ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

3 May 2018

വഴിപാട്

വഴിപാട്

ഒരു വഴിപാട് നേരുന്ന ഭക്തൻ്റെ മനസ്സ് തത്സമയം മുതൽ പ്രാർത്ഥനനിർഭരമാകാൻ തുടങ്ങുന്നു. ഉദ്ദിഷ്ട്കാര്യസിദ്ധിക്കുള്ള ഇച്ഛയും ഒപ്പംതന്നെ ഉണ്ടാകുമല്ലോ. മനസ്സ് പൂർണ്ണമായി ഭഗവാനിൽ കേന്ദ്രീകരിച്ചു തുടങ്ങുമ്പോൾ, തന്നിൽ കുണ്ഡലിതമായിരിക്കുന്ന ആത്മശക്തിയുടെ ലേശാംശത്തെയെങ്കിലും ഉണർത്തി വിടുന്നതുകൊണ്ട്. തൻ്റെ ഇച്ഛശക്തി ഫലപ്രദമായി തീരുന്നു എന്നുള്ളത് ശാസ്ത്രസിദ്ധമാണല്ലോ. ക്ഷേത്രത്തിൽ വെറുതെ പോയി പ്രാർത്ഥിക്കുന്നതു കൊണ്ടുണ്ടാവുന്ന കുണ്ഡലിന്യുത്ഥാപനമെന്ന അവസ്ഥയെക്കാൾ എത്രയൊ പതിന്മടങ്ങ് ഫലപ്രദമാണ് വഴിപാട് കഴിച്ചുകൊണ്ടുള്ള പ്രാർത്ഥന. പൂജാംഗമായി തൻ്റെതായിരിക്കുന്ന എന്തേങ്കിലും മൗലിക ഘടകാംശത്തെ പ്രതീകാത്മകമായി സമർപ്പിക്കുമ്പോൾ "സർവ്വം ത്യജ തിയസ്തസ്യ" എന്ന അവസ്ഥാ വിശേഷത്തിലേക്ക് ഭക്തൻ ഉയരുന്നുണ്ട്. ത്യജിച്ചുകൊണ്ടുള്ള യജ്ഞപരമായ അനുഷ്ഠാനം കൊണ്ട് ഭൗതീകവും ആത്മീയവുമായി അത്ഭുതകരമായ നേട്ടം കൈവരിക്കാൻ സാധിക്കുന്നു...

No comments:

Post a Comment