ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

26 December 2017

ഭൂത യജ്ഞം

ഭൂത യജ്ഞം

മനുഷ്യരെ മാത്രമല്ല പക്ഷിമൃഗാദികളെയും സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യണം. വിശക്കുന്ന ജീവിക്ക് അന്നം നൽകുകയും വേണം. അവരുടെ നാശത്തിനു കാരണഭൂതരാകാതെ യത്നിക്കുകയും ചെയ്യുന്നതിനെ ഭൂതയജ്ഞം എന്നും ആചാര്യന്മാർ പറയുന്നു

ബലിവൈശ്വദേവയജ്ഞമെന്നുകൂടി ഈ ഭൂതയജ്ഞാത്തിലും ചടങ്ങുകളുണ്ട്.   ഗൃഹസ്ഥാശ്രമി ഭക്ഷണം കഴിക്കുന്നതിനുമുമ്പ്  പതിതർ രോഗാതുരർ  വളർത്തുമൃഗങ്ങൾ മറ്റു പക്ഷിമൃഗാദികൾ എന്നിവയ്ക്കും  ഭക്ഷണവും ജലവും നൽകണമെന്നുണ്ട്.   മംഗളകർമ്മത്തിനും ശുദ്ധാഹാരത്തിനും   ചാണകം പാൽ മുതലാവ തരുന്ന  പശുകുലത്തെ സംരക്ഷിക്കേണ്ടതിൽ അമാന്തം കാണിക്കരുതെന്നും പ്രത്യേകം നിർദ്ദേശിക്കുന്നു. അറിഞ്ഞും അറിയാതെയും നാം ചവുട്ടിയും മെതിച്ചും മറ്റും എത്രയോ  കൊല്ലുന്നുണ്ട് , അതിന്റെ പ്രായശ്ചിത്തത്തിനും ഭക്ഷണശുദ്ധിക്കും ഭൂതയജ്ഞം ഉപകരിക്കുന്നു .

ഉപദ്രവകാരികളായ ജന്തുക്കൾ പോലും മനുഷ്യരെ ഭയന്നു ജീവിക്കുന്നു. മനുഷ്യർ അവർക്കെല്ലാം ഉപദ്രവകാരികളാണ്.   മനുഷ്യർക്ക് ജന്തുക്കളോടും ഋണബാദ്ധ്യതകളുണ്ടെന്ന കാര്യം മറക്കാവതല്ല.   അക്കാരണത്താൽ തന്നെ ഈ ഋണബന്ധനമോചനാർത്ഥം എല്ലാ ജീവജാലങ്ങളോടും അനുകമ്പയും  ആർദ്രതയുള്ളവരുമായി  വർത്തിക്കേണ്ടത്  മനുഷ്യധർമ്മമാകുന്നു.  ഭൂതയജ്ഞത്തിലൂടെ ഈ ബോധം വികസിക്കേണ്ടതാകുന്നു.

No comments:

Post a Comment