ ഊർജത്തിന്റേയും മൂർത്തിഭാവമായ പുരുഷൻ സൂര്യാദ്ധർഭാവത്തിൽ അടങ്ങിയിരിക്കുന്നു. അതും ബ്രഹ്മം തന്നേ.
വരേണ്യം
പ്രകീർത്തിക്കപ്പെടാൻ സർവ്വധാ ശ്രേഷ്ഠമായതിനിനേ എന്നർത്ഥത്തിൽ.
ഭർഗ
എല്ലാലോകങ്ങളേയും പ്രകാശിപ്പിക്കുന്ന തേജസ് എന്നും, ഭജിക്കുന്നവന്റേ പാപങ്ങളേ നശിക്കപെടുമെന്നും മൂലധാതുക്കളുടേ അർത്ഥസമന്വയം വിശദമാക്കുന്നുണ്ട്.
ദേവസ്യ:
ദീവ്യതി ഇതി ദേവ: - സ്വയം പ്രകാശിക്കുന്നത്, ദീപ്തി ചൊരിയുന്നത് എന്നൊക്കെയാണ് ദേവ: പദത്തിന് അർത്ഥം. അതിനാൽ പ്രകാശസ്വരൂപന്റെ എന്ന അർത്ഥം ദേവസ്യ പദത്തിന് സിദ്ധിക്കുന്നു.
ഈ ലോകത്തേ മുഴുവന് പ്രകാശിപ്പിക്കുന്നവനും, നഗ്നനേത്രങ്ങൾക്ക് ദൃഷ്ടിഗോചരമായ ദേവനേ അങ്ങേയേ സ്തുതിക്കുന്നു
ധീമഹി - ഇത് ചിന്താർഥത്തിലുള്ള ധ്യൈ എന്ന ധാതുവിന്റെ രൂപമാണ്. ഞങ്ങൾ ധ്യാനിക്കുന്നു അഥവാ ചിന്തിക്കുന്നു എന്നാണ് അർത്ഥം.
ഞങ്ങളേ ചൈതന്യസ്വരൂപനാക്കുന്ന അങ്ങയേ അത്മരൂപേണ സ്മരികുന്നു.
ധിയ
ഇത് ദ്വിതീയ ബഹുവചനമായാൽ നിശ്ചയാത്മികയായ ബുദ്ധിയേയും അതിന്റെ വൃത്തികളേയും കുറിക്കുന്നു.
യ: - വൈദികപ്രയോഗമാകയാൽ ഈ സംബന്ധ സർവനാമത്തിന് പുല്ലിംഗമായോ നപുംസകലിംഗമായോ അർത്ഥം പറയാം. ഇവിടെ യ: ഭർഗപദത്തിന്റെ വിശേഷണമാണ്.
ന:
ഇത് ഷഷ്ഠി ബഹുവചനമാകയാൽ ഞങ്ങളുടെ, നമ്മളുടെ എന്നെല്ലാം അർത്ഥമുണ്ട്.
പ്രചോദയാത്:
പ്രചോദിപ്പിക്കട്ടെ എന്നർഥം. പ്രേരണാർഥമായ 'ചുദ്' ധാതുവിന്റെ രൂപമാണ് ഇത്. 'പ്ര' എന്ന ഉപസർഗയോഗം കൊണ്ട് പ്രകർഷേണ പ്രേരിപ്പിക്കട്ടെ എന്നർഥം.
സൂര്യഭഗവാൻ അതുപോലെ നമ്മുടെ ബുദ്ധിയേയും (ധീ) പ്രകാശിപ്പിക്കട്ടെ എന്നാണ് പ്രാർത്ഥനയുടെ സാരം. സവിതാവിനോടുള്ള പ്രാർത്ഥനയായതിനാൽ ഇതിനെ സാവിത്രി മന്ത്രം എന്ന് വിളിക്കുന്നു. മന്ത്രത്തിന്റെ അധിഷ്ഠാത്രിയായ ഭഗവതി പഞ്ചമുഖിയും ദശഹസ്തയുമാണ്. സൂര്യമണ്ഡലത്തിൽ കുടികൊള്ളുന്ന ഗായത്രി എന്ന ഈ ഭഗവതി ആദിപരാശക്തി തന്നെയാണ്
എന്നാണ് വിശ്വാസം. ഇത് എഴുതിയിരിക്കുന്നത് ഗായത്രി എന്ന ഛന്ദസ്സിലാണ്. ഛന്ദസ്സിന്റെ പ്രശസ്തി അതുപയോഗിച്ചെഴുതിയ മന്ത്രത്തിലേക്ക് ആവേശിച്ചപ്പോൾ സാവിത്രി മന്ത്രത്തിന്റെ വിളിപ്പേർ ഗായത്രി എന്നായി. ഗായന്തം ത്രായതേ ഇതി ഗായത്രി - ഗായകനെ (പാടുന്നവനെ) രക്ഷിക്കുന്നതെന്തോ (ത്രാണനം ചെയ്യുന്നത്) അതു ഗായത്രി എന്നു പ്രമാണം.
