ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

3 June 2017

ശുദ്ധമായ കുങ്കുമം വീട്ടിലുണ്ടാക്കാം

ശുദ്ധമായ കുങ്കുമം വീട്ടിലുണ്ടാക്കാം

കടകളില്‍ നിന്നും ലഭിക്കുന്ന കളര്‍പൊടികള്‍ പലതും ചിലപ്പോള്‍ കുങ്കുമം ആകണമെന്നില്ല. ഒന്നു മിനക്കെട്ടാല്‍ നമുക്കും ഉണ്ടാക്കാം നല്ല അസ്സല്‍ കുങ്കുമം വീട്ടില്‍.

വേണ്ട സാധനങ്ങള്‍
ശുദ്ധമായ മ‍ഞ്ഞള്‍പൊടി- 500ഗ്രാം
ചെറുനാരങ്ങാ നീര്- 350ഗ്രാം
പപ്പടക്കാരം- 75ഗ്രാം
ആലം- 5ഗ്രാം
ശുദ്ധമായ പശുവിന്‍ നെയ്- 50മില്ലി
ഉണ്ടാക്കുന്ന വിധം
ചേരുവകളെല്ലാം നന്നായി പൊടിയ്ക്കുക.
നാരങ്ങാ നീരിലേക്ക് ആലവും കാരവും കൂട്ടി നന്നായി യോജിപ്പിക്കുക. ഇതിലേക്ക് മഞ്ഞള്‍പൊടിയും ചേര്‍ത്ത് നന്നായി കൈകൊണ്ട് ഇളക്കി യോജിപ്പിക്കണം. പത്തുമിനുട്ടോളം ഇളക്കണം. അപ്പോഴേക്കും ഈ മിശ്രിതത്തിന് ചുവപ്പ് നിറമായിട്ടുണ്ടാകും. ഇത് വാഴയിലയിലോ പാളയിലോ ഇത് നിരത്തി വയ്ക്കണം. ഇത് തണലത്ത് ഉണക്കണം. ഏഴ് ദിവസം ഉണക്കണം. നന്നായി ഉണങ്ങിക്കഴിയുമ്പോള്‍ പൊടിച്ച് അരിച്ച് വയ്ക്കണം. ഇതിലേക്ക് വെയിലത്ത് ഉരുക്കിയ നെയ് ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. കുങ്കുമം റെഡി.

No comments:

Post a Comment