ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

3 May 2018

നാളികേരം അടിക്കുന്ന വഴിപാട്

നാളികേരം അടിക്കുന്ന വഴിപാട്

മിക്ക ക്ഷേത്രങ്ങളിലും ഗണപതിഭഗവാന് സങ്കൽപ്പിച്ച് നാളികേരമടിക്കുന്ന വഴിപാട് സർവ്വ സാധാരണമാണല്ലോ ക്ഷേത്രത്തിൽ ഇതിനായി സംവിധാനം ചെയ്തിരിക്കുന്ന  ശിലയിലോ കരിങ്കൽ തറയിലോ നാളികേരമടിക്കുമ്പോൾ ബാഹ്യാവരണമായ ചിരട്ടയും അകത്തെ കാമ്പും ചേർന്ന് ചിന്നഭിന്നമാകുകയും  അന്തർഭാഗത്തുള്ള ജലം  ബഹിർഗ്ഗമിച്ചൊഴുകയും ചെയ്യുന്നുണ്ടല്ലോ.    അനേകം സാധനാമാർഗ്ഗത്തിലൂടെ  യോഗശാസ്ത്രദൃഷ്ട്യാ മൂലാധാരപത്മത്തിൽ സുപ്താവസ്തയിലുള്ള  കുണ്ഡലിനീ ശക്തിയിൽ  ആഞ്ഞടിക്കുമ്പോഴാണല്ലോ  ഈ ശക്തി  ഉപര്യുപരിയായുള്ള ഷഡാധാരങ്ങളെയു ഭേദിച്ച് തൻ്റെ ലക്ഷ്യസ്ഥാനമായ സഹസ്രാരപത്മത്തിലെ പരമശിവപദത്തിൽ ലയിക്കുന്നത് .    ഗണപത്യ സങ്കൽപ്പമാകട്ടെ പൃഥ്വീ സ്ഥാനമായ മൂലാധാരചക്രത്തിൻ്റെ  അധിഷ്ടാന ദേവതയാണ് ഗണപതി എന്നതാണ്.   അതായാത് യോഗമന്ത്രസാധനകളിലൂടെ   ഉയർന്ന് ബോധത്തിലേക്ക് കുതിച്ചുരാൻ  തയ്യാറായിട്ടുള്ള കുണ്ഡലിന്യാഗ്നിയുടെ സ്വരൂപമാണെന്നർത്ഥം. നാളികേരത്തിൻ്റെ പുറംതോട്  സ്ഥൂലശരീര പ്രതീകവും  അകത്തെ കാമ്പ് സൂക്ഷശരീരവും  അതിനകത്തെ മധുരപൂർണ്ണമായ ജലം   കാരണജലമെന്ന് ആപസ്സിൻ്റെ പ്രതീകവുമാണ്.   അന്തർമുഖമായ സാധനയിലൂടെ തൻ്റെ ബോധ തലത്തെ ഉയർത്തി "അഹം ബ്രഹ്മാസ്മി"   എന്ന ബോധതലത്തിലേക്ക് എത്തിക്കുന്ന പ്രക്രിയയാണിത്.  അഭിഷ്ടകാര്യസിദ്ധിക്കുള്ള പ്രതിബന്ധങ്ങളെ  തരണം ചെയ്യുവാൻ വിഘ്നവിനാശകനായ വിനായകഭഗവാൻ്റെ ആരാധനക്ക് അനുയോജ്യമായ വഴിപ്പാട് തന്നെയാണിത്.  ചിന്നഭിന്നമായ നാളികേരത്തെ  പോലെ തൻ്റെ വിഘ്നനിവാരണം ഈ ആരാധനയിലൂടെ  സാധിതപ്രായമാകാത്ത ഭക്തന്മാർ ആരുണ്ട്?.

No comments:

Post a Comment