ഗായത്രി ജപിക്കേണ്ടവിധം
വലത് കൈ മലർത്തി സർപ്പത്തിന്റേ ഫണംപോലേ വിരലുകളുടേ അഗ്രം ഉയർതിപിടിച്ചുള്ള മുദ്രയോടേ മുഖം താഴ്ത്തി ദേഹം ചലിപ്പിക്കാതേ ഏകാഗ്രതയോടേ സവിധാവിനേ തിരുനെറ്റിയിൽ ആവാഹിക്കണം. മോതിരവിരലിന്റേ മധ്യരേഖയിൽ നിന്ന് എണ്ണി തുടങ്ങി,അടുത്തത് ചെറുവിരലിന്റേ മധ്യഭാത്തിലൂടേ അഗ്രത്തിലെത്തി വലതുഭാഗത്ത് വീണ്ടും മോതിരവിരലിലൂടേ മുകൾ രേഖയിലൂടേ നടുവിരലിലൂടേ ചൂണ്ടാണി വിരലിന്റേ അഗ്രഭാഗത്ത് അവസാനിക്കണം. അപ്പോൽ പത്ത്തവണയാകും, ഈവിധം കരമാല സമ്പ്രദായമാണ് ഗായത്രി ജപത്തിനു സംഖ്യ കണക്കാക്കുന്നത്
ഗായത്രിയുടെ 24ശക്തിധാരകള്‍
ബുദ്ധിയെ പ്രചോദിപ്പിക്കാനും അതിലൂടെ ജ്ഞാനത്തിന്റെ പക്ഷത്തുള്ള പന്ത്രണ്ടു ശക്തികളെയും ശാസ്ത്രത്തിന്റെ പക്ഷത്തുള്ള പന്ത്രണ്ടു ശക്തികളെയും ഉത്തേജിപ്പിക്കാനും അതുവഴി അവരുടെ സംരക്ഷണയില്‍ കഴിയുവാനും സാധിക്കുന്നു എന്നതാണ് ഗായത്രി ഉപസാനകൊണ്ട് നേടിയെടുക്കുന്നത്.
1 ആദിശക്തി
2 ബ്രാഹ്മി
3 വൈഷ്ണവി
4 ശംഭാവി
5 വേദമാതാവ്
6 ദേവമാതാവ്
7 വിശ്വമാതാവ്
8 ഋതംഭര
9 മന്ദാകിനി
10 അജപാ
11 ഋദ്ധി
12 സിദ്ധി
എന്നിവ വൈദിക ശക്തി അല്ലെങ്കില്‍ ജ്ഞാനശക്തികള്‍ എന്നറിയപെടുന്നു.
1 സാവിത്രി
2 സരസ്വതി
3 ലക്ഷ്മി
4 ദുര്ഗ
5 കുണ്ഡലിനി
6 പ്രാണാഗ്നി
7 ഭവാനി
8 ഭുവനേശ്വരി
9 അന്നപൂര്‍ണ
10 മഹാമായ
11 പയസ്വിനി
12 ത്രിപുര
ഇവ പന്ത്രണ്ടും ക്രിയ ശക്തികളെന്നും പറയുന്നു.
ഗായത്രിയുടെ 24 ശക്തികളെ സ്വതന്ത്ര രൂപത്തിലും പൂജിക്കുകയും ഉപാസിക്കുകയു ചെയ്യാമെങ്കിലും അത് വ്യത്യസ്ഥാമാനെന്നു കരുതരുത്, ഒരു ശരീരത്തിന്‍റെ വിവിധ അംഗങ്ങളായി കാണണം.
ഗായത്രി ത്രിപദയാണ്, തീര്‍ഥരാജനാണ്, മന്ത്ര രാജനാണ്.
ഗംഗ-യമുനാ-സരസ്വതി
സത്-ചിത്-ആനന്ദം
സത്യം -ശിവം -സുന്ദരം
സത്വ-രജ-തമം
ഈശ്വരന്‍-ജീവി -പ്രകൃതി
ഭൂലോകം-ഭുവര്‍ലോകം-സ്വര്‍ലോകം
ഖരം-ദ്രാവകം -വാതകം
ലചരം - സ്ഥലചരം-നഭചരം
ശൈത്യം-ഗ്രീഷ്മം-വര്‍ഷം
പകല്‍-സന്ധ്യ-രാത്രി
എന്നിവയെല്ലാം ഗായത്രി ഭാവങ്ങളായി കണക്കാക്കപെടുന്നു.
ഗായത്രി ബ്രഹ്മ ചേതനയാണ് ആയതിനാല്‍ ബുദ്ധിവികാസവും പ്രന്ജയും കര്‍മ്മഭാഗ്യവും ഫലശ്രുതിയും അഭീഷ്ടമാകാന്‍ എല്ലാ ഗണത്തിലുള്ള മനുജരും ഇതിന്‍റെ പ്രോക്താക്കള്‍ ആയിരിക്കാന്‍ അര്‍ഹതയുണ്ട്. അതില്‍ സ്ത്രീ പുരുക്ഷ വ്യത്യാസം ലവലേശം ചിന്ത്യമല്ല. പഠിക്കുന്ന കുട്ടികള്‍ക്കും തത്വ ജ്ഞാനികള്‍ക്കും ശാസ്ത്ര ലോകത്ത് രമിക്കുന്നവര്‍ക്കും സര്‍വ്വോപരി ചിന്തയില്‍ ഭംഗം വരുന്നത് ബാധിക്കുന്ന എല്ലാ കര്‍മ്മനിരതര്‍ക്കും ഗായത്രി ഒരു മൃത സന്ജീവനിയാണ്.
No comments:
Post a Comment