ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

13 October 2019

ഹിന്ദുവിന്റെ 10 കല്പനകൾ

ഹിന്ദുവിന്റെ 10 കല്പനകൾ

1. അഹിംസ

വാക്കുകൊണ്ടോ, ചിന്തകൊണ്ടോ, പ്രവൃത്തി കൊണ്ടോ, ശാരീരികമായോ,
മാനസീകമായോ,ആത്മീയമായോ മറ്റൊരുവനെ വേദനിപ്പിക്കാതിരിക്കുക.ഒരാളുടെയും
പ്രശ്നം പരിഹരിച്ചില്ലെങ്കിലും അയാളുടെ പ്രശ്നം സങ്കീർണമാക്കാതിരിക്കുക.

2. സത്യം

സത്യം = സത്യം + യാഥാർത്ഥ്യം + തത്വം
ഏത് കാര്യം ചെയ്യുമ്പോഴും സത്യം അറിഞ്ഞു മാത്രം പ്രവർത്തിക്കുക.അതായത്
ദുരുദ്ദേശം ഇല്ലാതെ നേർവഴിക്ക് മാത്രം പ്രവർത്തിക്കുക.

3. അസ്തേയം

മറ്റൊരുവന്റെ സ്വത്ത്, പദവി, പേര്, പ്രസിദ്ധി തട്ടിയെടുക്കാതിരിക്കുക.അങ്ങോട്ട്
കൊടുക്കാതെ ഇങ്ങോട്ടു മാത്രം സ്വീകരിക്കരുത്.

4. ബ്രഹ്മചര്യം

ബ്രഹ്മം + ചര്യം = പരമമായ ലക്ഷ്യത്തിലേകുള്ള പ്രയാണം
ജീവിതത്തിൽ ഏൽപ്പിച്ചതും ചെയ്തു തീർക്കേണ്ടതോ, ഏറ്റെടുത്തു ചെയ്തു
തീർക്കേണ്ടതോ ആയ കാര്യങ്ങളിൽ വ്യക്തമായ ബോധ്യമുണ്ടായി അതിലേക്ക് പ്രയാണം
ചെയ്യൽ.

5. അപരിഗ്രഹ

അപരിഗ്രഹ: = സ്വീകരിക്കാതിരിക്കുക
പരമാവധി ഒരാളെ ആശ്രയിക്കാതെ ജീവിക്കുക.

6. ശൗചം

മനസ്സ്, ശരീരം(ആന്തരിക +ബാഹ്യ), ചിന്ത, വീക്ഷണം, വാക്ക്, പ്രവൃത്തി, വസ്ത്രം
വൃത്തിയായി സൂക്ഷിക്കുക.

7. സന്തോഷം

ഏതാനും വർഷങ്ങൾ മാത്രം ആയുസ്സുള്ള ഈ മനുഷ്യ ജീവിതത്തിൽ പരമാവധി
സന്തോഷിക്കുക, സന്തോഷിപ്പിക്കുക.

8. തപ

ഏത് പ്രവൃത്തി ചെയ്യുമ്പോഴും ഒരു തപസ്സായി യജ്ഞ ഭാവത്തിൽ ഏറ്റെടുത്ത കർമ്മം
ചെയ്യുക.

9. സ്വാദ്ധ്യായം

ഏത് കർമ്മമണ്ഡലത്തിൽ പ്രവർത്തിക്കുമ്പോഴും ആ മേഖലയിൽ നിരന്തരം അറിവ്
നേടിക്കൊണ്ടിരിക്കുക. പഠിച്ച് പഠിപ്പിച്ചുകൊണ്ടേയിരിക്കുക.

10. ഈശ്വര പ്രണിധാനം

നമുക്ക് അധീനമായി ഒരു ശക്തി ഈ പ്രപഞ്ചത്തിൽ ഉണ്ട് എന്നും ആ ശക്തിക്ക്
വിധേയമായിട്ടാണ് ഈ ഭൂമിയിൽ നമ്മൾ ജീവിക്കുന്നത് എന്ന് അറിയുക.

No comments:

Post a Comment