കാളഹസ്തിയിലെ പാതാളഗണപതി
ശ്രീ കാളഹസ്‌തേശ്വര ക്ഷേത്രത്തിന്റെ വടക്കേ കവാടത്തിനടുത്തായാണ് പതാളഗണപതി പ്രതിഷ്ഠയുള്ളത്. ഭൂമിക്കടിയില്‍ ഏകദേശം 35 അടിയോളം താഴെയാണ് ഇതിന്റ പ്രതിഷ്ഠ.
അഗസ്ത്യമുനിയുടെ ദക്ഷിണ കൈലാസ യാത്രാവേളയില്‍ അദ്ദേഹം ശ്രീ കാളഹസ്തിയില്‍ വിശ്രമിക്കാനെത്തി. അവിടെ അമ്പലത്തിലെ ആവശ്യങ്ങള്‍ക്കും അദ്ദേഹത്തിന്റെ പ്രാര്‍ഥനാവശ്യങ്ങള്‍ക്കും ജലമില്ലാത്ത അവസ്ഥവന്നു.
വെള്ളം ലഭിക്കാന്‍ വേണ്ടിയുള്ള ശ്രമങ്ങളെല്ലാം ഫലം കാണാതെ വന്നപ്പോള്‍ ഗണപതിഭഗവനില്‍ അദ്ദേഹം അഭയം പ്രാപിച്ചു. അദ്ദേഹത്തിന്റെ പ്രാര്‍ത്ഥനയുടെ ഫലമായി ഗണപതിഭഗവാന്‍ അവിടെ പ്രത്യക്ഷപ്പെട്ടു. ഗണപതിഭഗവാന്റെ അനുഗ്രഹത്താല്‍ പുഴ ഗതിമാറുകയും വെള്ളം ലഭിക്കുകയും ചെയ്തുവെന്നാണ് വിശ്വാസം.
അത്ഭുതസിദ്ധിയുള്ള ഈ പ്രതിഷ്ഠ ഏറെ പ്രധാനമാണ്. വളരെ ശക്തിയുള്ളതും വിഘ്‌നങ്ങള്‍ മാറി ജോലിയിലും മറ്റു പ്രവര്‍ത്തി മേഖലയിലും വിജയം വരിക്കുവാനും, സമ്പല്‍ സമൃദ്ധി കനിഞ്ഞ് അനുഗ്രഹിക്കുന്നതുമായ ഗണപതിഭഗവാനെ കാളഹസ്തിശ്വര ക്ഷേത്ര ദര്‍ശനത്തിന് മുന്നേ തൊഴണമെന്നാണ് വിശ്വാസം.
No comments:
Post a Comment