ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

3 June 2017

ഭസ്മ നിർമ്മാണരീതി

ഭസ്മ നിർമ്മാണരീതി

ഭസ്മനിർമ്മാണത്തിനു പ്രത്യേക ചിട്ടകൾതന്നെ ഉണ്ട്. അമാവാസി, പൌർണ്ണമി, അഷ്ടമി എന്നീ ദിവസങ്ങളിൽ ഭസ്മത്തിനുള്ള ചാണകം ശേഖരിക്കുന്നതാണ് ഉത്തമം. രാവിലെ എഴുന്നേറ്റ് ശരീരശുദ്ധി വരുത്തി ഗോശാലയിൽ പ്രവേശിച്ച് നല്ലതായ ചാണകം ശേഖരിക്കണം. “ഹ്രൌം” എന്ന മന്ത്രം ചൊല്ലിക്കൊണ്ട് വേണം ചാണകം ശേഖരിക്കാൻ. എടുത്ത ശേഷം “നമ:“ എന്ന മന്ത്രം ജപിച്ച് ചാണകത്തെ ഉരുളകളാക്കി ഉരുട്ടണം. ഈ ഉരുളകളെ ശുദ്ധവും വൃത്തിയുമുള്ള സ്ഥലത്ത് വച്ച് വെയിലിൽ ഉണക്കണം. ഇങ്ങനെ തയ്യാറാക്കിയ ചാണക ഉരുളകളെ ഉമി കൂട്ടികലർത്തി ‘ഹ്രൌം’ എന്നു ജപിച്ച് ഭസ്മമാക്കണം. അരണിയിൽ നിന്ന് എടുത്തതോ വേദാദ്ധ്യായം ചെയ്യുന്ന ബ്രാഹ്മണന്റെ ഗൃഹത്തിൽ നിന്നെടുത്ത അഗ്നികൊണ്ടോ വേണം ദഹിപ്പിക്കാൻ. നന്നായി ദഹിക്കുന്നതുവരെ അഗ്നിയെ സംരക്ഷിക്കണം. ഈ ഭസ്മത്തെ ശുദ്ധമായ മൺപാത്രത്തിൽ സൂക്ഷിക്കണം. കൈതപ്പൂവ്, രാമച്ചം, ചന്ദനം, കുങ്കുമപ്പൂവ് തുടങ്ങിയ സുഗന്ധ വസ്തുക്കളെ ‘സദ്യോജാത’ മന്ത്രത്തോട് കൂടി ഭസ്മപാത്രത്തിൽ ചേർത്തുവയ്ക്കണം. ഇങ്ങനെയുണ്ടാക്കിയ ഭസ്മം പണ്ട് തറവാട്ടിലും മനകളിലും മറ്റും ഭസ്മക്കുട്ട എന്നു പറയുന്ന തടിപ്പാത്രത്തിൽ സൂക്ഷിച്ചിരുന്നു.

ചാണകം കൊണ്ടാണ്‌ ഭസ്‌മം ഉണ്ടാക്കുന്നതെങ്കിലും ചാണകത്തിന്‍റെ സവിശേഷത അനുസരിച്ച്‌ അല്ലെങ്കില്‍ അത്‌ ലഭിക്കുന്ന രീതിയനുസരിച്ച്‌ അവ കൊണ്ടുണ്ടാക്കുന്ന ഭസ്‌മത്തിന്‌ അല്ലെങ്കില്‍ വിഭൂതിക്ക്‌ പല പേരുകളുണ്ട്‌.

ഭൂമിയില്‍ വീണുകിടക്കുന്ന ചാണകം എടുത്ത്‌ ഉണക്കി നീറ്റിയെടുക്കുന്നതിനെയാണ്‌ കാരദം എന്ന്‌ പറയുന്നത്‌.

ചാണകം നിലത്ത്‌ വീഴുന്നതിന് മുമ്പ്‌ കൈയില്‍ വാങ്ങി ഉണക്കി നീറ്റിയെടുക്കുന്നതിനെ പൗഷ്‌ടികം എന്നാണ്‌ പറയുക.

പശുവിന്‍റെ ഗുദത്തില്‍ നിന്ന്‌ ചാണകം വാങ്ങി ഉരുട്ടി നനവോടെ വെയിലില്‍ വച്ച്‌ ഉണക്കി നീറ്റിയെടുക്കുന്നതിനെ ശാന്തികം എന്ന്‌ പറയുന്നു.

No comments:

Post a Comment